ആദ്യ ഭാര്യയായ സമാന്തയെ ചതിച്ചോ? കോടതിയിലേക്ക് നാഗ ചെെതന്യ; സഹികെട്ടിട്ടാണെന്ന് വാദം
സിനിമാ രംഗത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹമാണ് നടൻ നാഗ ചെെതന്യയുടേതും നടി ശോഭിത ധുലിപാലയുടേതും. 2024 ഡിസംബർ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം കടുത്ത സെെബർ ആക്രമണം ഇരുവർക്കും നേരിടേണ്ടി വന്നു. നാഗ ചെെതന്യയുടെ മുൻഭാര്യ നടി സമാന്തയുടെ ആരാധകരായിരുന്നു കമന്റുകളുമായെത്തിയ കൂടുതൽ പേരും. ശോഭിതയ്ക്കൊപ്പം ഫോട്ടോ പങ്കുവെച്ചാൽ വ്യാപകമായി മോശം കമന്റുകൾ നേരിടേണ്ടി വരുന്നു. ഇതിനിടെ സമാന്ത-നാഗ ചെെതന്യ വിവാഹമോചനത്തിന് കാരണമായി പല കഥകളും പ്രചരിച്ചു.
സമാന്തയെ നാഗ ചെെതന്യ വഞ്ചിച്ചതാണെന്നായിരുന്നു പ്രചരിച്ച വാർത്തകളിലൊന്ന്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നാഗ ചെെതന്യ. ഡൽഹി ഹെെക്കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി നൽകിയെന്നാണ് റിപ്പോർട്ട്. സമാന്തയെ താൻ വഞ്ചിച്ചെന്ന വാദങ്ങൾ, എഐ ജനറേറ്റഡ് കണ്ടന്റ് തുടങ്ങിയവയ്ക്കെതിരെയാണ് നാഗ ചെെതന്യയുടെ ഹർജി.

സമാന്തയുടെ പിആർ ടീമുകൾ വ്യാപകമായി നാഗ ചെെതന്യയെ സെെബറിടങ്ങളിൽ കടന്നാക്രമിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ വന്നിട്ടുണ്ട്. വലിയ പിആർ ടീം ഉള്ള നടിയാണ് സമാന്ത. സെെബറാക്രമണത്തിൽ സഹികെട്ടാണ് നാഗ ചെെതന്യ ഇങ്ങനെയൊരു നടപടിയിലേക്ക് തിരിഞ്ഞതെന്ന് അഭിപ്രായമുണ്ട്.ശോഭിതയ്ക്ക് വേണ്ടി ഒരു അഭിമുഖത്തിൽ ഒരിക്കൽ നാഗ ചെെതന്യ സംസാരിത്തിട്ടുണ്ട്. സമാന്തയുമായുള്ള ഡിവോഴ്സിന് കാരണം ശോഭിതയാണെന്ന വാദം കടുത്തതോടെയായിരുന്നു ഇത്. വളരെ ഓർഗാനിക്കായാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മനോഹരമായി. സോഷ്യൽ മീഡിയ ചാറ്റുകളിലൂടെയായിരുന്നു അത്. ഞങ്ങളുടെ സൗഹൃദം തുടങ്ങി. അവിടെ നിന്നുമാണ് ഞങ്ങളുടെ റിലേഷൻഷിപ്പുണ്ടാകുന്നത്. എന്റെ കഴിഞ്ഞ കാലവുമായി ഒരു ബന്ധവും അവൾക്കില്ലെന്നും നാഗ ചെെതന്യ വ്യക്തമാക്കി.
മുൻ ഭാര്യ സമാന്തയെക്കുറിച്ചും നാഗ ചെെതന്യ അന്ന് സംസാരിച്ചു. വ്യക്തിപരമായ കാരണങ്ങൾ പിരിയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ തന്നെ ക്രിമിനലിനെ പോലെയാണ് ചില ഫാൻസ് കാണുന്നത്. ഞാൻ വീണ്ടും പ്രണയം കണ്ടെത്തി. വളരെ സന്തോഷവാനാണ്. എന്റെ ജീവിതത്തിൽ മാത്രമല്ല ഇങ്ങനെയുണ്ടായത്. പിന്നെ എന്തിനാണ് തന്നെ കുറ്റവാളിയെ പോലെ കാണുന്നതെന്നും നാഗ ചെെതന്യ ചോദിച്ചു.
വിവാഹ മോചനത്തിന് ശേഷം താൻ മാനസികമായി തകർന്നിരുന്നെന്ന് സമാന്ത പറഞ്ഞതാണ്. സമാന്ത പക്ഷെ നാഗ ചെെതന്യയെ ചോദ്യ നിഴലിലാക്കുന്ന ചില പരാമർശങ്ങൾ നടത്തിയെന്നും വാദമുണ്ട്. വേർപിരിയലിന് ശേഷം മറ്റ് ചില പ്രതിസന്ധികളും സമാന്ത അഭിമുഖീകരിച്ചു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. നടിയുടെ ജീവിതം മാറ്റി മറിച്ച വർഷങ്ങളാണ് കടന്ന് പോയത്.
ഇന്ന് സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നാഗ ചെെതന്യ. വിവാഹിതനായി ഭാര്യയും മക്കളുമായി ജീവിക്കാനാണ് ആഗ്രഹമെന്ന് നാഗ ചൈതന്യ നേരത്തെ പറഞ്ഞതാണ്. അമ്മയാകുകയെന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് ശോഭിതയും പറഞ്ഞിട്ടുണ്ട്. സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ് ശോഭിതയും നാഗ ചെെതന്യയും. മറുവശത്ത് ഫിലിം മേക്കർ രാജ് നിധിമൊരുവിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് സമാന്ത.


Click it and Unblock the Notifications