ബ്രാൻഡുകളോട് താത്പര്യമില്ലാത്ത നാഗ ചൈതന്യ കെട്ടിയത് 41 ലക്ഷത്തിന്റെ വാച്ച്; ട്രോളുമായി സോഷ്യൽ മീഡിയ
തെലുങ്ക് സിനിമ വ്യവസായത്തിലെ പ്രമുഖരായ അക്കിനേനി കുടുംബത്തിലെ ഇലമുറക്കാരനാണ് നാഗ ചൈതന്യ. നാഗേശ്വര റാവു എന്ന ലെജൻഡറി നടന്റെ കൊച്ചു മകനും, നാഗാർജുന എന്ന സൂപ്പർ താരത്തിന്റെ മകനുമായ ചൈതന്യ, 15 വർഷങ്ങളായി സിനിമയിൽ എത്തിയിട്ട്. എന്നാൽ, അച്ഛന്റെയും മുത്തച്ഛന്റേയും താര പദവി സ്വന്തമാക്കാൻ നടന് ഇത് വരെ കഴിഞ്ഞിട്ടില്ല. പകരം, വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ കാരണമാണ് എന്നും നാഗ ചൈതന്യ വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ, ഉപയോഗിക്കുന്ന വാച്ചിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം നേരിടുകയാണ് യെ മായ ചെസാവേ നായകൻ. താൻ ഇപ്പോൾ ബ്രാൻഡുകളോട് താത്പര്യമുള്ള ആളല്ല എന്ന നടന്റെ അവകാശവാദം കള്ളമാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയതോടെയാണ് പുതിയ ട്രോളുകൾക്ക് തുടക്കമായത്.
ബ്രാൻഡുകളോട് താത്‌പര്യം നശിച്ചുവെന്ന് നാഗ ചൈതന്യ
അടുത്തിടെ ശേഖർ കമ്മുല സംവിധാനം ചെയ്ത കുബേര എന്ന ചിത്രത്തിന്റെ പ്രൊമോഷന്, അദ്ധേഹത്തിന്റെ മുൻ ചിത്രത്തിൽ നായകനായ നാഗ ചൈതന്യ എത്തിയിരുന്നു. തങ്ങളുടെ 2021ലെ ചിത്രമായ 'ലവ് സ്റ്റോറി'യിൽ ശേഖറിനൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, സംവിധായകനൊപ്പം പ്രവർത്തിക്കുന്നതിന് മുമ്പുള്ളതുപോലെ തനിക്ക് ഇപ്പോൾ ബ്രാൻഡുകളോട് ഒരു ഭ്രമമില്ലെന്ന് നടൻ പറഞ്ഞു. ശേഖറിന്റെ ആശയങ്ങൾ തന്നിൽ സ്വാധീനം ചെലുത്തിയെന്നും വീഡിയോയിൽ ചൈതന്യ അവകാശപ്പെട്ടു.

"ഞാൻ 'ലവ് സ്റ്റോറി'യിൽ നിങ്ങളോടൊപ്പം പ്രവർത്തിച്ചപ്പോൾ, മറ്റേതൊരു ചെറുപ്പക്കാരനെയും പോലെ ഞാനും ബ്രാൻഡുകളിൽ ഭ്രമിച്ചിരുന്നു. എന്നാൽ നിങ്ങളെയും, നിങ്ങളുടെ സുഹൃത്തുക്കളെയും, നിങ്ങൾ നയിക്കുന്ന ലളിതമായ ജീവിതവും ഞാൻ കണ്ടു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും, നിങ്ങളുടെ സന്തോഷം എന്താണെന്നും അറിയാം. മറ്റൊരാൾക്ക് ഇതിൽ കൂടുതൽ എന്തുവേണം? ഞാൻ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ശരിക്കും നിരീക്ഷിച്ചു, നിങ്ങളും നിങ്ങളുടെ സംഘവും എനിക്ക് ധാരാളം പണം ലാഭിച്ചു തന്നു. എനിക്ക് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് ഞാൻ മനസ്സിലാക്കി," നാഗ ചൈതന്യ പറഞ്ഞു. "എനിക്ക് വലിയ സന്തോഷമുണ്ട്. നിങ്ങൾ സ്വയം ചോദ്യം ചെയ്യാൻ തുടങ്ങിയാൽ, പിന്നെ ഒരു സമ്മർദ്ദവുമില്ല," ചൈതന്യയ്ക്ക് ശേഖർ മറുപടി നൽകി.
ചൈതന്യയ്ക്ക് ട്രോളുമായി സോഷ്യൽ മീഡിയ
എന്നാൽ, താൻ ലളിത ജീവിതമാണ് ചൈതന്യയുടെ അവകാശവാദം എക്സിലെയും (ട്വിറ്റർ) യൂട്യൂബിലെയും പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചിലർ അദ്ദേഹത്തിന്റെ കൈയിലുള്ളത് വിലകൂടിയ വാച്ച് ആണെന്നതാണ് ആദ്യം ശ്രദ്ധിച്ചത്. "കയ്യിൽ ഒരു ഔടമാസ് പിഗ്വേ റോയൽ ഓക്ക് ഓഫ്‌ഷോർ ധരിച്ചുകൊണ്ടാണോ ഇതെല്ലാം പറയുന്നത്," എന്നും "രണ്ട് കയ്യിലും വാച്ച് കെട്ടിയിട്ടാണോ ബ്രോ ഇത് പറയുന്നത്?" എന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പോസ്റ്റുകൾ വന്നു. നാഗ ചൈതന്യ ധരിക്കുന്ന റോയൽ ഓക്ക് ക്രോണോഗ്രാഫിന് 41 ലക്ഷം രൂപയാണ് ഇന്നത്തെ വില.

നടന്റെ സിമ്പിൾ ജീവിതം നയിക്കുന്നു എന്ന അവകാശ വാദം വെറും അഭിനയമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. "സുഹൃത്തേ, താങ്കൾ ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ചില കാറുകളുടെ ഉടമയാണ്. ഒരു മധ്യവർഗ കുടുംബത്തിന് ഒരു തലമുറ ജീവിക്കാൻ ആവശ്യമായ പണം ചെലവഴിച്ച് രണ്ട് സ്വപ്നതുല്യമായ വിവാഹങ്ങൾ നടത്തി. ഡിസൈനർ വസ്ത്രങ്ങളും ഷൂസുമാണ് ധരിക്കുന്നത്. ഏത് ചെലവാണ് താങ്കൾ കൃത്യമായി കുറച്ചത്? എനിക്ക് അത്ഭുതം തോന്നുന്നു!" ഒരു സോഷ്യൽ മീഡിയ പ്രേക്ഷകൻ കുറിച്ചു. "അതേസമയം ശേഖർ കമ്മുല യുഎസ് പോളോ ഷർട്ട് ധരിച്ചിരിക്കുന്നു," മറ്റൊരാൾ എഴുതി.


Click it and Unblock the Notifications











