For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  12 വർഷം കൊണ്ട് പഠിച്ചതിനേക്കാൾ കൂടുതൽ 45 ദിവസം കൊണ്ട് പഠിച്ചു; ആമിർ ഖാനെപ്പറ്റി നാഗചൈതന്യ

  |

  2009 ഇത് പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെയാണ് നാഗചൈതന്യ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'യെ മായാ ചെസ്താവേ' എന്ന ചിത്രത്തിലൂടെ താരം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറി.

  തുടർന്ന് നിരവധി ഹിറ്റുകൾ ടോളിവുഡിന് നൽകിയ നാഗ ചൈതന്യ, തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ പോവുകയാണ് ആമിർ ഖാന്റെ 'ലാൽ സിങ് ഛദ്ദ'യിലൂടെ.

  Also Read: കെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ

  ഓഗസ്റ്റ് 11 ന് ചിത്രം തീയറ്ററുകളിൽ എത്തും. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ആരാധകരിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലാണ് നാഗ ചൈതന്യ എത്തുന്നത്.

  താരം കുറച്ച് നാൾ മുൻപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സിനിമാ നിരൂപകൻ ഭരദ്വാജ് രംഗനുമായി നടന്ന അഭിമുഖത്തിൽ നാഗ ചൈതന്യ അമീർ ഖാനും ആയി അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ചു.

  തന്റെ തന്റെ കരിയറിൽ കഴിഞ്ഞ 12 വർഷം കൊണ്ട് താൻ പഠിച്ചതിലും കൂടുതൽ കാര്യങ്ങൾ അമീർഖാനുമായി പ്രവർത്തിച്ച 45 ദിവസം കൊണ്ട് പഠിച്ചു എന്ന് നാഗ ചൈതന്യ വ്യക്തമാക്കി.

  Also Read: എൻഗേജ്മെന്റ് റിങ് വരെ പണയത്തിലാണ് ഇവിടെ എങ്ങനെയെങ്കിലും നിന്നേപറ്റൂ; വികാരഭരിതനായി വിനയ്

  "ഒരു കാര്യം ഉറപ്പാണ്, കഴിഞ്ഞ 12 വർഷമായി ഞാൻ പഠിച്ചത് 45 ദിവസം കൊണ്ട് ആ മനുഷ്യനിൽ നിന്ന് പഠിച്ചു. അതിലുപരിയായി മറ്റ് പല കാര്യങ്ങളും എനിക്ക് അദ്ദേഹത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു.

  അദ്ദേഹത്തിന് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ഒരു മാതൃക കഴിവും അദ്ദേഹത്തിന് ഉണ്ട്. അത് അദ്ദേഹം മനഃപൂർവം ചെയ്യുന്നതല്ല. അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവാണ് അതിന് കാരണം. വളരെ മനോഹരമായ ഒരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. "നാഗചൈതന്യ പറഞ്ഞു.

  സിനിമകളുടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകിയാണ് ആമിർ ഖാൻ ഓരോ ചിത്രങ്ങളെയും സമീപിക്കുന്നത്.

  സാമ്പത്തികമായ കാര്യങ്ങളെകുറിച്ചോ ബോക്സ്ഓഫീസിൽ ചിത്രം വിജയമായിരിക്കുമോ എന്നതിനെ കുറിച്ചൊന്നും ചിത്രീകരണ വേളയിൽ ആമീർ ചിന്തിക്കാറില്ലെന്നും നാഗ ചൈതന്യ പറഞ്ഞു.

  ലോകശ്രദ്ധയാകര്‍ഷിച്ച ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ. 1994ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ടോം ഹാങ്ക്‌സ് ആണ് നായകനായി എത്തിയത്.

  Also Read:വിക്രം ത്രീയിൽ ദളപതി വിജയെ പ്രതീക്ഷിക്കാമോ; കമൽഹാസന്റെ മറുപടിയിൽ ആവേശത്തിലായി ആരാധകർ

  ചിത്രത്തിന്റെ ട്രെയിലർ ഐ പി എൽ 2022 ഫൈനൽ നടന്ന ദിവസം ആമിർ ഖാൻ പുറത്ത് വിട്ടിരുന്നു. ബാല്യകാലം മുതല്‍ മധ്യവയസ്സുവരെയുള്ള ലാല്‍ ഛദ്ദ സിംഗിന്റെ യാത്രയാണ് ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  കൊല്ലം ചടയമംഗലത്തെ ജടായു പാറയും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നു. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ആമിര്‍ ഖാന്‍ കേരളത്തില്‍ എത്തിയിരുന്നു. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധാനം.

  Also Read: റോബിന് രജിത്ത് സാറിന്റെ അവസ്ഥ ഉണ്ടാവുമോ; ഏഷ്യാനെറ്റിന്റെ പോസ്റ്റിനു താഴെ പൊങ്കാലയുമായി ആരാധകർ

  മോന സിംഗ്, കരീന കപൂര്‍, നാഗചൈതന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാരൂഖ് ഖാന്‍ അതിഥിവേഷത്തിലെത്തുന്നു. അതുല്‍ കുര്‍ക്കണിയാണ് തിരക്കഥ. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 എന്നിവ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാരമൗണ്ട് പിക്‌ചേഴ്‌സാണ് വിതരണം. ആഗസ്റ്റ് 11 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

  Read more about: naga chaitanya aamir khan
  English summary
  Naga Chaitanya says that he learned a lot from Aamir Khan in his first Bollywood movie Laal Singh Chaddha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X