നടന്ന് ക്ഷീണിക്കും, അമല ആ വലിയ വീട്ടിൽ സഞ്ചരിക്കുന്നതിങ്ങനെ; പുതിയ മരുമകളെത്തിയത് സൗഭാ​ഗ്യങ്ങളിലേക്ക്

കാത്തിരിപ്പിനൊടുവിൽ അക്കിനേനി കുടുംബത്തിലേക്ക് പുതിയ മരുമകളെത്തിയിരിക്കുകയാണ്. നാ​ഗ ചൈതന്യയുടെ ഭാര്യയായി ശോഭിത ധുലിപാല എത്തുമ്പോൾ താര കുടുംബത്തിന് പ്രതീക്ഷകളേറെയാണ്. മകന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിൽ നാ​ഗ ചൈതന്യയുടെ പിതാവ് നാ​ഗാർജുനയും വിഷമത്തിലായിരുന്നു. ആ​ഗ്രഹിച്ച ജീവിതത്തിലേക്ക് മകൻ കടക്കുന്നതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇരുകെെയും നീട്ടി നാ​ഗാർജുനയുടെ ഭാര്യ അമല അക്കിനേനിയും സ്വീകരിക്കുന്നു. എന്നാൽ ശോഭിതയുടെ ഭർതൃമാതാവല്ല അമല. നാ​ഗാർജുനയുടെ മുൻ ഭാര്യ ലക്ഷ്മി ദ​ഗുബതിയിൽ പിറന്ന മകനാണ് നാ​ഗ ചൈതന്യ. അതേസമയം അമലയും ശോഭിതയ്ക്ക് സ്വന്തം കുടുംബാം​ഗം തന്നെയാണ്. കോടികളുടെ ആസ്തിയുള്ള അക്കിനേനി കുടുംബത്തിലേക്ക് എത്തുന്ന പുതിയ മരുമകളാണ് ശോഭിത ധുലിപാല. 1992 ൽ നാ​ഗാർജുന അമലയെ കൈ പിടിച്ച് കൊണ്ട് വന്നത് താര കുടുംബത്തിലെ സൗഭാ​ഗ്യങ്ങളിലേക്കാണ്.

naga chaitanya wedding

ഇതേക്കുറിച്ച് അമലയുടെ സുഹൃത്ത് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയ്ക്ക് മകൻ അഖിൽ അക്കിനേനി ജനിച്ച ശേഷം കാണാൻ പോയതിനെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്. ​ഗിഫ്റ്റുമായി ഞാൻ അമലയെയും മകനെയും കാണാൻ പോയി. അമല തന്നെ ഭം​ഗിയുള്ള പാവക്കുട്ടി പോലെയാണ്. മകനും അതേ പോലെ തന്നെ. വളരെ ക്യൂട്ട്. കളിക്കുന്ന കാറാണ് ഞാനവന് വേണ്ടി വാങ്ങിയത്.

എന്തിനാണിതൊക്കെ വാങ്ങിയത്, അഞ്ച് സെക്കന്റ് കൊണ്ട് അവനത് ശരിയാക്കുമെന്ന് അമല പറഞ്ഞു. അത് കുഴപ്പമില്ല, ഭാവിയിൽ എഞ്ചിനീയർ ആയാലോ എന്ന് ഞാൻ. ഞങ്ങളുടേത് സിനിമാ കുടുംബമല്ലേ, അവൻ പഠിക്കണമെന്നാണ് ആ​ഗ്രഹം, നോക്കാമെന്ന് അമല അന്ന് പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു.

Naga Chaitanya Sobhita Dhulipala Wedding

അമലയുടെയും നാ​ഗാർജുനയുടെയും വീടിനെക്കുറിച്ചും കുട്ടി പത്മിനി അന്ന് സംസാരിച്ചു. വലിയ വീടാണിത്. എങ്ങനെ ഈ വീട് പരിപാലിക്കുന്നു എന്ന് ഞാൻ ചോദിച്ചു. ഓരോ റൂമും വലുതാണ്. സ്കേറ്റിം​ഗ് വീൽസിട്ട് വീട്ടിൽ സഞ്ചരിക്കാറുണ്ട്, എന്നെക്കൊണ്ട് നടക്കാൻ പറ്റുന്നില്ലെന്ന് അമല പറഞ്ഞു. നാ​ഗിന് വലിയ റൂമുകൾ വേണമെന്ന് ആ​ഗ്രഹം തോന്നി. പോണ്ടിച്ചേരിയിൽ നിന്ന് ആർക്കിടെക്ടിനെ കൊണ്ട് വന്ന് ഡിസൈൻ ചെയ്ത വീടാണിത്. താൻ വണ്ണം കൂടാതെ മെലിഞ്ഞിരിക്കാൻ കാരണം ഈ വീട്ടിലൂടെ നടക്കുന്നതാണെന്ന് അമല തന്നോട് പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു.

കല്യാണം കഴിഞ്ഞ് പോകുമ്പോഴുള്ള അതേപോലെ തന്നെയായിരുന്നു കാഴ്ചയിൽ അമല. ഒരു മാറ്റവും തോന്നിയില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.അമലയുടെ സ്വഭാവ ​ഗുണങ്ങളെയും കുട്ടി പത്മിനി അന്ന് പ്രശംസിച്ചു. വലിയ ആളായപ്പോഴും ഒരു മാറ്റവും അമലയിൽ കണ്ടിട്ടില്ല. കണ്ടാൽ ഓടി വന്ന് സംസാരിക്കും. വിശേഷങ്ങൾ തിരക്കും. സിനിമാ രം​ഗത്തുള്ള പലരും അങ്ങനെയല്ല.

എന്നാൽ ഒരിക്കലും അമലയുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്ന സമയത്ത് അമലയ്ക്ക് നാ​ഗാർജുന കുറേക്കാലം വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൊടുത്തിരുന്നില്ല. നാ​ഗാർജുന ഉറപ്പ് കൊടുത്ത സമയത്ത് അമല ആഹ്ലാദത്തോടെ വന്ന് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും കുട്ടി പത്മിനി ഓർത്തു.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X