നടന്നതെല്ലാം മറന്ന് പുതിയ ജീവിതം ആരംഭിച്ച് സാമന്ത, ഇപ്പോഴും മുൻ ഭാര്യയെ പിന്തുടർന്ന് നാ​ഗചൈതന്യ!

നായകന്റെയും നായികയുടെയും ഓൺ സ്‌ക്രീൻ കെമിസ്ട്രി മികച്ചതാണെങ്കിൽ ഓഫ് സ്‌ക്രീനിലും അവർ ഒരുമിച്ച് കുടുംബ ജീവിതം നയിച്ചാൽ നന്നായിരിക്കുമെന്ന് സിനിമാപ്രേമികൾ പല താരങ്ങളുടെയും കാര്യത്തിൽ പറയാറുണ്ട്. ചിലർ പിന്നീട് ജീവിതത്തിലും ഒരുമിക്കാറുമുണ്ട്. അത്തരത്തിൽ ഒരുമിച്ച രണ്ടുപേരാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവും നാ​ഗചൈതന്യ അക്കിനേനിയും. യെ മായു ചേസാവെ അടക്കം ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയത്തിലാവുകയും ഏഴ് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരാവുകയും ചെയ്യുകയായിരുന്നു സാമന്തയും നാ​​ഗചൈതന്യയും.

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുകയും ആളുകൾ ഫാൻപേജുകൾ അടക്കം താരജോഡിക്കായി ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന് അധിക കാലം ആയുസുണ്ടായിരുന്നില്ല. നാല് വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. 2017ൽ വിവാഹിതരായ ഇരുവരും 2021ൽ വിവാഹമോചനം പ്രഖ്യാപിച്ചു.

Naga Chaitanya, Samantha

ആരാധകരും സിനിമാ മേഖലയും അടക്കം ഇരുവരുടെയും വേർപിരിയൽ വാർത്ത കേട്ട് ഞെട്ടി. വിവാഹമോചനത്തിന് തയ്യാറെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ സോഷ്യൽമീഡിയയിലെ തന്റെ പേരിലെ അക്കിനേനി എന്ന കുടുംബപേര് സാമന്ത നീക്കം ചെയ്തിരുന്നു.

നാ​ഗചൈതന്യയുടെ കുടുംബപേര് സാമന്ത പേരിൽ നിന്നും ഒഴിവാക്കിയതോടെയാണ് ഇരുവരും വിവാ​ഹമോചിതരാകാൻ പോകുന്നുവെന്ന വാർത്ത പരക്കാൻ തുടങ്ങിയത്. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അക്കിനേനി എന്ന പേര് സാമന്ത ഒഴിവാക്കി എന്ന് മാത്രമല്ല നാഗചൈതന്യയെ അൺഫോളോയും ചെയ്തു. സാമന്തയെ പോലെ അത്രത്തോളം സോഷ്യൽമീഡിയിൽ ആക്ടീവല്ല നാ​ഗചൈതന്യ.

സാമന്തയുമായി വേർപിരിഞ്ഞിട്ട് രണ്ട് വർഷമായിട്ടും ഇൻസ്റ്റ​ഗ്രാമിൽ ​നാ​ഗചൈതന്യ ഇപ്പോഴും സാമന്തയെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിൽ ​നാ​ഗചൈതന്യ ഇപ്പോഴും സാമന്തയെ ഫോളോ ചെയ്യുന്ന വിഷയം അടുത്തിടെയാണ് ആരാധകർ ശ്രദ്ധിച്ചത്. ഇതോടെ ഇൻസ്റ്റാഗ്രാമിൽ സാമന്തയെ നാഗചൈതന്യ ഫോളോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗചൈതന്യയുടെ പല മീമുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിവാഹമോചനത്തിനുശേഷം നാഗ ചൈതന്യയുമായി ബന്ധപ്പെട്ട ഒന്നിനെ കുറിച്ചും സാമന്ത സംസാരിക്കാറില്ല. അത്തരം സാഹചര്യങ്ങൾ വന്നാൽ സാമന്ത ഒഴിഞ്ഞ് മാറും. എന്നാൽ നാ​ഗചൈതന്യ സാമന്തയെ കുറിച്ച് അഭിമുഖങ്ങളിൽ സംസാരിക്കാൻ മടി കാണിക്കാറില്ല. സാമന്തയുമായുള്ള തന്റെ ഓൺ-സ്‌ക്രീൻ കെമിസ്ട്രി മികച്ചതായിരുന്നുവെന്ന് നാ​ഗചൈതന്യ വിവാഹമോചനശേഷം അഭിമുഖത്തിൽ പറഞ്ഞത് വൈറലായിരുന്നു.

Naga Chaitanya, Samantha

തനിക്ക് വലിയ സ്വപ്നങ്ങളുണ്ടെന്നും അവയെല്ലാം നിറവേറ്റാൻ ആഗ്രഹിക്കുന്നുവെന്നും വിവാഹമോചനശേഷം അഭിമുഖത്തിൽ നാ​ഗചൈതന്യ പറഞ്ഞിരുന്നു. ഇരുവരും ഇപ്പോൾ പ്രൊഫഷണൽ ലൈഫിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. വിവാഹ​മോചനത്തിന് ശേഷം സാമന്തയുടെ താരമൂല്യം വർധിച്ചു. ബോൾഡായ കഥാപാത്രങ്ങൾ താരം ചെയ്ത് തുടങ്ങിയതും വിവാഹ​മോചനത്തിന് ശേഷമാണ്.

തന്നെ ബാധിച്ചിരിക്കുന്ന മൈസ്റ്റൈറ്റിസ് രോ​​ഗത്തെ കുറിച്ച് സാമന്ത വെളിപ്പെടുത്തിയതും വിവാ​ഹമോചനത്തിന് ശേഷമാണ്. സാമന്തയുടെ അസുഖം അറിഞ്ഞ് നാ​ഗചൈതന്യ സാമന്തയെ ഉപേക്ഷിച്ച് പോയതാണെന്ന തരത്തിലും ​ഗോസിപ്പുണ്ടായിരുന്നു. എന്നാൽ ഇവയോടൊന്നും സമാന്തയോ നാ​ഗ ചൈതന്യയോ പ്രതികരിച്ചിരുന്നില്ല. അടുത്തിടെ ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന തരത്തിലും വാർത്ത വന്നിരുന്നു.

വിവാഹ ജീവിതം പരാജയപ്പെട്ട ശേഷം തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ച് സമാന്ത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'വിവാഹ ജീവിതത്തിലെ പരാജയം എന്റെ ആരോ​ഗ്യത്തെയും ജോലിയെയും വല്ലാതെ ബാധിച്ചു. തിന്മയുടെ ശക്തി ബാധിച്ചത് പോലെ ആയിരുന്നു അത്. അത്രത്തോളം വേദന കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സഹിച്ചു.'

'അന്നേരം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലൂടെ പോയ അഭിനേതാക്കളെ കുറിച്ച് വായിച്ചു. അവർ എങ്ങനെയാണ് പ്രശ്നങ്ങളെ തരണം ചെയ്തതെന്ന് അറിഞ്ഞു. അങ്ങനെയാണ് എന്റെ വിഷാദത്തിൽ നിന്നും രക്ഷപ്പെട്ടത്. ശരിക്കും അവരുടെ കഥകളാണ് എന്നെ സഹായിച്ചത്. എല്ലാം തരണം ചെയ്യാൻ ശക്തിയും ഊർവുംവും എനിക്ക് നൽകി', എന്നാണ് സാമന്ത പറഞ്ഞത്.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X