'അവർ എനിക്ക് ഒന്നും തന്നില്ല മര്യാദ കാണിച്ചത് മരണമാസ് ടീം, എന്റെ വീഡിയോ എടുത്തുകൊണ്ട് പോയവർ ചിലവിന് തരണം'

അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒന്നായിരുന്നു ബാവു സ്വാമിയെ കുറിച്ചുള്ള വീഡിയോ. ബാബു സ്വാമി എന്ന ആൾദൈവവും സോഷ്യൽമീഡിയയിൽ തിളങ്ങി നിൽക്കുന്ന നാഗ സൈരന്ധ്രി ദേവിയും ഒരു പരിപാടിക്കിടെ സംസാരിക്കുന്ന വീഡിയോയിൽ നിന്നാണ് വൈറൽ വീഡിയോയുടെ ഉത്ഭവം. അവരുടെ സംസാര രീതിയും ഭാവങ്ങളും റീൽസുകളിലും റിമിക്‌സ് പാട്ടുകളിലും നിറഞ്ഞുനിന്നിരുന്നു.

തന്റെ വീഡിയോകൾ ഉപയോ​ഗിച്ച് പലരും പണം സമ്പാദിക്കുന്നുണ്ടെന്നും അതിന്റെ ഒരു ചെറിയ വിഹിതം ഇനി മുതൽ തനിക്കും കിട്ടണമെന്നും പറയുകയാണ് നാഗ സൈരന്ധ്രി ദേവി. ഒപ്പം ഓൺലൈനായി പണം അയക്കാനുള്ള നമ്പറും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നാഗ സൈരന്ധ്രി ദേവി പങ്കിട്ടു. ബാബു സ്വാമിയുമായുള്ള പരിചയത്തെ കുറിച്ചാണ് ആദ്യം അവർ സംസാരിച്ചത്.

Naga Sairandhri Devi

ഒന്നോ രണ്ടോ തവണ മാത്രമാണ് ബാബു സ്വാമിയെ ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് അറിയില്ല. മക്കളൊക്കെ ഉണ്ടെന്നാണ് അറിവ്. ഇവിടെ ഞാൻ താമസിക്കുന്നിടത്ത് അദ്ദേഹം വന്നിട്ടുണ്ട്. നല്ല അമ്പോറ്റി മനുഷ്യനാണ്. ശുദ്ധ ​ഹൃദയനാണ്. അതുകൊണ്ടല്ലേ അദ്ദേഹം എന്റെ കൈപിടിച്ച് നടന്നത്. കാണുമ്പോഴുള്ള സ്നേഹവും സന്തോഷവുമാണ് ഞങ്ങൾക്ക്.

അന്ന് പോയി കണ്ടശേഷമാണ് ഞങ്ങൾ കൂടുതൽ കൂട്ടായത്. ബാബു സ്വാമിയെ കുറിച്ച് ഞാൻ പറഞ്ഞത് വൈറലായിയെന്നും കുട്ടികൾ അതെടുത്ത് പാട്ടാക്കിയെന്നും പല രീതിയിലും വികലവും വികൃതവുമാക്കിയെന്നും അറിഞ്ഞിരുന്നു. കുറേപ്പേർ അതിൽ നിന്നും നല്ല റവന്യുവാക്കി. അങ്ങനെ പണം സമ്പാദിച്ചവരോട് എല്ലാവരോടുമായി പറയുന്നു...

എന്റെ ഫോൺ നമ്പറിലേക്ക് ​ഗൂ​ഗിൾ പേ വഴിയോ പെടിഎം വഴിയോ ഫോൺ പേ വഴിയോ കാശ് ഇടുക. കുറേ എണ്ണം എന്റെ സംസാരം വൈറലാക്കി ഭക്ഷണം കഴിക്കുന്നില്ലേ?. അതിനാൽ എനിക്ക് അതിനുള്ള കാശ് തരിക. യാത്രകൾ പോകുമ്പോൾ എനിക്കും വാഹനത്തിന് കാശ് കൊടുക്കണം. എന്റെ വീഡിയോ എടുത്ത് കൊണ്ടുപോകുന്നവർ അതിൽ നിന്നുമുള്ള വരുമാനം എനിക്ക് തന്നുകൊണ്ടേയിരിക്കുക.

7558875593 ഇതാണ് നമ്പർ. എന്റെ ജീവിത മാർ​ഗമാണ് ഇത്. എന്റെ ഉപജീവന മാർ​ഗമാണ് തന്നേ പറ്റൂ. ഒരു രക്ഷയുമില്ല അല്ലെങ്കിൽ. നമ്മൾ ചെയ്യുന്ന ജോലിക്ക് കൂലി കിട്ടണം. എന്റെ വീഡിയോ എടുത്തുകൊണ്ട് പോയവർ ചിലവിന് തരട്ടേ. പിന്നെ സിനിമയിൽ അഭിനയിച്ചൂടേയെന്ന് ചോദിക്കുന്നവരോട്.. അവർ എന്റെ ആരാധകരൊന്നുമല്ലല്ലോ.

Naga Sairandhri Devi

ആയിരുന്നുവെങ്കിൽ അവർ എന്തെങ്കിലുമൊക്കെ എനിക്ക് ഇവിടെ കൊണ്ട് വന്ന് തന്നേനെ. എനിക്ക് നല്ലൊരു വീടെങ്കിലും ഉണ്ടാക്കി തന്നേനെ. അപ്പോൾ ഇവരെ ആരാധകർ എന്ന് പറയാൻ പറ്റുമോ?. കള്ളം പറയുകയാണ് അവർ. മരണമാസ് സിനിമയിൽ ഞാൻ എന്റെ ശബ്ദം കൊടുത്തിരുന്നു. പെയ്മെന്റ് ഞാൻ ചോദിച്ചിരുന്നു. ചെറിയ തുകയാണ് ചോദിച്ചത്. പ്രേമലുവിലും എന്റെ ശബ്ദം ഉപയോ​ഗിച്ചിട്ടുണ്ട്.

പക്ഷെ അവർ എനിക്ക് ഒന്നും തന്നില്ല. ഒരു ചെറിയ തുകയെങ്കിലും തരാമായിരുന്നു. ഒന്നും തന്നില്ല. എന്നാൽ മാന്യതയും മര്യാദയും കാട്ടിയത് മരണമാസ് ടീമാണെന്നും നാഗ സൈരന്ധ്രി ദേവി പറഞ്ഞു. ദിവ്യ രാജ് എന്നാണ് നാഗ സൈരന്ധ്രി ദേവിയുടെ യഥാർത്ഥ പേര്. തൻ്റെ വ്യത്യസ്തമായ ജീവിതാനുഭവങ്ങളെയും തൻ്റെ ചിന്താധാരകളെയും കുറിച്ചുള്ള പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയുമാണ് ഇവർ ശ്രദ്ധ നേടിയത്.

നാഗദേവി, ഗുരു നാഗ സൈരന്ധ്രി എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഇടക്കാലത്ത് അയൽവാസികളിൽ നിന്ന് ഭ്രാന്താണെന്ന് ആക്ഷേപിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X