മരുമകൾ വീട്ടിലെത്തിയത് ഭാ​ഗ്യവുമായി, വേദിയിൽ നാ​ഗാർജുന; സായ് പല്ലവി എത്തിയില്ല, തിളങ്ങിയത് ശോഭിത

അക്കിനേനി കുടുംബത്തിലേക്ക് വിവാഹിതയായി കടന്ന് വന്ന നടി ശോഭിത ധുലിപാല സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണമാണ് നേരിടുന്നത്. ഭർത്താവ് നാ​ഗ ചൈതന്യയുടെ മുൻ ബന്ധമാണ് ഇതിന് കാരണം. മുൻഭാര്യ സമാന്തയുടെ ആരാധകർ ചൈതന്യയെയും ശോഭിതയും കുറ്റപ്പെടുത്തുന്നത് തുടരുകയാണ്. സമാന്തയുടെ വിവാഹ ജീവിതം തകർന്നതിന് കാരണം ശോഭിതയാണെന്നാണ് ഇവരുടെ വാദം. എന്നാൽ സമാന്തയും ചെെതന്യയും വേർപിരിഞ്ഞ ശേഷമാണ് ശോഭിത നടന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നാ​ഗ ചെെതന്യ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയുണ്ടായി. അതേസമയം അക്കിനേനി കുടുംബത്തിന് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ശോഭിത ധുലിപാല. മകന്റെയും മരുമകളുടെയും കാര്യത്തിൽ നാ​ഗാർജുന സന്തോഷവാനാണ്. മകൻ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തി. ഒപ്പം മകൻ കരിയറിലും നേട്ടം. ഇതെല്ലാം നാ​ഗാർജുനയ്ക്ക് സന്തോഷം നൽകുന്നു. വിവാഹത്തിന് പിന്നാലെയാണ് നാ​ഗ ചൈതന്യയുടെ തണ്ടെൽ എന്ന സിനിമ റിലീസ് ചെയ്തത്.

Nagarjuna  Sobhita Dhulipala

മികച്ച വിജയം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് തണ്ടെൽ. കഴിഞ്ഞ ദിവസം നടന്ന സക്സസ് മീറ്റിൽ നാ​ഗ ചൈതന്യക്കൊപ്പം ശോഭിതയും നാ​ഗാർജുനയും എത്തി. മകന്റെ സിനിമ വിജയിച്ചതിലെ സന്തോഷം നാ​​ഗാർജുന വേദിയിൽ പങ്കുവെച്ചു. സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കവെ ശോഭിതയെയും നാ​ഗാർജുന പരാമർശിച്ചു. വീട്ടിലേക്ക് വന്ന ശോഭിതയുടെ ഭാ​ഗ്യം തണ്ടെലിന്റെ വിജയത്തിന് കാരണമായെന്ന് നാ​ഗാർജുന പറഞ്ഞു.

മകന്റെ മുഖത്തെ പുഞ്ചിരിയിൽ തനിക്ക് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. തണ്ടെലിൽ നായികയായെത്തിയ സായ് പല്ലവിയെയും നാ​ഗാർജുന അഭിനന്ദിച്ചു. സായ് പല്ലവി ഒരിക്കലും നമ്മളെ വിസ്മയിപ്പിക്കാതിരുന്നിട്ടില്ല. അവിശ്വസനീയമാണ് അവൾ. സ്ക്രീനിൽ ചെയ്തത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. സായ് പല്ലവിയുടെ പരിശുദ്ധിയും നിഷ്കളങ്കതയും സ്ക്രീനിലും പ്രതിഫലിക്കുന്നെന്ന് നാ​ഗാർജുന പറഞ്ഞു.

Nagarjuna

മകന്റെ സിനിമ നിർമ്മിച്ച അല്ലു അരവിന്ദിനോടും നാ​ഗാർജന നന്ദി പറയുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് താൻ ഒരു സക്സസ് മീറ്റിൽ പങ്കെടുക്കുന്നതെന്ന് നാ​ഗാർജുന തുറന്ന് പറഞ്ഞു. അക്കിനേനി കുടുംബത്തിലെ വിജയത്തിൽ സന്തോഷിക്കുന്ന ആരാധകരെയും നടൻ ചൂണ്ടിക്കാട്ടി. കരിയറിൽ ഏറെക്കാലത്തിന് ശേഷമാണ് നാ​ഗ ചൈതന്യക്ക് ഹിറ്റ് സിനിമ ലഭിക്കുന്നത്. നാ​ഗാർജുനയുടെ സിനിമകളും ബോക്സ് ഓഫീസിൽ വിജയം നേടിയില്ല.

സക്സസ് മീറ്റിന് സായ് പല്ലവി വന്നിരുന്നില്ല. നായികയ്ക്ക് പകരം നായകന്റെ ഭാര്യ ശോഭിതയാണ് ഇവന്റിൽ ശ്രദ്ധ നേടിയത്. ആരോ​​ഗ്യപരമായ കാരണങ്ങളാൽ സായ് പല്ലവി പൂർണ വിശ്രമത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സക്സസ് മീറ്റിനെത്തിയ ശോഭിത ധുലിപാലയോട് തണ്ടെൽ നിർമാതാവ് അല്ലു അരവിന്ദ് നന്ദി പറയുകയും ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിലാണ് നാ​ഗ ചൈതന്യയും ശോഭിതയും വിവാഹിതരായത്.

പരമ്പരാ​ഗത ചടങ്ങുകളോടെയായിരുന്നു വിവാഹം. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ഒരുമിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് പ്രണയമായി. ശോഭിത തന്നെ മനസിലാക്കുന്നയാളാണെന്നും കരിയറിലും ജീവിതത്തിലും ശോഭിതയുടെ വാക്കുകൾ താൻ വിലമതിക്കുന്നെന്നും നാ​ഗ ചൈതന്യ നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: nagarjuna sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X