ഉമ്മയും വാപ്പയും മിശ്രവിവാഹിതര്‍! ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്, പ്രതികരിച്ച് നജീം അർഷാദ്
റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകനാണ് നജീം അർഷാദ്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ മലയാള പിന്നണി ഗാന രംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ നജീമിന് കഴിഞ്ഞിരുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇദ്ദേഹം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. വേദിയ്ക്ക് അകത്തും പുറത്തും നിറ പുഞ്ചിരിയോടെയാണ് നജീം പ്രത്യക്ഷപ്പെടാറുള്ളത്
അടുത്തിടെ ചാനൽ റിയാലിറ്റ ഷോയിൽ അതിഥിയായി എത്തിയപ്പോൾ മാതപിതാക്കളുടെ മിശ്രവിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് തെറ്റിധാരണ സൃഷ്ടിക്കുന്നതിനെതിരെ നജീം രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തിൽ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാവർക്കും നമസ്കാരം.. എന്ന ആ മുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഈ യിടെ ഒരു പ്രമുഖ ചാനലിൽ ഞാൻ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാൻ പറഞ്ഞ ഒരു കാര്യം അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വർഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങൾ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനൽ കണ്ടന്റിന് വേണ്ടിയാണ്. അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് . ഞാൻ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .

എന്റെ ഉമ്മയും വാപ്പയും മിശ്രവിവാഹം ആയിരുന്നു . കൺവർട്ടായി ഇസ്ലാം മതം സ്വീകരിച്ചു . അങ്ങനെ ഒരു ചുറ്റുപാടിൽ തന്നെ ആണ് ഞാൻ വളർന്നിട്ടുള്ളതും . പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് . എല്ലാവരും കൂടി ആണ് എന്നെ വളർത്തിയത് . അവർക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാൻ പാടും. ഫേസ് ബുക്ക് അഡ്മിൻസ് ആന്റ് യൂട്യൂബ് .. ഒരിക്കൽ കൂടി പറയുന്നു. ഉപകാരം ചെയ്താലും ഉപദ്രവം ചെയ്‌യരുത്..ആൾക്കാർ ന്യൂസ് വായിക്കാൻ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷൻസ് കൊടുക്കരുത്.

സംഗീത സംവിധായകൻ ശരത്താണ് നജീമിന്റെ മാതാപിതാക്കളുടെ പ്രണയ കഥയെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. ഷോയിലെത്തിയ നജീമിനോട് ശരത് ആദ്യം സലാം പറഞ്ഞു. പിന്നാലെ ഓം നമഃശിവായ എന്നും പറഞ്ഞു. എന്നാല്‍ ഇതു കണ്ട മറ്റുള്ളവര്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല..ഈ പറഞ്ഞതിനൊരു കാരണമുണ്ടെന്നു പറഞ്ഞ ശരത്ത് തന്റെ ഉമ്മ ഹിന്ദുവാണെന്ന് നജീം പറയുമെന്നും കൂട്ടിച്ചേര്‍ത്തു. തുടർന്നാണ് മാതാപിതാക്കളുടെ പ്രണയ വിവാഹത്തെ കുറിച്ച് നജീം വെളിപ്പെടുത്തിയത്.

നജീം ഉഗ്രപ്രണയത്തിൽ ജനിച്ച പുത്രനാണ്. അവരുടെ ആ സ്‌നേഹത്തില്‍ ജനിച്ച പുത്രനാണ് മുത്ത്‌പോലെ പാടുന്ന നജീം. അവർ ഒരുമിച്ചതിനാൽ ആണല്ലോ നമുക്ക് നജീമിനെ കിട്ടിയത്.പിന്നെ ഈ ജാതിയിലും മതത്തിലുമൊന്നും വലിയ കാര്യമില്ല അതെല്ലാം കളഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുക -ശരത് പറഞ്ഞിരുന്നു.

2007 ൽ പുറത്തിറങ്ങിയ മിഷൻ 90 ഡേയ്സ് എന്ന ചിത്രത്തിലെ മിഴിനീർ പൊഴിയുമ്പോഴും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് നജീം പിന്നണി ഗാനരംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് നൂറോളം ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇവയെല്ലാ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായിരുന്നു .


Click it and Unblock the Notifications











