മനുഷ്യത്വമില്ലാതെ പെരുമാറിക്കളയും; ആ മ്യൂസിക് ഡയറക്ടറെ ബ്ലോക്ക് ചെയ്തു; തുറന്ന് പറഞ്ഞ് നജീം അർഷാദ്
മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന ഗായകനാണ് നജീം അർഷാദ്. റിയാലിറ്റി ഷോകൾ കേരളത്തിൽ വൻ തരംഗമായ കാലത്ത് നിരവധി പുതുമുഖ ഗായകർ ജനശ്രദ്ധ നേടി. എന്നാൽ പിന്നണി ഗാനരംഗത്ത് കരിയർ തുടരാൻ കഴിഞ്ഞവർ ചുരുക്കമാണ്. എന്നാൽ നജീം അർഷാദിന് തുടരെ മികച്ച അവസരങ്ങൾ ലഭിച്ചു. ഇപ്പോഴിതാ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നജിം. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
പണ്ടത്തെ പോലെ പാട്ടുകൾക്ക് വേണ്ടി ടെലിവഷൻ ഷോകളോ മറ്റ് പ്രോഗ്രാമുകളോ ഇല്ലെന്ന് നജീം അർഷാദ് പറയുന്നു. പല പാട്ടുകളും മില്യൺസ് വ്യൂസ് എന്ന് പറഞ്ഞ് ജനങ്ങളെ കേൾപ്പിക്കുമ്പോൾ അവർ കേട്ടിട്ടുണ്ടാവില്ല. എന്റെ പാട്ട് വളരെ ഹിറ്റായി, ട്രെൻഡിംഗാണെന്ന് പറഞ്ഞ് കേൾപ്പിക്കുമ്പോൾ ഇതേതാണെന്ന് ചോദിക്കും. ഒരുപാട് പാട്ടുകൾ ജനങ്ങളിലേക്ക് എത്തുന്നില്ല. പണ്ട് പാട്ടിനായി ഒരുപാട് പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. അതിന് വേണ്ടി ചാനൽ വരെയുണ്ട്.

ഇപ്പോൾ റീലിന് വേണ്ടി പാട്ടുണ്ടാക്കുന്ന അവസ്ഥയാണെന്ന് തോന്നുന്നു. കാലത്തിനനുസരിച്ച് മാറിയേ പറ്റൂയെന്നും നജീം അർഷാദ് പറയുന്നു. സംഗീതത്തിന് ഓരോ കാലഘട്ടത്തിലും മാറ്റം വരുന്നുണ്ട്. കർണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം ബേസിക്കായി അവിടെയുണ്ട്. പക്ഷെ ഓരോ തലമുറയ്ക്കനുസരിച്ച് ആസ്വാദന രീതി മാറും. പഴയ പാട്ടുകൾക്ക് ഇപ്പോഴും മൂല്യമുണ്ട്. ഇപ്പോൾ പഴയ പാട്ടുകളാണ് കവർ സോങ് ആവുന്നതെന്നും നജീം അർഷാദ് ചൂണ്ടിക്കാട്ടി.

സ്റ്റാർ സിംഗറിലെ ഓർമകൾ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ നജീം പങ്കുവെച്ചിട്ടുണ്ട്. സ്റ്റാർ സിംഗറിൽ മത്സരിക്കുമ്പോൾ വളരെ ഷൈ ആയിരുന്നു. അന്ന് റിയാലിറ്റി ഷോകൾ ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയ ഷോ വരുന്നത് ആദ്യമായിട്ടായിരുന്നു. അങ്ങനെ എല്ലാവരും പുഷ് ചെയ്താണ് ഏറ്റവും അവസാന ദിവസം ഞാൻ അപ്ലെെ ചെയ്യുന്നത്.
സിനിമ തന്നെയായിരുന്നു സ്റ്റാർ സിംഗറിൽ വന്നപ്പോൾ ലക്ഷ്യം. ഷോ നടക്കുമ്പോൾ തന്നെ സിനിമയിൽ പാടാൻ അവസരം ലഭിച്ചു. ഷോയിൽ ജഡ്ജായെത്തിയ ചിത്ര ചേച്ചിയോട് അമ്മയോടെന്ന പോലെ വലിയ ആത്മബന്ധമുണ്ടായിരുന്നെന്നും നജീം അർഷാദ് അന്ന് പറഞ്ഞു. സ്റ്റാർ സിംഗറിലെ വിജയിയായിരുന്നു നജീം അർഷാദ്. കരിയറിൽ 500 ഓളം ഗാനങ്ങൾ നജീം അർഷാദ് പാടിയിട്ടുണ്ട്.
2007 ൽ മിഷൻ 90 ഡേയ്സിലെ മിഴിനീർ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാന രംഗത്ത് നജിം അർഷാദ് തുടക്കം കുറിക്കുന്നത്. മലയാളത്തിലെ പ്രഗൽഭ സംഗീത സംവിധായകരുടെ പാട്ടുകൾ നജീമിന് പാടാനായി. ഡയമണ്ട് നെക്ക്ലേസ്, ട്രിവാൻഡ്രം ലോഡ്ജ്, അയാളും ഞാനും തമ്മിൽ, ഡാ തടിയാ തുടങ്ങിയ സിനിമകളിൽ നജീം മികച്ച പാട്ടുകൾ പാടി.


Click it and Unblock the Notifications











