പൂര്‍ണ്ണിമയെ ഞെട്ടിച്ച് നക്ഷത്ര! താരപുത്രിയുടെ ക്രിയേറ്റിവിറ്റി ഗംഭീരം! കൈയ്യടിച്ച് ആരാധകര്‍! കാണൂ!

മലയാള സിനിമയിലെ താരകുടുംബങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് സ്ഥാനമാണ് സുകുമാരനും കുടുംബത്തിനും. മക്കളും കൊച്ചുമക്കളും സിനിമയിലെത്തുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നത് ഏറെ സങ്കടകരമായ കാര്യമായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് പൃഥ്വിരാജാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. പിന്നാലെ തന്നെ ജ്യേഷ്ഠന്‍ ഇന്ദ്രജിത്തും സിനിമയിലെത്തി. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണ്ണിമയും അഭിനേത്രിയാണ്. ഇവരുടെ പാത പിന്തുടര്‍ന്നാണ് നക്ഷത്രയും സിനിമയില്‍ അരങ്ങേറിയത്. ടിയാനില്‍ ഇന്ദ്രജിത്തിന്‍റെ മകളായെത്തിയത് നച്ചുവെന്ന നക്ഷത്രയായിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി മുന്നിലെത്തിയവരില്‍ താരപുത്രികളുമുണ്ടായിരുന്നു. പൂര്‍ണ്ണിമയ്ക്കൊപ്പം ക്യാംപിലേക്കെത്തിയ പ്രാര്‍ത്ഥനയും നക്ഷത്രയും തങ്ങളെക്കൊണ്ടാവുന്ന ജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. മാതൃകയാക്കാവുന്ന പ്രവര്‍ത്തനമായിരുന്നു ഇവരുടേതെന്ന് വ്യക്തമാക്കി ആരാധകരും രംഗത്തെത്തിയിരുന്നു.

ഒരുകാലത്ത് സിനിമയിലും സീരിയലിലും സജീവമായിരുന്ന പൂര്‍ണ്ണിമ ഇപ്പോള്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് സിനിമകളിലാണ് ഈ താരപ്തനി അഭിനയിക്കുന്നത്. സ്വന്തം ബൂട്ടീക്കുമായി മുന്നേറുന്നതിനിടയിലാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് താരമെത്തിയത്. പ്രാണ എന്ന നാമം അത്രമേല്‍ പോപ്പുലറായിക്കഴിഞ്ഞു. താരങ്ങളെല്ലാം പൂര്‍ണ്മിയുടെ കരവിരുതില്‍ ആകൃഷ്ടരാണ്. പൂര്‍ണ്ണിമയെ ഞെട്ടിച്ചിരിക്കുകയാണ് നച്ചുവെന്ന നക്ഷത്ര. അമ്മയെപ്പോലെ തന്നെ തനിക്കും കളറുകളോടും ഡിസൈനിംഗിനോടും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നക്ഷത്ര.

നക്ഷത്രയുടെ പെയിന്റിംഗ്

നക്ഷത്രയുടെ പെയിന്റിംഗ്

കുട്ടിക്കാലം മുതലേ തന്നെ തനിക്ക് നിറങ്ങളോട് പ്രത്യേക താല്‍പര്യമായിരുന്നുവെന്നും ആ ഇഷ്ടമാണ് പ്രാണയിലേക്ക് നയിച്ചതെന്നും വ്യക്തമാക്കി പൂര്‍ണ്ണിമ രംഗത്തെത്തിയിരുന്നു. സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്‍രെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപത്‌നി. ഇപ്പോഴിതാ അമ്മയെപ്പോലെ തന്നെ താനും നല്ലൊരു പെയിന്ററാണെന്നും വര്‍ണ്ണങ്ങളോട് താല്‍പര്യമുണ്ടെന്നും തെളിയിച്ചിരിക്കുകയാണ് നക്ഷത്ര. തന്റെ പെയിന്റിംഗിനെക്കുറിച്ച് വിവരിക്കുന്ന നച്ചുവിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയിട്ടുണ്ട്.

പൂര്‍ണ്ണിമയുടെ ചോദ്യം

പൂര്‍ണ്ണിമയുടെ ചോദ്യം

വ്യത്യസ്തമായ കളറുകള്‍ ചേര്‍ത്തൊരുക്കിയ പെയിന്റിംഗുമായാണ് നക്ഷത്ര എത്തിയത്. ഇമോഷനെ വേര്‍തിരിക്കാനായി പ്രത്യേക നിറങ്ങളാണ് നച്ചു നല്‍കിയത്. ഓരോ നിറത്തിന്‍രെ പ്രാധാന്യത്തെക്കുറിച്ചും താരപുത്രി വിവരിക്കുന്നുണ്ട്. പൂര്‍ണ്ണിമയാണ് ഓരോ നിറത്തെക്കുറിച്ചും അതെന്തിനെ സൂചിപ്പിക്കുന്നുവെന്നും ചോദിച്ചത്. അമ്മയുടെ ചോദ്യവും മകളുടെ മറുപടിയുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

പ്രാര്‍ത്ഥനയും നച്ചുവും

പ്രാര്‍ത്ഥനയും നച്ചുവും

ഇന്ദ്രജിത്തിന്‍റേയും പൂര്‍ണ്ണിമയുടേയും മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും അറിയാത്തവര്‍ വിരളമാണ്. ആലാപനത്തിലൂടെയാണ് പാത്തൂട്ടിയെന്ന പ്രാര്‍ത്ഥന ഞെട്ടിച്ചത്. ഇളയ പുത്രിയായ നച്ചുവാകട്ടെ ടിയാനില്‍ ഇന്ദ്രജിത്തിന്‍റ മകളായി അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദന്പതികള്‍ മക്കളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്. മല്ലിക സുകുമാരന്‍ താമസിക്കുന്ന വീടിന് പ്രാര്‍ത്ഥനയെന്നാണ് പേര് നല്‍കിയിട്ടുള്ളത്. കൊച്ചുമകളോടുള്ള സ്‌നേഹം തന്നെയാണ് ഈ പേരിന് പിന്നിലെന്ന് അവര്‍ പറഞ്ഞിരുന്നു.

അലംകൃതയും

അലംകൃതയും

പ്രാര്‍ത്ഥനയ്ക്ക് ശേഷം കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥികളാണ് നക്ഷത്രയും അലംകൃതയും. മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ള ജീവിതം വളരെ രസകരമാണെന്ന് മല്ലിക വ്യക്തമാക്കിയിരുന്നു. നേരത്തെ നക്ഷത്രയായിരുന്നു എപ്പോഴും തന്നെ ചുറ്റിപ്പറ്റി നിന്നിരുന്നതെന്നും ഇപ്പോള്‍ അവള്‍ വലുതായതോടെ ആ സ്ഥാനത്തേക്ക് അല്ലി എത്തുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നച്ചുവിന്‍റെ വിശദീകരണം

പെയിന്‍റിംഗിനെക്കുറിച്ച് നക്ഷത്ര ഇന്ദ്രജിത്തിന്‍റെ വിശദീകരണം, വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X