പൂര്‍ണിമയ്ക്ക് ദൈവം കൊടുത്ത വലിയ സമ്മാനം; മകള്‍ നക്ഷത്രയുടെ എഴുത്തുകള്‍ പുറത്ത് വിട്ട് നടി

ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ സമയവും സോഷ്യല്‍ മീഡിയ വഴി തരംഗം സൃഷ്ടിച്ച താരകുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. പൂര്‍ണിമ ഇന്ദ്രജിത്തും മക്കളുമെല്ലാം തങ്ങളുടെ ഓരോ വിശേഷങ്ങളുമായി രംഗത്ത് വന്നിരുന്നു. കുടുംബത്തിലെ ഓരോ വിശേഷങ്ങളും വളരെ ആഘോഷത്തോടെയാണ് നടത്തിയിരുന്നത്. അതുപോലെ മക്കള്‍ ജനിച്ച സമയത്തുള്ളതും വിവാഹസമയത്തുള്ളതുമായ അപൂര്‍വ്വം ഫോട്ടോസാണ് പുറത്ത് വിടാറുണ്ടായിരുന്നത്.

ഇടയ്ക്ക് മക്കളുടെ ഓണ്‍ലൈന്‍ ക്ലാസിനെ കുറിച്ചും ഡാന്‍സ് പ്രാക്ടീസിനെ കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമൊക്കെ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോഴിതാ മകള്‍ നക്ഷത്രയുടെ ഡയറിയിലെഴുതിയ കാര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂര്‍ണിമ പങ്കുവെച്ചത്. പുസ്തകത്തിലെഴുതിയ കുറിപ്പുകളില്‍ ജീവിതത്തിലെ ഓരോ കാര്യത്തിനും നന്ദി പറയുകയാണ് താരപുത്രി. തന്റെ അറിവുകള്‍ക്ക്, കുടുംബത്തിന്, തന്റെ തെറ്റുകള്‍ തിരത്തുന്ന മനസിന്റെ ഒരു ഭാഗത്തിനും നന്ദി എന്നുമാണ് നക്ഷത്ര എഴുതിയിരിക്കുന്നത്.

 poornima

അവളുടെ നന്ദിയോടെയുള്ള ലിസ്റ്റുകളാണ് എന്റെ ഏറ്റവും വലിയ സമ്മാനം. ദൈവത്തിന് നന്ദി. നിങ്ങള്‍ എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. എന്നുമാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം പൂര്‍ണിമ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. മക്കളുടെ കാര്യത്തില്‍ ശരിക്കും നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. എന്നും സന്തുഷ്ടമായി കഴിയാനുള്ള ഭാഗ്യം ലഭിക്കട്ടേ എന്നാണ് പൂര്‍ണിമയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റുകളിട്ടിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ സിനിമാ കുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രനെയും പൂര്‍ണിമയെയും പോലെ മക്കളും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. പാട്ട് പാടാന്‍ ഏറെ താല്‍പര്യമുള്ള മൂത്തമകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് സിനിമ പിന്നണി ഗായികയായി എത്തിയിരുന്നു. ഇളയമകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ മകളായി തന്നെ ടിയാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

 poornima

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും രണ്ട് പെണ്‍മക്കളും ഒന്നിച്ചുള്ള കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. പൂര്‍ണിമയുമായി സ്‌നേഹിച്ച് കല്യാണം കഴിച്ചതിനെ കുറിച്ചും മക്കള്‍ ജനിച്ച കാലത്തെ കാര്യങ്ങളുമൊക്കെ ചെറിയ പോസറ്റുകളായി ഇതുപോലെ പൂര്‍ണിമ പങ്കുവെക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X