'നക്ഷത്ര നല്ല നടിയാണ്... പ്രാർത്ഥന ഇമോഷണലും, നച്ചുവിനോട് ആർഗ്യൂ ചെയ്യാൻ പറ്റില്ല മല്ലിക ആന്റിയുടെ കോപ്പിയാണ്'

യുട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് നിഹാലും പ്രിയയും. അഭിനേതാക്കളായി തിളങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. നിഹാല്‍ സിനിമയില്‍ സാന്നിധ്യം അറിയിച്ചപ്പോള്‍ ടെലിവിഷനിലായിരുന്നു പ്രിയ തിളങ്ങിയത്. വില്ലത്തിയായി ശ്രദ്ധ നേടിയ താരം വിവാഹത്തോടെയായി ബ്രേക്കെടുക്കുകയായിരുന്നു. വിവാഹശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും പ്രിയ സ്വീകരിച്ചിരുന്നില്ല. ഇവരുടെ മകനായ വേദുവെന്ന വര്‍ധാനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ഒരു ഹാപ്പി ഫാമിലിയിലൂടെയായാണ് നിഹാലും പ്രിയയും വിശേഷങ്ങള്‍ പങ്കിടാറുള്ളത്. യാത്രകളും ഭക്ഷണവും കുടുംബത്തിലെ ആഘോഷങ്ങളുമൊക്കെയാണ് ഇവരുടെ യുട്യൂബ് ചാനലിലെ കോണ്ടന്റ്. ആളുകളെ ഹാപ്പിയാക്കുന്ന കോണ്ടന്റ് ചെയ്യാനാണ് ഇഷ്ടമെന്ന് നിഹാല്‍ വ്യക്തമാക്കിയിരുന്നു. പ്രിയയുടെ ചേച്ചിയാണ് പൂർണിമ. അതുകൊണ്ട് തന്നെ സുകുമാരൻ കുടുംബവുമായും പ്രിയയ്ക്കും നിഹാലിനും അടുത്ത ബന്ധമാണുള്ളത്.

Nakshatra Indrajith

പൂർണിമ വളരെ സെലക്ടീവായി മാത്രമെ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു. കൂടുതലും ബിസിനസിലും മറ്റുമാണ് താരം ശ്രദ്ധകൊടുത്തിരിക്കുന്നത്. തുറമുഖമാണ് പൂർണിമ അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ഇപ്പോഴിതാ സുകുമാരൻ കുടുംബത്തിലെ താരങ്ങളെ കുറിച്ച് പ്രിയയും നിഹാലും മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറ‍ഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

'നക്ഷത്രയുടെ ആക്ടിങ് ടാലന്റ് മികച്ചതാണ്. അവളൊരു ബോൺ ആക്ടറസാണ്. വീട്ടിലെ എല്ലാവരെയും അവൾ അനുകരിക്കും. എത്ര നീളൻ ഡയലോ​ഗും നിസാരമായി പറയും. മറ്റുള്ള എല്ലാവരെയും കാൾ നന്നായി ആക്ടിങ് നച്ചു ചെയ്യും. അതുപോലെ പൃഥ്വിരാജ്... രാജു പന്ത്രണ്ട് വർഷം മുമ്പ് നേടിയെടുക്കേണ്ടതെല്ലാം പുള്ളി ചെയ്തിട്ടുണ്ട്. അച്ചീവറാണ് പുള്ളി.'

'മുംബൈ പോലീസിൽ ഞാനാണ് രാജുവിന്റെ ​ഗേ ഫ്രണ്ടായി അഭിനയിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. റോഷൻ പറഞ്ഞിരുന്നു അത് സെറ്റിൽ വെച്ച് റിവീൽ‌ ചെയ്താൽ മതിയെന്ന്. അങ്ങനെ എന്നെ സെറ്റിൽ കണ്ടപ്പോൾ രാജുവിന് അത്ഭുതമായി. നീ എന്താ ഇവിടെ എന്നാണ് ആദ്യം ചോദിച്ചത്. ഞാനാണ് പെയർ ആകുന്നതെന്ന് പറഞ്ഞപ്പോൾ അമ്പരപ്പായി.'

'രാജുവിന്റെ കൂടെ ആക്ടിങ് വളരെ കംഫേർട്ടാണ്. ആ കഥാപാത്രത്തിന് ഹേറ്റാണ് ഞാൻ ഏറ്റവും പ്രതീക്ഷിച്ചത്. പക്ഷെ വലിയ സ്വീകാര്യത കിട്ടി എനിക്ക്. സുപ്രിയ മേനോൻ സീരിയസാണോ എന്ന് ചോദിച്ചാൽ അറിയില്ല. അത്ര വലിയ അടുപ്പം ഇല്ല. ഏതൊരു കാര്യത്തിലേക്കും ഇറങ്ങുമ്പോൾ അതിനെക്കുറിച്ചെല്ലാം പഠിച്ചിട്ടാണ് ഇറങ്ങുക. സുപ്രിയയെ ജോവിയലായി ഞങ്ങൾ കണ്ടിട്ടുമില്ല.'

Nakshatra Indrajith

'എല്ലാവരുമായും ഒരു റിലേഷൻഷിപ്പ് മെയിന്റെയ്ൻ ചെയ്യുന്ന ആളാണ്. വളരെ ഹാർഡ്വർക്കാങ് സുപ്രിയ. പ്രാർത്ഥന ഒരു ദിവായാണ്. പ്രാർത്ഥന വളരെ ഇമോഷണലാണ്. മ്യൂസിക്കാണ് പ്രാർത്ഥനയ്ക്ക് മെയിൻ. ഉറക്കത്തിൽ എണീറ്റ് മ്യൂസിക്കിനെ കുറിച്ച് പറയാൻ പറഞ്ഞാലും അവർ റെഡിയാണ്. അത്രയും പാഷനാണ്. ആരെങ്കിലും രണ്ട് ഒച്ചവെച്ചാൽ പ്രാർത്ഥന കരയും.'

'നച്ചു വഴക്ക് പറഞ്ഞാലും പ്രാർത്ഥന കരയും. നച്ചു എല്ലാവരെയും ഉപദേശിക്കും. അച്ഛനേയും അമ്മയേയും അടക്കം. അതുപോലെ നച്ചുവിനെ മിക്കവർക്കും പേടിയാണ്. അവൾ ലോജിക്കലായാണ് സംസാരിക്കുക. അതുകൊണ്ട് തന്നെ നമുക്ക് ആർഗ്യൂ ചെയ്ത് രക്ഷപെടാൻ പറ്റില്ല. മല്ലിക ആന്റിയുടെ കോപ്പിയാണ് സ്വഭാവത്തിലും നച്ചു.'

'പാത്തു ഭാവിയിൽ ഇന്റർനാഷണൽ ലെവലിൽ ഒരു മ്യൂസിഷനായേക്കും. അലംകൃതയെ ഞങ്ങൾക്ക് അത്ര പരിചയമില്ല', എന്നാണ് പ്രിയയും നിഹാലും സുകുമാരൻ കുടുംബത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. പ്രാർത്ഥന ഇന്ദ്രജിത്ത് ഇതിനോടകം പിന്നിണി ​ഗാനരം​ഗത്തേക്ക് ചുവടുവെച്ച് കഴിഞ്ഞു. പ്രാർത്ഥന പിന്നണി പാടിയ ​ഗാനങ്ങളെല്ലാം വലിയ ​ഹിറ്റുമായിരുന്നു.

More from Filmibeat

Read more about: indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X