പൂര്‍ണ്ണിമയും ഗീതുവും മാത്രമല്ല മക്കളും ഞെട്ടിച്ചു! താരപുത്രികളുടെ ഡാന്‍സ് വീഡിയോ വൈറല്‍! കാണൂ!
സിനിമയില്‍ അത്ര സജീവമല്ലാത്ത പലരും സോഷ്യല്‍ മീഡിയയില്‍ സജീവാണ്. പൊതുചടങ്ങുകളിലും സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലുമൊക്കെ ഇവര്‍ പങ്കെടുക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിന് ഫുള്‍സ്റ്റോപ്പിട്ടുവെങ്കിലും അവതാരകയായി തിളങ്ങി നിന്നിരുന്നു പൂര്‍ണ്ണിമ. പിന്നീട് തന്റെ ചിരകാല സ്വപ്‌നമായ പ്രാണയുമായി എത്തിയത്. താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി മാറിയിരുന്നു പ്രാണ. കുട്ടിക്കാലം മുതലേ തന്നെ നിറങ്ങളോടും ഡിസൈനിങ്ങിലുമൊക്കെ പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു പൂര്‍ണ്ണിമ പിറന്നാള്‍ ആഘോഷിച്ചത്. വിവാഹ വാര്‍ഷികവും ആഘോഷമാക്കി മാറ്റിയിരുന്നു ഇവര്‍.
ഗോവയില്‍ വെച്ചായിരുന്നു ഇത്തവണത്തെ ആഘോഷം. സോഷ്യല്‍ മീഡിയയിലൂടെ ആഘോഷ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. പൂര്‍ണ്ണിമയ്ക്കും ഇന്ദ്രനും ആശംസ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പൂര്‍ണ്ണിമയുടെയും ഇന്ദ്രന്റെയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. സുഹൃത്തിന്റെ വിവാഹം ആഘോഷിക്കാനായി ശ്രീലങ്കയിലേക്ക് പോയപ്പോള്‍ ഭാവനയും ഗീതുവുമൊക്കെ ഇവര്‍ക്കുണ്ടായിരുന്നു. അമ്മമാര്‍ തമ്മിലുള്ള സൗഹൃദം മക്കള്‍ക്കുമുണ്ട്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ആരാധനയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

നക്ഷത്രയ്‌ക്കൊപ്പം ചുവട് വെക്കുന്ന ആരാധനയുടെ വീഡിയോ പങ്കുവെച്ചത് ഗീതുമോഹന്‍ദാസാണ്. ഇന്‍സ്റ്റഗ്രാമിലൂടെ താരപുത്രികളുടെ നൃത്തവീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് താരപുത്രികളെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും പിന്നാലെ ഇവരും സിനിമയിലേക്കെത്തുമോയെന്നറിയാനായാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊപ്പം ടിയാനില്‍ അഭിനയിച്ചിട്ടുണ്ട് നക്ഷത്ര. പ്രാര്‍ത്ഥനയാവട്ടെ ആലാപനത്തിലൂടെയാണ് ഞെട്ടിച്ചത്. മോഹന്‍ലാല്‍ സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











