ഡിവോഴ്സ് സമയത്ത് അമ്മ കോടതിയിൽ മയങ്ങി വീണു; അച്ഛൻ ചെയ്തത് കണ്ട് ജ‍ഡ്ജി ഷോക്ക് ആയി; നളിനിയുടെ മകൾ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് നായിക നടിയായി സജീവമായിരുന്നു നളിനി. പിൽക്കാലത്ത് സീരിലയുകളിലൂടെയും ജനപ്രീതി നേടാൻ കഴിഞ്ഞു. നളിനിയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടൻ രാമരാജനെയാണ് നളിനി വിവാഹം ചെയ്തത്. വീട്ടുകാരെ എതിർത്ത് നളിനി രാമരാജനൊപ്പം പോകുകയായിരുന്നു, 1987 ലാണ് വിവാഹം ന‌ടന്നത്. രണ്ട് കുട്ടികളും ദമ്പതികൾക്ക് പിറന്നു. എന്നാൽ 2000 ൽ ഇരുവരും വേർപിരിഞ്ഞു. പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിക്കാതെ രമ്യമായാണ് നളിനിയും രാമരാജനും പിരിഞ്ഞത്.

ഇന്നും അഭിമുഖങ്ങളിൽ മുൻ ഭർത്താവിനെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ നളിനി സംസാരിക്കാറുള്ളൂ. ഇപ്പോഴിതാ നളിനിയെക്കുറിച്ച് സംസാരിക്കുകയാണ് മകൾ അരുണ. പിരിഞ്ഞെങ്കിലും അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അരുണ പറയുന്നു. 'വിവാഹമോചനത്തിന് ശേഷമാണ് അമ്മ അഭിനയ രം​ഗത്ത് തിരിച്ച് വന്നത്. വൈകുന്നേരം ആറ് മണിക്ക് തിരിച്ച് വീട്ടിലെത്തണമെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു'

Nalini

'രാവിലെ 9 മണിക്കാണ് ഷൂട്ടെങ്കിൽ 8.30 സെറ്റിലെത്തും. അത്രയും കൃത്യനിഷ്ഠ കാണിച്ചു. അമ്മ വളരെ സ്ട്രിക്റ്റായിരുന്നു. പഠന കാര്യങ്ങളിലെല്ലാം ഒപ്പമുണ്ടാകും. രാവിലെ ഞങ്ങളെ രണ്ട് പേരെയും രണ്ട് വശത്തും കിടത്തി അന്ന് നടന്ന കാര്യങ്ങളെല്ലാം അമ്മ ചോദിക്കുമായിരുന്നു' അരുണ ഓർത്തു.

'അച്ഛനും അമ്മയും വളരെ സ്നേഹത്തിലായിരുന്നു. അവർ പിരിയാൻ പോകുകയാണെന്ന് തലേന്ന് രാത്രി വരെയും ഞങ്ങൾക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങൾക്ക് വിശദീകരിച്ച് തന്നു. അച്ഛനും അമ്മയും രണ്ട് വീട്ടിലായിരിക്കും, ഒരു വ്യത്യാസവും നിങ്ങൾക്ക് തോന്നില്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾക്ക് മുന്നിൽ അവർ വഴക്കി‌ട്ടി‌ട്ടില്ല. മനോഹരമായി പിരിയാമെന്ന് കാണിച്ച് തന്നത് അമ്മയും അച്ഛനുമാണ്. അതിനാൽ എനിക്കും അനിയനും ഈ മാറ്റം എളുപ്പമായിരുന്നു'

Nalini

'അച്ഛനെ കാണാൻ തോന്നുമ്പോൾ വീട്ടിൽ പോയി കണ്ട് വരും. എല്ലാം സാധരണ പോലെ തന്നെയായിരുന്നു. അമ്മയും അച്ഛനും ഇതുവരെ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. അവർ പിരിഞ്ഞതിന് കാരണം എന്തെന്ന് അവർക്ക് മാത്രമേ അറിയൂ. അതവരുടെ പേഴ്സണൽ കാര്യമാണ്. എന്റെ വിവാഹ ജീവിതത്തലോ സഹോദരന്റെ വിവാ​ഹ ജീവിതത്തിലോ അവരും ഇടപെടാറില്ല. ഡിവേഴ്സിന്റെ സമയത്ത് സ്കൂളിൽ എല്ലാവരും വന്ന് ആശ്വസിപ്പിക്കും'

'ടീച്ചർമാർ കെ‌ട്ടിപ്പിടിക്കും. പക്ഷെ ഞങ്ങൾക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നു. അച്ഛനും അമ്മയും പിരിഞ്ഞെങ്കിലും ഞങ്ങളോടുള്ള അവരുടെ സ്നേഹത്തിന് മാറ്റം വന്നിട്ടില്ലെന്നും അരുണ ചൂണ്ടിക്കാട്ടി. ഡിവോഴ്സ് നടക്കുമ്പോൾ കോടതിയിൽ അമ്മ മയങ്ങി വീണു. അച്ഛനാണ് എടുത്ത് കൊണ്ട് പോയി വെള്ളം തളിക്കുകയും ജ്യൂസ് കൊടുക്കുകയുമെല്ലാം ചെയ്തത്. ജഡ്ജി ഒരു നിമിഷം ഷോക്ക് ആയി. ഡിവോഴ്സ് വന്നത് തന്നെയാണോ എന്ന് അദ്ദേഹം ചിന്തിച്ചു,' അരുണ ഓർത്തു.

അച്ഛനോടും അമ്മയോടും പിരിഞ്ഞതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. അവരുടെ സ്വകാര്യതയാണ്. അത് അറിയാൻ പാടില്ലാത്തത് കൊണ്ടാണവർ സ്വകാര്യമായി വെച്ചത്. നമ്മൾ അതിലേക്ക് ഇടപെടരുതെന്നും അരുണ ചൂണ്ടിക്കാട്ടി. അമ്മ എപ്പോഴും ഒരുങ്ങിയിരിക്കാൻ ആ​ഗ്രഹിക്കുന്നയാളാണെന്നും അരുണ പറയുന്നു.

അമ്മ വീട്ടിൽ ഇരിക്കുകയാണെങ്കിലും ഭം​ഗിയായി മുടി കെട്ടി പൂവ് വെക്കും. അമ്മയെ നൈറ്റിയിൽ കണ്ടി‌ട്ടേയില്ല. എന്റെ സുഹൃത്തുക്കളുടെ അമ്മയൊന്നും നൈറ്റിയും ചുരിദാറും ധരിക്കും. പക്ഷെ എന്റെ അമ്മ എപ്പോഴും സാരി ധരിച്ചായിരിക്കും. അമ്മ എപ്പോഴും പ്രസന്റബിളായി ഇരിക്കുമെന്നും അരുണ പറഞ്ഞു.

More from Filmibeat

Read more about: nalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X