'കൊടൈക്കനാലിലെ മഷ്‌റും ഒർജിനലല്ല, ലെന പറയുന്നത് കേട്ടാൽ ആർക്കും ​ഡ്ര​ഗ്സ് അടിക്കാൻ തോന്നും'; ഒമർ ലുലു പറയുന്നു

ഹാപ്പി വെഡ്ഡിങ് അടക്കമുള്ള സിനിമകൾ സമ്മാനിക്കുകയും നല്ല സമയം പോലുള്ള സിനിമകൾ ചെയ്ത് വിവാ​ദത്തിൽ‌ ഉൾപ്പെടുകയും ചെയ്ത സംവിധായകനാണ് ഒമർ ലുലു. ഇതുവരെ അഞ്ച് സിനിമകളോളം സംവിധാനം ചെയ്ത ഒമർ ലുലു ഇനി സ്റ്റാറുകളെ വെച്ച് സിനിമ ചെയ്യണമെന്ന തീരുമാനത്തിലാണ്.

വിലപിടിപ്പുള്ള താരങ്ങളുടെ ഡേറ്റ് കിട്ടാത്തതുകൊണ്ടാണോ പുതുമുഖങ്ങളെ വെച്ച് മാത്രം സിനിമ ചെയ്യുന്നതെന്ന ആക്ഷേപം പതിവായി കേൾക്കുന്നുണ്ടെന്നും അത് മാറ്റി കൊടുക്കാൻ ഇനി ശ്രമിക്കുമെന്നും അധികം ബജറ്റിൽ ഒരു സിനിമ ചെയ്യണമെന്ന ആ​ഗ്രഹമുണ്ടെന്നും ഒമർ ലുലു പറയുന്നു.

നല്ല സമയമാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഒമൽ ലുലു സിനിമ. എന്നാൽ സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് വൈകാതെ തന്നെ എംഡിഎംഎ ഉപയോ​ഗിക്കാൻ നല്ല സമയം സിനിമ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രശ്നങ്ങളും കേസു വരികയും സിനിമ തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ടതായും വന്നു.

Omar Lulu, lena

ശേഷം ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ വരെ ഒമർ മത്സരാർത്ഥിയായി പങ്കെടുത്തു. ഇപ്പോഴിതാ തന്റെ സിനിമയുടെ പേരിലുണ്ടായ വിവാദങ്ങളെ കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഒമർ ലുലു. 'അംബാനി ബിഗ് ബഡ്ജറ്റ് ചിത്രമല്ല. എന്റെ ചിത്രങ്ങളിളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെന്ന് പൊതുവേ ഒരു സംസാരമുണ്ട്. അതുകൊണ്ട് തന്നെ അത്തരമൊരു പ്രശ്നവും ഉണ്ടാകാതെയും സിനിമ ചെയ്യും.'

'അത്തരത്തിലും എനിക്ക് സിനിമ പിടിക്കാൻ എനിക്ക് അറിയാമെന്ന് തെളിയിക്കണ്ടേ. എംഡി എം പ്രചാരണത്തിന് വേണ്ടി ചെയ്ത സിനിമയല്ല നല്ല സമയം. തീയറ്ററിൽ റിലീസ് ചെയ്യണം എന്നുപോലും ചിന്തിച്ചിട്ടില്ല. സിനിമകളിൽ സിഗററ്റ് വെയ്ക്കും കത്തിക്കാൻ പാടില്ലെന്ന് പറയും. എന്നാൽ പിന്നെ ഇവർക്ക് ഇത് വിൽക്കാതിരുന്നു കൂടെ. തോക്ക് തരാം പക്ഷേ വെടി വെയ്ക്കരുതെന്ന് പറയും പോലെയല്ലേ ഇത്.'

'കൊടയ്‌ക്കനാലിൽ ചിലർ പോകും മഷ്‌റൂം കഴിക്കാൻ... ഈ അടുത്ത് ലെന പറഞ്ഞില്ലേ... ഞാൻ മനസിലാക്കിയിടത്തോളം അത് നാച്ച്വറലി ഉണ്ടാകുന്ന മഷ്‌റൂം അല്ല. അത് ആർട്ടിഫിഷലായി ആസിഡ് ഡ്രിപ്പ് ചെയ്യുന്നതാണ്. എൽഎസ്ഡിയുടെ ആസിഡ് ഈ മഷ്‌റൂമിൽ ഇവർ ചേർക്കുന്നതാണ്. എന്നിട്ടാണ് അത് വിൽക്കാൻ വെയ്ക്കുന്നത്. അല്ലാതെ ഇത്രയധികം മഷ്‌റൂം എവിടെ നിന്നാണ് കിട്ടുന്നത്. ഏത് സീസണിൽ പോയാലും കിട്ടും അത് എങ്ങിനെയാണ് അങ്ങനെ കിട്ടുന്നത്.'

'ഇത് വലിയ വ്യവസായമാണ് അവിടെ. ഒരു കുടിൽ വ്യവസായം പോലെയാണ്. എൽഎസ്‌ഡിയുടെ സ്ഥിരം ഉപയോഗം ആത്മത്യ ചെയ്യാനുള്ള പ്രേരണ വരെ കൂട്ടും. ലെന പറഞ്ഞത്... ഇത് എടുത്തിട്ട് മെഡിറ്റേഷൻ ചെയ്തുവെന്നാണ്. പക്ഷെ ഇത് കഴിച്ചിട്ട് ആത്മഹത്യ പ്രേരണ കാണിച്ച ഒരുപാട് വ്യക്തികളുണ്ട്.'

Omar Lulu, lena

'ഞാൻ ഈ പുതിയ കുട്ടികൾ വരുമ്പോൾ അവരോട് ഇതിനേക്കുറിച്ചൊക്കെ ചോദിച്ചറിയും. അവർ അവരുടെ അനുഭവങ്ങൾ തുറന്നുപറയും. ചിലർ മഷ്‌റൂം കഴിച്ചിട്ട് വരുമ്പോഴാണ് അപകടമരണം സംഭവിക്കുന്നത്. തമാശക്ക് പറയും പോലെ അല്ല സൈഡ് എഫക്ട്. ഇത്രയധികം മഷ്‌റൂം ഉണ്ടെങ്കിൽ അത് കയറ്റി അയക്കില്ലേ.'

'കഞ്ചാവിന്റെ കാര്യം തന്നെ അങ്ങനെ അല്ലേ... നല്ലത് കയറ്റി അയച്ചിട്ട് ഇവിടെ വലിക്കുന്നത് ഏറ്റവും നിലവാരം ഇല്ലാത്ത സാധനമാണ്. അതേപോലെയാണ് മഷ്‌റൂമിന്റെ കാര്യവും. നാച്ചുറലി ഉണ്ടാകുന്നത് ആണെങ്കിൽ എപ്പോഴേ കയറ്റി അയച്ചുപോകും', എന്നാണ് ഒമർ ലുലു ചോദിക്കുന്നത്.

'എന്റെ ജീവിതത്തിൽ ആവശ്യമില്ലായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു. കൊടൈക്കനാലിലെ ഒരു കാട്ടിൽ വെച്ചാണ് 23 വയസുള്ളപ്പോൾ ഞാൻ മഷ്റൂം കഴിക്കുന്നത്. അന്ന് ഞാൻ വിവാഹിതയായിരുന്നു. ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും കൂടെയാണ് ഞാൻ അവിടെ പോയത്.'

'20 വർഷങ്ങൾക്കുശേഷം ഞാനിത് ഇപ്പോൾ പറയുന്നത് ഇപ്പോഴത്തെ തലമുറക്ക് വേണ്ടിയാണ്. കാരണം പുതുതലമുറ ഒരുപാട് കാര്യങ്ങൾ പരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും പല പദാർത്ഥങ്ങളും. മഷ്‌റൂമുകൾ നാച്ചുറലാണ്', എന്നാണ് ലെന പറഞ്ഞത്.

More from Filmibeat

Read more about: omar lulu lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X