'ഷറഫുദ്ദീന്റെ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു ബോക്സ് ഓഫീസിൽ സക്സസായോ?, വിനീത് പറഞ്ഞത് ഇങ്ങനെയാണ്'; ഒമർ ലുലു

നല്ല സമയം എന്ന ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു

മലയാളത്തിലെ വൈറലായ അല്ലെങ്കിൽ സെൻസേഷനായ ഒരു സംവിധായകനാണ് ഒമർ ലുലു. സംവിധായകനാണെങ്കിൽ കൂടിയും ഒമർ ലുലുവിനെ ഒരു താരത്തെ സെലിബ്രേറ്റ് ചെയ്യുന്നത് പോലെയാണ് ആളുകൾ പെരുമാറാറുള്ളതെന്ന് അ​ദ്ദേഹത്തിന്റെ സിനിമകൾ റിലീസിന് തയ്യാറെടുക്കുമ്പോൾ അത് വ്യക്തമാകുന്നതാണ്.

സോഷ്യൽമീഡിയ വഴി എത്ര ട്രോൾ ചെയ്യപ്പെട്ടാലും കുറ്റപ്പെടുത്തലുകൾ വന്നാലും ഒമർ ലുലു മറ്റുള്ള മലയാളത്തിലെ സംവിധായകരെ പോലെ വൈകാരികമായി പ്രതികരിക്കാറില്ല.

Omar Lulu, Omar Lulu news, Omar Lulu films, Omar Lulu Sharafudheen, Sharafudheen news, Sharafudheen films, ഒമർ ലുലു, ഒമർ ലുലു വാർത്തകൾ, ഒമർ ലുലു ചിത്രങ്ങൾ, ഒമർ ലുലു ഷറഫുദ്ധീൻ, ഷറഫുദ്ധീൻ വാർത്തകൾ, ഷറഫുദ്ധീൻ ചിത്രങ്ങൾ

മാത്രമല്ല തന്റെ ചിത്രങ്ങൾ അതിലെ അഭിനേതാക്കളെക്കാൾ കൂടുതലായും ഓടി നടന്ന് പ്രമോട്ട് ചെയ്യാറുള്ളത് ഒമർ ലുലുവാണ്. ഏറ്റവും അവസാനം റിലീസ് ചെയ്ത ഒമർ ലുലു സിനിമ നല്ല സമയമാണ്. നല്ല സമയം എന്ന ചിത്രത്തിനെതിരെ കോഴിക്കോട് എക്സൈസ് കമ്മീഷണർ എടുത്ത കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു. ഇര്‍ഷാദാണ് നല്ല സമയത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. നവാഗതനായ കലന്തൂരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചത്. ഇപ്പോഴിത കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നടൻ‌ ഷറഫുദ്ദീനെ കുറിച്ച് ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ഹാപ്പി വെഡ്ഡിങ് പോലൊരു സ്ക്രിപ്റ്റ് കിട്ടി കഴിഞ്ഞാൽ താൻ ചെയ്യില്ലെന്ന് പറഞ്ഞ ഷറഫുദ്ദീൻ അടുത്തിടെ സെലക്ട് ചെയ്ത പടം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു ബോക്സ് ഓഫീസിൽ സക്സായോ എന്നാണ് ഒമർ ലുലു ചോദിക്കുന്നത്.

'ഷറഫുദ്ദീൻ ഈ അടുത്ത് പറയുന്നത് കേട്ടു... ഹാപ്പി വെഡ്ഡിങ് പോലൊരു സ്ക്രിപ്റ്റ് കിട്ടി കഴിഞ്ഞാൽ താൻ ചെയ്യില്ലെന്ന്. എന്നിട്ട് പുള്ളി അടുത്തിടെ സെലക്ട് ചെയ്ത പടം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നുവാണ്. എന്നിട്ട് അത് ബോക്സ് ഓഫീസിൽ സക്സായോ?. ആക്ച്വലി ഇത് ബാധിക്കുന്നത് പൈസ മുടക്കുന്ന പ്രൊഡ്യൂസറെയാണ്.'

'എന്റെ സിനിമ നിർമിക്കാൻ വരുന്ന നിർമാതാക്കളോട് ഞാൻ പറയാറുണ്ട് വീട് പണയം വെച്ചിട്ടോ മോളുടെ കല്യാണത്തിന് വെച്ചിട്ടുള്ള പണം വെച്ചോ എന്റെ സിനിമ നിർമിക്കാൻ വരരുതെന്ന്. നിങ്ങളുടെ കൈയ്യിൽ കളയാൻ പൈസയുണ്ടെങ്കിൽ വന്നോളാനാണ് പറയാറുള്ളത്.'

Omar Lulu, Omar Lulu news, Omar Lulu films, Omar Lulu Sharafudheen, Sharafudheen news, Sharafudheen films, ഒമർ ലുലു, ഒമർ ലുലു വാർത്തകൾ, ഒമർ ലുലു ചിത്രങ്ങൾ, ഒമർ ലുലു ഷറഫുദ്ധീൻ, ഷറഫുദ്ധീൻ വാർത്തകൾ, ഷറഫുദ്ധീൻ ചിത്രങ്ങൾ

'കാരണം ഒരുപാട് റിസ്ക്കുണ്ട് സിനിമ നിർമിക്കുമ്പോൾ. അല്ലെങ്കിൽ അവസാനം നമ്മൾ നിർമാതാക്കളുടെ കരച്ചിൽ കാണേണ്ടി വരും. രണ്ട് കോടി തരാം.... ഒമറെ ചങ്ക്സ് പോലൊരു പടം എന്നാണ് നിർമാതാക്കൾ എന്നോട് പറയാറുള്ളത്.'

'സിനിമയിലെ ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ ഒരു പ്രാവശ്യം പോലീസുകാരനായാൽ അവൻ പിന്നെ എപ്പോഴും പോലീസുകാരനായിരിക്കും. ചങ്ക്സ് പോലുള്ള സിനിമ ആവർത്തിച്ച് ചെയ്യുമ്പോൾ മടുപ്പ് വരുമെന്നത് ശരിയാണ്. പക്ഷെ നമുക്ക് അത് അല്ലേ ഓപ്ഷനുള്ളൂ.'

'പിന്നെ നമ്മൾ എന്ത് ചെയ്യും... ജീവിക്കണ്ടേ. എന്റെ കരിയറിൽ ഒരു ഫ്ലോപ്പ് എന്ന് പറയുന്നത് ധമാക്കയാണ്. മലയാളികൾക്ക് മുൻ‌വിധി കൂടുതലാണ്. ഞാൻ ഹിന്ദി ആൽബം ചെയ്തപ്പോൾ അതിൽ പാട്ട് പാടിയത് വിനീത് ശ്രീനിവാസനാണ്.'

'ആൽബം കണ്ട് വിനീത് എന്നോട് പറഞ്ഞത് ഒമറിക്കയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നാണ്. പ്രതീക്ഷിക്കാത്ത ആരോപണങ്ങൾ വന്നത് കൊണ്ടാണ് കലക്ഷൻ കേറി വരുന്ന സമയത്ത് നല്ല സമയം തിയേറ്ററിൽ നിന്നും പിൻവലിച്ചത്' ഒമർ ലുലു പറഞ്ഞു.

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X