twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ലവിശേഷം ഒടിടി റിലീസിനൊരുങ്ങുന്നു, തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ...

    |

    ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്ബോധിപ്പിക്കുന്ന ചിത്രമാണ് "നല്ലവിശേഷം " . മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ "നല്ലവിശേഷം റിലീസിന് ഒരുക്കുന്നു. മലയാളത്തിലെ പ്രമുഖങ്ങളായ സൈന പ്ളേ, ഫസ്റ്റ്ഷോസ് , സിനിയ, കൂടെ , റൂട്ട്സ്, എൽ എം, ഫിലിമി തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിൽ ഒക്ടോബർ 15 - നാണ് പുറത്ത് ഇറങ്ങുന്നത്.

    nalla vishesham

    ഞവരൂർക്കടവ് ഗ്രാമത്തിലെ നിഷ്ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താൻ പരിശ്രമിക്കുന്ന 'കാശി' ആ ഗ്രാമീണർക്ക് പ്രിയപ്പെട്ടവനാണ് . ഓർഗാനിക് കൃഷിയിലൂടെ കാശി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേന്മ ഗ്രാമത്തിലും പുറത്തും പ്രശസ്തമാണ്. ഏതുവിധേയനയും പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യമാണ് വ്യവസായിയായ ദിവാകരപ്പണിക്കർക്കുള്ളത്.

    സീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടോ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർസീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടോ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർ

    ആ ഗ്രാമത്തിലെ ഭൂമിയും കുന്നുകളും വാങ്ങികൂട്ടുകയും അനധികൃതമായി കുന്നിടിച്ച് മണ്ണ് വിൽക്കുകയും ബാക്കി പ്രദേശത്ത് ജനഹാനി കരങ്ങളായ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും സഹായത്താൽ കൃഷിയിറക്കുകയും ചെയ്യുന്നു. ഈ ചെയ്തികൾ, ഗ്രാമവാസികളുടെ ജീവന്റെ അടിസ്ഥാനമായ നദീജലത്തിൽ ഉണ്ടാക്കുന്ന മാരക വിപത്തുകളെപ്പറ്റിയോ വിഷലിപ്തമായ കൃഷി വിഭവങ്ങൾ ഗ്രാമീണരിൽ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ അയാൾ ഒട്ടും ചിന്തിക്കുന്നില്ല. പണിക്കരുടെ ക്രൂരപ്രവർത്തികൾ വരുത്തിവെയ്ക്കുന്ന ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്ന ഗ്രാമവാസികൾ , കാശിയുടെ നേതൃത്വത്തിൽ പണിക്കർക്കെതിരെ പടനയിക്കുന്നു. തുടർന്ന് ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് നല്ലവിശേഷത്തിന്റെ കഥാസഞ്ചാരം.

    സീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടോ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർസീരിയലിൽ നിന്ന് അർച്ചന മാറിയത് ഇതുകൊണ്ടോ, കേരളത്തിലേയ്ക്ക് മടങ്ങി വരില്ലേ എന്ന് ആരാധകർ

    ശ്രീജി ഗോപിനാഥൻ, ബിജു സോപാനം, ഇന്ദ്രൻസ് , ചെമ്പിൽ അശോകൻ , ബാലാജി ശർമ്മ, ദിനേശ് പണിക്കർ, കാക്കമുട്ട ശശികുമാർ , കലാഭവൻ നാരായണൻകുട്ടി, തിരുമല രാമചന്ദ്രൻ , ചന്ദ്രൻ , മധു വളവിൽ, അപർണ്ണ നായർ , അനീഷ , സ്റ്റെല്ല, ബേബി വർഷ , ശ്രീജ വയനാട്, രഞ്ജു നിലമ്പൂർ എന്നിവരാണ് പ്രദാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Recommended Video

    നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

    പ്രവാസി ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്., കഥ, സംവിധാനം - അജിതൻ, ഛായാഗ്രഹണം - നൂറുദ്ദീൻ ബാവ, തിരക്കഥ, സംഭാഷണം - വിനോദ് കെ വിശ്വൻ, എഡിറ്റിംഗ് - സുജിത്ത് സഹദേവ് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ, കല- രാജീവ്, ചമയം - മഹേഷ് ചേർത്തല, കോസ്‌റ്റ്യും - അജി മുളമുക്ക് , കോറിയോഗ്രാഫി -കൂൾ ജയന്ത് , ഗാനരചന - ഉഷാമേനോൻ (മാഹി), സംഗീതം - സൂരജ് നായർ , റെക്സ്, സൗണ്ട് എഫക്ട് - സുരേഷ് സാബു , പശ്ചാത്തലസംഗീതം - വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം സരസ്സ്, ഫിനാൻസ് കൺട്രോളർ - സതീഷ് , യൂണിറ്റ് - ചിത്രാഞ്ജലി, പി ആർ ഓ - അജയ് തുണ്ടത്തിൽ .

    Read more about: cinema
    English summary
    Nalla Vishesham Movie Will released October 15,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X