»   » താരങ്ങളും അവരുടെ മറവിയിലായ പേരുകളും

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ താരങ്ങള്‍ സ്വന്തം പേര് മാറ്റി പുതിയൊരു രാശിയുള്ള പേര് സ്വീകരിക്കുക പതിവുള്ള കാര്യമാണ്. മുമ്പെല്ലാം ഇത്തരത്തില്‍ പേരുമാറ്റല്‍ ഒരു നിര്‍ബ്ബന്ധമുള്ളകാര്യമായിരുന്നു പലപ്പോഴും.

അതുകൊണ്ടുതന്നെ മുതിര്‍ന്ന നടീനടന്മാരുടെയൊന്നും യഥാര്‍ത്ഥ പേരുകള്‍ ആളുകള്‍ക്ക് അറിയുകയേയില്ല. യഥാര്‍ത്ഥ പേരുകള്‍ കേട്ടാല്‍ത്തന്നെ ആ പേരുകളില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ സങ്കല്‍പ്പിക്കാനും ആരാധകര്‍ക്ക് കഴിയില്ല.

ഇത്തരത്തില്‍ സ്വന്തം പേര് വിസ്മൃതിയായിപ്പോയ ഒട്ടേറെ താരങ്ങളുണ്ട് നമ്മുടെ സിനിമാ ലോകത്ത്

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

ബോളിവുഡിന്റെ ബിഗ് ബിയെന്നും ഇന്ത്യന്‍ സിനിമയിലെ അതികായനെന്നുമെല്ലാം അറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര് എന്താണ്? അദ്ദേഹത്തിന്റെ പിതാവായ ഹരിവംശ് റായ് ബച്ചന്‍ തന്റെ മകനിട്ട പേര് ഇന്‍ക്വിലാബ് എന്നായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ട മുദ്രാവാക്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് അച്ഛന്‍ ബച്ചന്‍ മകന്‍ ബച്ചന് ഇന്‍ക്വിലാബ് എന്ന് പേരിട്ടത്. പിന്നീട് അദ്ദേഹത്തിന്റെ പേര് ഒരിക്കലും അണയാത്ത വിളക്ക് എന്നര്‍ത്ഥമുള്ള അമിതാഭ് എന്നാക്കി മാറ്റുകയായിരുന്നു.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

രജനിയെന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ പലതരം സ്റ്റൈലുകളാണ് നമുക്കോര്‍മ്മവരുക. താരജാഡകളൊന്നുമില്ലാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഈ സ്റ്റൈല്‍ മന്നന്റെ യഥാര്‍ത്ഥ പേര് ശിവജി റാവൂ ഗേക്ക്‌വാദ് എന്നാണ്. ഒരു മറാത്ത കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

അഭിനയകലയിലെ ഇതിഹാസമാണ് തെന്നിന്ത്യയുടെ താരം കമല്‍ഹസന്‍. തന്റെ ഓരോ ചിത്രങ്ങളും വാര്‍ത്തയാക്കാറുള്ള കമല്‍ ഒരു അയ്യങ്കാര്‍ കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കള്‍ അദ്ദേഹത്തിനിട്ട പേര് പാര്‍ത്ഥസാരഥി എന്നായിരുന്നു.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

ഇന്ത്യന്‍ സിനിമയിലെ ഐക്കണിക്ക് സ്റ്റാര്‍ ആയിരുന്ന ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ പേര് യൂസഫ് ഖാന്‍ എന്നാണ്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

തെന്നിന്ത്യയില്‍ നിന്നാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യ റാണിയായി ഉയര്‍ന്നത്. ഇന്ന് സിനിമകളില്‍ സജീവമല്ലെങ്കിലും ശ്രീദേവിയുടെ സൗന്ദര്യപ്രഭയ്ക്കും ആരാധകര്‍ക്കും കുറവുണ്ടായിട്ടില്ല. ശ്രീദേവിയ്ക്ക് മാതാപിതാക്കളിട്ട പേര് ശ്രീ അമ്മ യാങ്കര്‍ എന്നാണ്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

സല്‍മാന്‍ ഖാന്‍ എന്ന താരത്തിനെ മറ്റൊരു പേരില്‍ സങ്കല്‍പ്പിച്ചുനോക്കാന്‍തന്നെ ആരാധകര്‍ക്കാവില്ല. അടുപ്പക്കാര്‍ സല്ലുവെന്നും ഭായിയെന്നുമെല്ലാം വിളിയ്ക്കുന്ന സല്‍മാന്റെ ഒറിജിനല്‍ പേര് അബ്ദുള്‍ റഷിദ് സലിം സല്‍മന്‍ ഖാന്‍ ന്നൊണ്. എല്ലാവരും ഈ പേര് ചുരുക്കി സല്‍മാന്‍ ഖാന്‍ എന്ന് വിളിയ്ക്കുന്നുവെന്ന് മാത്രം.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

പ്രശസ്ത തമിഴ് നടന്‍ ജമിനി ഗണേഷനും പുഷ്പവല്ലിയ്ക്കും ജനിച്ച രേഖ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയൊരു താരമാണ്. ഭാനുരേഖ ഗണേശന്‍ എന്നായിരുന്നു മാതാപിതാക്കള്‍ രേഖയ്ക്ക് നല്‍കിയിരുന്ന പേര്, പിന്നീട് നടിയായിമാറിയപ്പോള്‍ ഈ പേര് രേഖയെന്നായി ചുരുങ്ങുകയായിരുന്നു.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

ഒരു ആയോധനകലാധ്യാപകനായിരുന്ന രാജീവ് ഹരി ഓം ഭാട്ടിയയാണ് പിന്നീട് ബോളിവുഡിന്റെ സ്വന്തം ആക്ഷന്‍ ഹീറോ അക്ഷയ് കുമാര്‍ ആയി മാറിയത്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

സിനിമയിലെന്നപോലെ ക്രിക്കറ്റ് ബിസിനസ് കോലത്തും ഏറെ പ്രശസ്തയായ ഈ ചബ്ബി ഗേള്‍ പ്രീതി സിന്റയുടെ യഥാര്‍ത്ഥ പേര് പ്രീതം സിന്റ സിങ് എന്നാണ്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

രാജകുടുംബത്തില്‍ ജനിച്ച സെയ്ഫ് അലി കാന്‍ പലതുകൊണ്ടും ബോളിവുഡില്‍ വാര്‍ത്തസൃഷ്ടിക്കാറുള്ള താരമാണ്. സാജിദ് അലി ഖാന്‍ എന്നാണ് സെയ്ഫ് അലി ഖാന്റെ യഥാര്‍ത്ഥ പേര്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

അന്തര്‍മുഖത്വം അലങ്കാരമായിട്ടുള്ള ബോളിവുഡ് നായകനടനാണ് അജയ് ദേവ്ഗണ്‍. ഇദ്ദേഹത്തിന് അച്ഛനമ്മമാര്‍ നല്‍കിയ പേര് വിശാല്‍ ദേവ്ഗണ്‍ എന്നാണ്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

ബോളിവുഡിന്റെ ബോംബ് ഷെല്‍ എന്നതിലേറെ വലിയ വിശേഷണം മല്ലിക ഷെരാവത്തിന് നല്‍കാനില്ല. റീമ ലംബയെന്ന ഒറിജനല്‍ പേര് കണ്‍ഫ്യൂഷന്‍ വരാതിരിക്കാനായി മല്ലികയെന്നാക്കിമാറ്റിയ താരം അമ്മയുടെ പേരില്‍ നിന്നും ഷെരാവത് എന്ന സര്‍നെയിം കൂടി തന്റെ പേരിന്റെ ഭാഗമാക്കുകയായിരുന്നു.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

മലയാളി ക്രിസ്ത്യാനിയായ അച്ഛനും പാര്‍സി അമ്മയും ചേര്‍ന്ന് ബോളിവുഡിന്റെ ചോക്ലേറ്റ് സുന്ദരന്‍ ജോണ്‍ അബ്രഹാമിനിട്ട പേര് ഫര്‍ഹാന്‍ എന്നായിരുന്നു. ഇപ്പോള്‍ ഫര്‍ഹാന്‍ എന്ന പേര് ജോണ്‍ തന്നെ ഓര്‍ക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്.

താരങ്ങളും അവരുടെ മറവിയിലായ പേരുകളും

ബ്രിട്ടനില്‍ വളര്‍ന്ന കത്രീന കെയ്ഫ് ജനിച്ചത് ഹോങ് കോങ്ങിലാണ്. പാസ് പോര്‍ട്ടിലുള്ള കത്രീനയുടെ പേര് കത്രീന തുര്‍ക്വോട്ടെയെന്നാണത്രേ.

English summary
Celebrities often go under false names or what you would say stage names, rather than abiding by their original. The following is a list of celebrities whose original names are unknown to many of us.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam