താരപുത്രിയുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞു! ദീപന്‍ മുരളിയുടെ മകളെക്കാണാന്‍ അര്‍ച്ചനയും ദിയയും!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ദീപന്‍ മുരളി. വിവിധ പരമ്പരകളിലൂടെയായി ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച താരം കൂടിയാണ് അദ്ദേഹം. അഭിനയത്തിന് പുറമേ അവതാരകനായും ദീപന്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ നയിച്ച ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ പതിപ്പില്‍ മത്സരാര്‍ത്ഥിയായും ദീപനെത്തിയിരുന്നു. ശക്തമായ ആരാധകപിന്തുണ ലഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് താരവും എലിമിനേഷനിലൂടെ പുറത്താവുകയായിരുന്നു. വഴക്കും തര്‍ക്കങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും സഹമത്സരാര്‍ത്ഥികളുമായി അടുത്ത സൗഹൃദമായിരുന്നു ദീപന്.
ബിഗ് ബോസിലേക്ക് പോവുന്നതിന് കുറച്ച് മുന്‍പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്ക് ദീപന്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ എല്ലാമെല്ലാമായി ഒപ്പമുണ്ടായിരുന്ന അമ്മയുടെ വിയോഗമാണ് എന്നും വേദനിപ്പിക്കുന്നതെന്നും ദീപന്‍ പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു ദീപന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞതിഥിയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ദീപനും എത്തിയിരുന്നു. മേദസ്വി എന്ന പേരാണ് മകള്‍ക്ക് നല്‍കിയതെന്നും ദീപന്‍ പറഞ്ഞിരുന്നു. ദീപന്റെ മകളെക്കാണാനെത്തിയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അര്‍ച്ചന സുശീലന്‍.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി തങ്ങള്‍ക്കരികിലേക്ക് എത്തിയ കുഞ്ഞതിഥിയെക്കുറിച്ച്് വാചാലനായി ദീപന്‍ മുരളി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. ആശുപത്രി ജീവിതത്തിനിടയിലെ ചിത്രവും മകളുടെ ആദ്യ ഫോട്ടോയുമൊക്കെ താരം പുറത്തുവിട്ടിരുന്നു. മകളുടെ പേരിടല്‍ ചടങ്ങ് കഴിഞ്ഞ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ദീപന്റെ സന്തോഷത്തെക്കുറിച്ച് പറഞ്ഞ് എത്തിയത് അടുത്ത സുഹൃത്തുക്കളാണ്.

മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിലൊരാളാണ് ദീപനും. അവതാരകനായും അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. അവാര്‍ഡ് നിശകളിലും മറ്റും അവതാരകനായി ദീപന്‍ എത്താറുമുണ്ട്. താരങ്ങളുമായി അടുത്ത സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്. ബിഗ് ബോസില്‍ വെച്ചായിരുന്നു അര്‍ച്ചന സുശീലനും ദിയ സനയുമൊക്കെയായി ദീപന്‍ അടുത്ത സൗഹൃദത്തിലായത്. ദീപനെ സംരക്ഷിക്കാനായി ഇവര്‍ ഇരുവരും എത്തിയിരുന്നു. ദീപന്റെ മകളുടെ പേരിടല്‍ ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അര്‍ച്ചന സുശീലന്‍.

മേദസ്വി എന്ന പേരാണ് മകള്‍ക്ക് നല്‍കിയതെന്ന് ദീപന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പേരിനെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായി നിരവധി പേരാണ് അതേക്കുറിച്ചുള്ള സംശയം ചോദിച്ച് എത്തിയത്. സരസ്വതി ദേവിയുമായി ബന്ധപ്പെടുത്തിയാണ് മകള്‍ക്ക് ഈ പേര് നല്‍കിയത്. തന്റെ അമ്മയുടെ പേര് സരസ്വതിയെന്നാണെന്നും മകളിലൂടെ അമ്മയെയാണ് കാണുന്നതെന്നുമായിരുന്നു ദീപന്‍ മുരളി കുറിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി മാറിയിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ആര്യയായിരുന്നു ഈ സന്തോഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആദ്യമെത്തിയത്. സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമായ ആര്യയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദീപന്‍ മുരളി. ആന്റിയാവുന്നതിന് മുന്നോടിയായുള്ള സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്.ബേബി ഷവര്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു ദീപന്‍ മുരളി സീതയിലേക്ക് തിരിച്ചെത്തിയത്. ഗിരി എന്ന കഥാപാത്രത്തെയായിരുന്നു ദീപന്‍ മുരളി അവതരിപ്പിച്ചത്. ഗിരിയുടെ തിരിച്ചുവരവിന് പിന്നാലെയായാണ് പരമ്പരയ്ക്ക് പരിസമാപ്തിയായത്. സീതയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ദീപന്‍ ബിഗ് ബോസിലേക്ക് പോയത്. എലിമിനേഷന് പിന്നാലെയായി ബിഗ് ബോസ് അനുഭവം പങ്കുവെച്ചും ദീപന്‍ എത്തിയിരുന്നു.


Click it and Unblock the Notifications











