ഞാൻ ഫീഡിംഗ് മെഷീൻ പോലെയായി; ക്ഷീണിച്ചു; ഇരട്ടക്കുട്ടികളുടെ അമ്മയായപ്പോൾ; നമിത പറയുന്നു
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഗ്ലാമർ ക്യൂനായി തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് നമിത. പുലിമുരുകൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും നമിത അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്ത് നമിതയിപ്പോൾ സജീവമല്ല. മക്കൾക്കും ഭർത്താവിനും ഒപ്പം കുടുംബ ജീവിതം നയിക്കുകയാണ് നമിതയിന്ന്. 2017 ലായിരുന്നു വിവാഹം. ബിസിനസുകാരൻ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. ഇരട്ടക്കുട്ടിക്കളാണ് നമിതയ്ക്ക് പിറന്നത്. 41ാം വയസിലാണ് നമിത അമ്മയായത്. മക്കളുടെ ജനത്തെക്കുറിച്ച് സംസാരിക്കുകയാണ് നമിതയിപ്പോൾ.
ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയെയുമാണ് താൻ ആഗ്രഹിച്ചതെന്ന് നമിത പറയുന്നു. അതേസമയം രണ്ട് ആൺമക്കളാണ് നമിതയ്ക്ക് പിറന്നത്. അമ്മയായ ആദ്യത്തെ ആറ് മാസം കഠിനമായിരുന്നെന്ന് നമിത പറയുന്നു. ഭർത്താവിനും എനിക്കും ഈ കാലയളവിലെ അനുഭവം വ്യത്യസ്തമായിരുന്നു. ഞാനൊരു ഫീഡിംഗ് മെഷീൻ ആയി. വല്ലാതെ ക്ഷീണിച്ചു. കാരണം ഞാൻ തുടരെ മുലയൂട്ടുകയാണ്.

ഒരു സൈഡിൽ ബ്രെസ്റ്റ് പമ്പ് പിടിച്ച് ആന്റിയുണ്ടാവും മറ്റൊരു സൈഡിൽ ഒരു കുഞ്ഞിനെ മുലയൂട്ടും. ആ ആറ് മാസക്കാലം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നും നമിത വ്യക്തമാക്കി. ഇളയവനാണ് വികൃതി. എല്ലാം വലിച്ചെറിയും. എന്നാൽ മൂത്തവൻ അങ്ങനെയല്ലെന്നും നമിത പറയുന്നു. അവർക്ക് മൂന്ന് ഭാഷകളിറിയാം. ഞാൻ ഗുജറാത്തി സംസാരിക്കും. ഭർത്താവ് തെലുങ്കും. വീട്ടിലുള്ള സ്റ്റാഫ് തമിഴിലാണ് സംസാരിക്കുക. അതിനാൽ മൂന്ന് ഭാഷകളിലും മക്കൾ സംസാരിക്കുമെന്ന് നമിത പറയുന്നു.
താൻ ആദ്യത്തെ തവണ ഗർഭിണിയായപ്പോൾ മിസ് കാര്യേജ് സംഭവിച്ചതിനെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്. അന്ന് ഗർഭിണിയാണെന്ന് അറിഞ്ഞില്ല. കഠിനമായ വർക്കൗട്ടുകൾ ചെയ്തു. ഇതാണ് ഗർഭഛിദ്രം സംഭവിക്കാൻ കാരണമായതെന്ന് നമിത വ്യക്തമാക്കി. രണ്ടാമത് ഗർഭിണിയായതിനെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്. ഗർഭിണിയായ കാര്യം ആദ്യം ഞാൻ അച്ഛനോടാണ് പറഞ്ഞത്. പിരീഡ്സ് മിസ് ആയപ്പോൾ പ്രെഗ്നെൻസി ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആയിരുന്നു.

അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ ആഹ്ലാദിച്ചു. ഈ സമയത്ത് താൻ സൂറത്തിലായിരുന്നെന്നും നമിത ഓർത്തു. ഗുജറാത്തുകാരിയാണ് നമിത.
അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താലേ ഇനി അഭിനയിക്കൂ എന്ന തീരുമാനത്തിലാണ് നമിത. ഗ്ലാമർ വേഷങ്ങൾ മാത്രം തന്നെ തേടി വന്നതിൽ വിഷമമുണ്ടെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് നായകൻമാർക്ക് മാത്രമാണ് തിരക്കഥ ലഭിച്ചിരുന്നത്.
ഞാൻ എന്റെ കഥാപാത്രങ്ങൾക്ക് ശ്രദ്ധ നൽകിയില്ല. ഗ്ലാമറസ് വേഷങ്ങൾ ചെയ്തു. ഇനി വർക്ക് ചെയ്യുകയാണെങ്കിൽ തനിക്ക് പ്രാധാന്യമുള്ള സിനിമകൾ ലഭിക്കണമെന്നും നമിത വ്യക്തമാക്കി. രാഷ്ട്രീയത്തിൽ നമിത സാന്നിധ്യം അറിയിക്കാറുണ്ട്. ബിജെപിയുടെ തമിഴ്നാട്ടിലെ എക്സിക്യൂട്ടീവ് അംഗമാണ് നമിത. നടി വീണ്ടും സിനിമകളിൽ സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ബില്ല ഉൾപ്പെടെയുള്ള സിനിമകളിൽ നമിത ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017 ൽ ബിഗ് ബോസ് തമിഴ് സീസണിൽ നമിത മത്സരാർത്ഥിയായി വന്നിട്ടുണ്ട്.


Click it and Unblock the Notifications











