ആദ്യമായി പുരസ്‌കാരം വാങ്ങാന്‍ ചെന്നപ്പോള്‍ സ്‌റ്റേജില്‍ വീണു; പിന്നെ ഒന്നും കണ്ടില്ല എന്ന് നമിത
പുതിയ സിനിമയായ അല്‍ മല്ലുവിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് റെഡ് കാര്‍പ്പറ്റില്‍ ആര്‍ ജെ മൈക്കുമായി സംസാരിക്കവെയാണ് നമിത പ്രമോദ് ആ ദുരനുഭവത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും വല്ലായ്മ തോന്നിയ സംഭവത്തെ കുറിച്ച് പറയുകയായിരുന്നു നമിത. ആദ്യമായി പുരസ്‌കാരം വാങ്ങാന്‍ പോയപ്പോഴായിരുന്നു അത്. സാരിയൊക്കെ ഉടുത്തിട്ടാണ് പോയത്.
പുരസ്‌കാരം വാങ്ങാന്‍ സ്റ്റേജിലേക്ക് കയറുമ്പോള്‍ സ്‌റ്റെപ്പിലെ ആണിയില്‍ സാരി കുടുങ്ങി താഴെ വീണു. പക്ഷെ മനസ്സ് തകരാതെ പുരസ്‌കാരം വാങ്ങി തിരിച്ചിറങ്ങി. വീണപ്പോള്‍ പിന്നെ ഫുള്‍ ബ്ലാങ്ക് ആയിരുന്നു. ആ സംഭവം ആരും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്തതൊന്നുമില്ല. പക്ഷെ അവിടെ ചിലര്‍ ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും എന്നെ പിടിക്കാനും സാരി പിടിക്കാനുമൊക്കെ കുറേ പേര്‍ ഓടി വന്നു- നമിത പറഞ്ഞു.

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി. സൗണ്ട് തോമയിലെ നായിക വേഷമാണ് നമിതയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്.


Click it and Unblock the Notifications