മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്

സിനിമാ ലോകത്ത് ഇന്ന് വാർത്തകളിൽ നിറയുകയാണ് നമിത പ്രമോദ്. നടി എന്നതിനപ്പുറത്തേക്ക് ഒരു ബിസിനസ് സംരഭക കൂടി ആയിരിക്കുകയാണ് നമിത. തന്റെ 26ാം വയസ്സിലാണ് നമിത ഒരു കഫേ തുടങ്ങിയിരിക്കുന്നത്. താരങ്ങളെല്ലാം വന്നാ ഉദ്ഘാടന ദിവസം ആയിരുന്നതിനാൽ കഫേ ജനശ്രദ്ധ ആകർഷിച്ചു.

നടൻ മമ്മൂട്ടി ഉൾപ്പെടെ നമിതയുടെ കഫേ സന്ദർശിക്കാൻ എത്തി. ടെലിവിഷൻ രം​ഗത്ത് നിന്നുമാണ് നമിത സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. സ്കൂൾ വിദ്യാർത്ഥി ആയിരിക്കെ തന്നെ നായികയായി തുടക്കം കുറിച്ച നമിത വളരെ പെട്ടെന്ന് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

 തുടരെ സിനിമകൾ ചെയ്തിരുന്ന നമിതയുടെ കരിയറിൽ ഇടയ്ക്ക് ഒരു ഇടവേളയും

ട്രാഫിക് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആയിരുന്നു തുടക്കം. പിന്നീട് പുതിയ തീരങ്ങൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകളിൽ നമിത വേഷമിട്ടു. തുടരെ സിനിമകൾ ചെയ്തിരുന്ന നമിതയുടെ കരിയറിൽ ഇടയ്ക്ക് ഒരു ഇടവേളയും വന്നു. ഇടക്കാലത്ത് നടിയെ സിനിമകളിൽ കാണാനേ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവുകയാണ് നടി.

 ജയസൂര്യ നായകനായെത്തിയ സിനിമ സമ്മിശ്ര പ്രതികരണം ആണ് നേടിയത്

ഈശോ ആണ് നമിതയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. ജയസൂര്യ നായകനായെത്തിയ സിനിമ സമ്മിശ്ര പ്രതികരണം ആണ് നേടിയത്. സിനിമകളിൽ മാത്രം ശ്രദ്ധ കൊടുക്കാതെ ബിസിനസിലേക്ക് ഇറങ്ങാനാണ് നമിത തീരുമാനിച്ചത്. തനിക്ക് ബിസിനസിൽ താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ നമിത വ്യക്തമാക്കിയിരുന്നു.

സിനിമാ നടിമാർക്ക് ലഭിക്കാത്ത മാധ്യമ ശ്രദ്ധ അന്ന് മീനാക്ഷിക്ക് ലഭിച്ചു

നമിതയുടെ കഫേയുടെ ഉദ്ഘാടന ദിവസം ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന മുഖമായിരുന്നു നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടേത്. ഒരു സിനിമയിലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും കഫേ ഉദ്ഘാടന ദിവസം വന്ന സിനിമാ നടിമാർക്ക് ലഭിക്കാത്ത മാധ്യമ ശ്രദ്ധ അന്ന് മീനാക്ഷിക്ക് ലഭിച്ചു.

മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത പ്രമോദ്. ഉദ്ഘാടന ദിവസം സംസാരിക്കാൻ നമിത മൈക്ക് കൊടുത്തിട്ട് മീനാക്ഷി വാങ്ങാതിരുന്ന വീഡിയോ അന്ന് വൈറലായിരുന്നു.

മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ലെന്ന് നമിത പ്രമോദ്

ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമിത പ്രമോദ്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ലെന്ന് നമിത പ്രമോദ് പറയുന്നു. 'ആൾക്കൂട്ടത്തിലായതിനായിരിക്കും. അത് കഴിഞ്ഞിട്ട് ഒരു പ്രസം​ഗം ബാക്കിൽ ഉണ്ടായിരുന്നു. ഇവളുണ്ടല്ലോ എനിക്ക് മൈക്കുമായിട്ട് വരികയാണെന്നൊക്കെ,' നമിത പ്രമോദ് പറഞ്ഞു.

എന്നാൽ ഇതേക്കുറിച്ചൊന്നും നമിത സംസാരിക്കാറില്ല

മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നമിത നേരത്തെ സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ മകളായത് കൊണ്ടല്ല മീനാക്ഷിയുമായി സൗഹൃദത്തിലായതെന്ന് നമിത വ്യക്തമാക്കിയിരുന്നു. മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി.

പിന്നീട് ഒരു ഫ്ലെെറ്റ് യാത്രയിലാണ് തമ്മിൽ സൗഹൃദത്തിലാവുന്നതെന്നും നടി വ്യക്തമാക്കി. നമിതയുടെ മിക്ക അഭിമുഖങ്ങളിലും മീനാക്ഷിയെ പറ്റി ചോദ്യം വരാറുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും നമിത സംസാരിക്കാറില്ല. മീനാക്ഷി സിനിമയിലേക്ക് വരുന്നെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതൊന്നും യാഥാർത്ഥ്യമായിരുന്നില്ല.

അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി ദിലീപ് ഇപ്പോഴുള്ളത്. എംബിബിഎസ് പഠനത്തിലാണ് മീനാക്ഷി. മീനാക്ഷിയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Read more about: namitha pramod meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X