ഏത് മേഖലയിലായാലും വിജയം കൈവരിക്കുന്ന നടന്‍! നമിത പ്രമോദ് ആരെക്കുറിച്ചാണ് ഈ പറയുന്നത്? കാണൂ!
ബാലതാരമായെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. ട്രാഫികിലൂടെയായിരുന്നു ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. റഹ്മാന്‍-ലെന ദമ്പതികളുടെ മകളായാണ് താരമെത്തിയത്. നിവിന്‍ പോളി ചിത്രമായ പുതിയ തീരങ്ങളില്‍ നായികയായാണ് താരം അഭിനയിച്ചത്. സുമലതയുമായി സാമ്യമുണ്ടെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായി താരം പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റെ സാന്നിധ്യം താരം അറിയിച്ചിരുന്നു. ദിലീപ് ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലാണ് താരം അഭിനയിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്.
ഡബിള്‍ റോളിലാണ് ദിലീപ് എത്തുന്നത്. കമ്മാരസംഭവത്തിന് ശേഷം ദിലീപും നമിതയും ഒരുമിച്ചെത്തുകയാണ് പ്രൊഫസര്‍ ഡിങ്കനിലൂടെ. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. ഹോളിവുഡ് വരെ എത്താന്‍ തക്ക കഴിവുള്ള താരമാണ് നിവിനെന്ന് നമിത പറയുന്നു. അഭിനയത്തില്‍ മാത്രമല്ല മറ്റേതൊരു മേഖലയില്‍ കൈവെച്ചാലും താരത്തിന് വിജയിക്കാനാവുമെന്നും താരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എല്ലാവരേയും നന്നായി പന്തുണയ്ക്കുന്ന ആള്‍ കൂടിയാണ് നിവിന്‍ പോളി. വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തോട് നമുക്ക് എന്തും തുറന്ന് സംസാരിക്കാമെന്നും താരം പറയുന്നു. സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളിലാണ് നിവിനും നമിതയും ഒരുമിച്ച് അഭിനയിച്ചത്. സിനിമയിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications