For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമാനത്തിൽ യാത്ര പോകുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, തുറന്ന് പറഞ്ഞ് നമിത

  |

  ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു നമിതയും കുടുംബവും പുതിയ അപ്പാർട്ട്മെന്റിലേയ്ക്ക് താമസം മാറിയത്. നടി തന്നെയായിരുന്നു പുതിയ സന്തോഷം പ്രേക്ഷകരോട് പങ്കുവെച്ചത്. പുതിയ വീടിനെ കുറിച്ചുള്ള വാർത്ത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുമ്പോൾ മറ്റെരുയാത്ര വിശേഷം പങ്കുവെച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്.

  യാത്രകളോട് നമിതയ്ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിത തന്റെ പ്രിയപ്പെട്ട യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. നടിക്ക് ഒറ്റയ്ക്കുള്ള യാത്രകളെക്കാളും കൂടുതൽ ഇഷ്ടം കുടുബവുമായി ഒത്തിച്ചുള്ള യാത്രകളാണ്. യാത്രയ്ക്ക് ഒരർഥവും ഓളവുമൊക്കെയുണ്ടാവണമെങ്കിൽ ആരെങ്കിലും കൂടെ വേണമെന്നാണ് നടി പറയുന്നത്.

  വിദേശ യാത്രകളെക്കാളും നടിയ്ക്ക് ഇഷ്ടം രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാനാണ്. അത്തരത്തിൽ ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലമായിരുന്നു മണാലി. ആ സ്വപ്ന യാത്ര സഫലമായിരുന്നു. ആ മനോഹര യാത്രയ കുറിച്ച് വാചാലയാവുകയാണ് നടി. റോഡ് മർഗ്ഗമായിരുന്നു നമിതയും കൂട്ടരും മണാലിയിൽ എത്തിയത്. ഡൽഹിൽ നിന്ന് ഒരു ട്രാവലറിലായിരുന്ന മണാലി യാത്ര. റോഡ് മാർഗം തിരഞ്ഞെടുത്തതിൽ ഒരു കാരണമുണ്ട്.

  റോഡ് മാർഗം പോകുമ്പോൾ കൂടുതൽ കാഴ്ചകൾ കാണാനാകും. പാടങ്ങളും മലനിരകളും വ്യത്യസ്ത മനുഷ്യരെയുമെല്ലാം. ഇടയ്ക്ക് നിർത്തുന്നിടത്തുനിന്ന് ആ നാട്ടിലെ ഭക്ഷണരുചികൾ ആസ്വദിക്കാം. ശരിക്കും റോഡ് യാത്രയാണ് മികച്ചത്. പലതരത്തിലുള്ള കാഴ്ചകളിലൂടെ കടന്നുപോകുന്നത് മറക്കാനാവാത്ത അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. ഞാൻ കണ്ടതിൽ വച്ചേറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് മണാലി. കുളു-മണാലിയെന്നാണല്ലോ പൊതുവേ പറയുന്നത്. എനിക്കേഷ്ടവും ഇഷ്ടപ്പെട്ടത് മണാലിയാണ്. അവിടുത്തെ പച്ചപ്പും മഞ്ഞുപുതച്ച പർവതങ്ങളും ആളുകളുമെല്ലാം എന്നെ വല്ലാതെ ആകർഷിച്ചു.

  കൂടാതെ സ്വപ്നയാത്രയെ കുറിച്ചും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നമിത പറഞ്ഞു. സാന്റോരിനി, ഗ്ലാസ്കോ അങ്ങനെ തന്റെ പട്ടികയിൽ ഒത്തിരി സ്ഥലങ്ങൾ ഉണ്ടെന്നും താരം. ‘ബീച്ചുകളാണ് എനിക്കേറ്റവും ഇഷ്ടം. പിന്നെ ഈ പറഞ്ഞയിടങ്ങൾ മാത്രമല്ല, കുറേ സ്ഥലങ്ങൾ കാണണമെന്നുണ്ട്.. അടുത്തവർഷം സമയം കിട്ടുന്നതിനനുസരിച്ച് പോകണം- താരം പറയുന്നു.

  വിമാനത്തിൽ കയറിയിരുന്ന് 12-13 മണിക്കൂർ യാത്ര ചെയ്യുന്നത് മാത്രമാണ് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യം. അല്ലാതെ യാത്രചെയ്യുമ്പോൾ അത് പൂർണമായും ആസ്വദിക്കാറുണ്ട്. വിമാനത്തിൽ കയറിയാൽ ഉടനെ ഞാൻ ഉറങ്ങിപ്പോകും. അതിനി 2 മണിക്കൂറുള്ളതാണെങ്കിൽപ്പോലും. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ഭക്ഷണം കഴിക്കുക വീണ്ടും ഉറങ്ങുക. അതൊരു ചടങ്ങുപോലെയാണ് എന്നെ സംബന്ധിച്ച്. പോകുന്നയിടം എത്തുന്നത് വരെ ഇങ്ങനെയാണ് എന്റെ യാത്ര'. പുതിയസ്ഥലങ്ങൾ കാണാനും അവിടുത്തെ ആളുകളെ പരിചയപ്പെടാനും ഭക്ഷണങ്ങൾ രുചിക്കാനുമെല്ലാം ഇഷ്ടമാണെന്നും എല്ലായാത്രകളും ആസ്വദിച്ച് തന്നെ നടത്താറുള്ളതെന്നും നമിത പറഞ്ഞു.

  Read more about: namitha pramod
  English summary
  Namitha Pramod about the difficulty of travelling by Flight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X