സോഷ്യല്‍ മീഡിയയിലും സിനിമയിലെ വനിതാ സംഘടനയിലും ഇല്ല.. അതിന്റെ കാരണം വെളിപ്പെടുത്തി നമിത പ്രമോദ്
മലയാളത്തിലെ യുവനടിമാരില്‍ പ്രധാനിയാണ് നമിത പ്രമോദ്. ടെലിവിഷനിലൂടെയാണ് നമിതയുടെ തുടക്കമെങ്കിലും ട്രാഫിക്ക് എന്ന സിനിമയിലൂടെയായിരുന്നു നമിത ആദ്യമായി അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവമായിരുന്നു നമിത നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ.

ദിലീപിന്റെ തന്നെ പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ ഇനി വരാനിരിക്കുന്ന സിനിമ. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. അതിന് നടിക്ക് പറയാന്‍ ഒരു കാരണവുമുണ്ട്. വിവാദങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ വേണ്ടിയാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതെന്നും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതെന്നും നമിത പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ മാത്രമല്ല മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിലും നമിത അംഗമല്ല. അതിലൊന്നും ഞാനില്ല. പക്ഷെ ശരിയാണെന്ന് തോന്നുകയാണെങ്കില്‍ അവരുമായി യോജിക്കുമെന്നും നടി പറയുന്നു. സിനിമാ ലോകത്ത് തനിക്ക് സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരം തേടിയെത്തുമെന്നും അത് ആളുകള്‍ക്ക് ഇഷ്ടമാവുമെന്നും നടി പറയുന്നു. മാത്രമല്ല ആവശ്യമില്ലാത്ത കാര്യം എടുത്ത് തലയില്‍ വെക്കുമ്പോള്‍ അഹങ്കാരവും അസൂയയും വന്ന് സകല നന്മകളെയും നശിപ്പിച്ച് കളയുമെന്നും നമിത വ്യക്തമാക്കുന്നു.


Click it and Unblock the Notifications