എപ്പോഴും സംസാരം ഇത് മാത്രം, അച്ഛനും അമ്മയ്ക്കും ഇറിറ്റേഷനാണ്; നമിത പ്രമോദ് പറയുന്നു

മലയാള സിനിമാ രം​ഗത്തെ പ്രിയ നായിക നടിയായ നമിത പ്രമോദ് ഇന്ന് ബിസിനസ് രം​ഗത്തേക്കും കടന്നിരിക്കുകയാണ്. രണ്ട് ബിസിനസ് സംരഭങ്ങളാണ് ഇന്ന് നമിതയ്ക്കുള്ളത്. കഫേയും ക്ലോത്തിം​ഗ് ബ്രാൻഡുമാണ് നമിത ഇന്ന് മുന്നോട്ട് കൊണ്ട് പോകുന്നത്. ബിസിനസിൽ പാഷനേറ്റാണ് നമിത. തന്റെ സംരഭങ്ങളുടെ വിശേഷങ്ങൾ നമിത ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സംരഭകയെന്ന നിലയിൽ തന്നെ വിലയിരുത്തുകയാണ് നമിത പ്രമോദ്. തനിക്ക് ഈ രം​ഗത്തെ പാഷൻ കൂടുന്നതേയുള്ളൂയെന്ന് നമിത പറയുന്നു.

വീട്ടിൽ ഞാൻ ഇതേക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ. അച്ഛനും അമ്മയ്ക്കും ഇത് ഇറിറ്റേറ്റിം​ഗ് ആണ്. കാരണം കണ്ണ് തുറന്ന് എഴുന്നേറ്റ് വരുന്നത് തൊട്ട് ഞാൻ സമ്മർ ടൗണിനെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളൂ. രണ്ട് വർഷമായി. പക്ഷെ അത് മാത്രമേ സംസാരിക്കാറുള്ളൂ. ബിസിനസ് ചലഞ്ചിം​ഗ് ആണ്. ചിലപ്പോൾ സക്സസ് ആകും അല്ലെങ്കിൽ പരാജയപ്പെടും. ഫ്യൂചറിസ്റ്റിക് ആയാണ് താൻ ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നമിത പ്രമോദ് വ്യക്തമാക്കി.

Namitha Pramod

അമിതമായി താൻ മാർക്കറ്റ് ചെയ്തിട്ടില്ലെന്നും നമിത പറയുന്നു. ഇപ്പോൾ തുടങ്ങുന്നവരെല്ലാം അ​ഗ്രസീവ് മാർക്കറ്റിം​ഗ് ആണ്. അങ്ങനെ ആയിരിക്കരുത്. ഫുഡിന് കൺസിസ്റ്റൻസിയാണ് പ്രധാനം. അത് ചില്ലറക്കാര്യമല്ല. വളരെ ബുദ്ധിമുട്ടാണ്. ദിവസവും അതിന്റെ പുറകെ നടക്കേണ്ടതുണ്ടെന്നും നമിത വ്യക്തമാക്കി. ഫുഡ് ട്രയൽസ് ഒരുപാടുണ്ടാകും. എവിടെ നിന്നെങ്കിലും കഴിച്ചിട്ട് ഷെഫിനടുത്ത് വന്ന് പറയും. കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോയെടുക്കും. ചെയ്യാൻ പറ്റുന്നതാണെങ്കിൽ ചെയ്യും. ഒരുപാട് ചെലവ് കൂടാൻ പാടില്ലെന്നും നമിത പ്രമോദ് ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X