പ്രൊപ്പോസലുകൾ വരാത്തതിന് കാരണമതായിരിക്കാം; ഡിവോഴ്സിൽ വിശ്വസിക്കുന്നില്ല; നമിത പ്രമോദ് പറയുന്നു

ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമയിലേക്കെത്തി വിജയം കെെവരിച്ച നടിയാണ് നമിത പ്രമോദ്. കരിയറിലെ തുടക്ക കാലത്ത് തന്നെ ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമാകാൻ നമിത പ്രമോദിന് സാധിച്ചു. സൗണ്ട് തോമ, വിക്രമാദിത്യൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെയാണ് നമിത ജനപ്രീതി നേടുന്നത്. 28 കാരിയായി നമിത ഇന്ന് സിനിമയ്ക്കൊപ്പം ബിസിനസും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. റെസ്റ്റോറന്റും സ്വന്തമായി ക്ലോത്തിം​ഗ് ബ്രാൻഡും ഇന്ന് നമിതയ്ക്കുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെക്കുകയാണ് നമിതയിപ്പോൾ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. എനിക്ക് ഫാമിലി കൺസെപ്റ്റും കല്യാണം കഴിക്കണം എന്ന ആ​ഗ്രഹവും ഉണ്ട്. ഞാൻ മാനസികമായി തയ്യാറാകുമ്പോൾ ഓക്കെയാണ്. വിവാഹം എപ്പോൾ കഴിക്കണമെന്നത് ഓരോരുത്തരുടെ തീരുമാനമാണ്.

Namitha Pramod
Photo Credit: https://www.instagram.com/nami_tha_/

എന്റെ അഭിപ്രായത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടി സ്വന്തമായി വരുമാനമുണ്ടായിട്ട് കല്യാണം കഴിക്കുന്നതാണ് നല്ലത്. എന്നാലേ ബഹുമാനവും ഡി​ഗ്നിറ്റിയും ഉണ്ടാകൂ. നമ്മുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാകൂ. പിന്നെ അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മെന്റൽ അബിലിറ്റി ആയിരിക്കണമെന്നില്ലല്ലോ വേറെ ഒരാളുടേത്. തനിക്കിപ്പോൾ പ്രൊപ്പോസലുകൾ വരുന്നില്ലെന്നും നമിത പറയുന്നു.

ഒരു പ്രായം കഴിയുമ്പോൾ ആളുകൾ വിചാരിക്കും ബോയ്ഫ്രണ്ടുണ്ടാകും എന്ന്. അതുകൊണ്ടായിരിക്കും ആരും അപ്രോച്ച് ചെയ്യാത്തത്. പിന്നെ ഞാൻ അങ്ങനെയൊരു വെെബ് അല്ല കൊടുക്കുന്നത്. പണ്ടൊക്കെ പാവം പോലെ നിൽക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയുമെന്നും നമിത പ്രമോദ് വ്യക്തമാക്കി.

Namitha Pramod
Photo Credit: https://www.instagram.com/nami_tha_/

പങ്കാളിയെക്കുറിച്ച് തനിക്കുള്ള സങ്കൽപ്പങ്ങളും നമിത പങ്കുവെച്ചു. യോജിപ്പുണ്ടാകണം. പരസ്പരം മനസിലാക്കണം. എപ്പോഴും വഴക്കുകളുണ്ടാകരുത്. ഡിവോഴ്സിൽ ഞാൻ വിശ്വസിക്കുന്നില്ല. ഡിവോഴ്സ് തെറ്റാണെന്നല്ല. ചേർന്ന് പോകുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും നമിത പ്രമോദ് ചൂണ്ടിക്കാട്ടി.

കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്. സിനിമ മാത്രമാണ് ലോകമെന്ന് ചിന്തിച്ചിട്ടില്ല. സിനിമകളുടെ പരാജയം ബാധിക്കാറില്ല. പരാജയത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് മുന്നോട്ട് കൊണ്ട് പോകുന്നയാളാണ് താനെന്നും നമിത വ്യക്തമാക്കി. സിനിമ എനിക്കിഷ്ടമാണ്. ക്യാമറയുടെ മുന്നിൽ നിൽക്കുന്ന മൊമന്റ് ഇഷ്ടമാണ്. അത് പോലെ ബിസിനസും. സിനിമയില്ലെന്ന് ചിന്തിച്ച് ടെൻഷനിച്ചിട്ടില്ലെന്നും നമിത പ്രമോദ് വ്യക്തമാക്കി.

സിനിമാ ലോകം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. സിനിമയിൽ പെട്ടെന്ന് വിജയം വന്നെന്ന് കരുതി അത് നിലനിൽക്കണമെന്നില്ല. മൂന്ന് നാല് സിനിമകൾ പൊട്ടിയാൽ വീണ്ടും താഴെ വരും. വീണ്ടും ഉയരും. ഇപ്പോൾ സീസണൽ ആക്ടേർസ് ആണ്. അപ്സ് ആന്റ് ഡൗൺസ് സ്വാഭാവികമാണ്. അഹങ്കരിക്കേണ്ടതില്ലെന്ന് താൻ മനസിലാക്കിയെന്നും നമിത പ്രമോദ് പറയുന്നു. തുടക്ക കാലത്ത് തുടരെ ഹിറ്റ് ലഭിച്ച നമിതയ്ക്ക് കരിയറിൽ ഇടയ്ക്ക് വലിയ ഇടവേള വന്നിട്ടുണ്ട്. മച്ചാന്റെ മാലാഖയാണ് നമിതയുടെ സിനിമ. സൗബിൻ ഷാഹിറാണ് ചിത്രത്തിലെ നായകൻ.

More from Filmibeat

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X