മീനാക്ഷി ദിലീപിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്; മീനൂട്ടിയും ആയിഷയുമായുള്ള സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്
നടന്‍ നാദിര്‍ഷയുടെ മകളും ദിലീപിന്റെ മകളുമായി ഏറ്റവും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് നമിത പ്രമോദ്. മാസങ്ങള്‍ക്ക് മുന്‍പ് നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ ഇരുവരും തിളങ്ങി നിന്നതുമാണ്. ഇപ്പോഴിതാ സുഹൃത്തുക്കളെ കുറിച്ചും തന്റെ സ്‌റ്റൈലിനെ കുറിച്ചുമൊക്കെ ആരാധകരോട് സംസാരിക്കുകയാണ് നമിത. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുതിയ വിശേഷങ്ങള്‍ നടി പങ്കുവെക്കുന്നത്.
'മീനാക്ഷി ദിലീപ് ആയാലും ആയിഷ ആയാലും (നാദിര്‍ഷയുടെ മകള്‍) സ്വന്തം ഫാമിലി പോലെയാണ്. സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. ഈ അടുത്ത് എടുത്ത എന്റെ എല്ലാ ഫോട്ടോകളും നാദിര്‍ഷിക്കയുടെ മകളും എന്റെ സുഹൃത്തുമായ ആയിഷയുടെ കല്യാണത്തോട് അനുബന്ധിച്ച് എടുത്തതാണ്.
കല്യാണത്തിന് വേണ്ടി ചെയ്ത കോസ്റ്റിയൂമുകളാണ്. ഞങ്ങള്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രെസുകളാണ് അതെല്ലാം. എന്റെ സ്‌റ്റൈലിസ്റ്റ് രശ്മി മുരളീധരനുമായി എനിക്ക് ഏത് പാറ്റേണ്‍ വേണമെന്ന് ഡിസ്‌കസ് ചെയ്യും. അതിന് ശേഷം രശ്മി അത് സ്‌കെച്ച് ചെയ്യും. നിറം ഫിക്‌സ് ചെയ്തിട്ട് ഞങ്ങള്‍ അതൊരു ബൊട്ടീക്കിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്.

ഫിറ്റ്‌നസ് തോന്നുന്നത് പോലെ ചെയ്യുന്ന ആളാണ് ഞാന്‍. എന്റെ ശരീരത്തെ കുറിച്ച് ഒരു ധാരണയുണ്ട് എനിക്ക്. എന്ത് കഴിച്ചാല്‍ തടി കൂടുമെന്ന് കൃത്യമായി അറിയാം. അതെല്ലാം മാക്‌സിമം ഒഴിവാക്കും. ഇന്റര്‍മിറ്റന്റ് ഫാസ്റ്റ് ഫോളോ ചെയ്യാറുണ്ട്. ഒപ്പം വര്‍ക്കൗട്ടും. അത് എനിക്ക് തോന്നുന്നതിന് അനുസരിച്ചാണ് ചെയ്യാറുള്ളത്. അതൊരിക്കലും വേറെ ഒരാള്‍ ഫോളോ ചെയ്താല്‍ എന്താണ് സംഭവിക്കുക എന്നറിയില്ല.
അതീവ സുന്ദരിയായി പാർവതി നായരുടെ ഫോട്ടോസ്, അപ്സരസിനെ പോലെ മനോഹരിയെന്ന് ആരാധകരും
Recommended Video
ഞാന്‍ അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളാണ്. സണ്‍ സ്‌ക്രീനും ഫൗണ്ടേഷനും ലിപ്സ്റ്റിക്കും ഇതാണ് ഞാന്‍ പ്രധാനമായും മുഖത്ത് ഇടുന്ന മേക്കപ്പ്. നല്ല ക്വാളിറ്റി പ്രൊഡക്ട് ഉപയോഗിക്കുകയാണെങ്കില്‍ നമ്മുടെ സ്‌കിന്‍ കുറച്ച് കൂടുതല്‍ മെച്ചപ്പെടും. പാര്‍ലറില്‍ മുടിയുടെ ട്രീറ്റ്‌മെന്റിന് വേണ്ടി മാത്രമാണ് പോവുന്നത്. പുരികം കൂടുതലായി വളര്‍ന്ന് നില്‍ക്കുന്നത് ത്രെഡ് ചെയ്യും. തൈരും കടലമാവും പാക്ക് ഉണ്ടാക്കി മുഖത്ത് അപ്ലെ ചെയ്യുന്നത് നല്ലതാണെന്നും നമിത പറയുന്നു.


Click it and Unblock the Notifications











