സിനിമയിലെ ഒട്ടുമിക്ക ആളുകൾക്കും മെന്റൽ സ്ട്രസ്, ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിന് പിന്നിൽ: നമിത പ്രമോദ്

സിനിമാ രം​ഗത്ത് ഇപ്പോൾ പഴയത് പോലെ സജീവമല്ല നടി നമിത പ്രമോദ്. ബിസിനസിലേക്കാണ് നമിത കൂടുതൽ ശ്രദ്ധ നൽകുന്നത്. കുറേക്കാലം നമിതയ്ക്ക് റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. സിനിമകൾ തെരഞ്ഞെ‌ടുക്കുന്നതിൽ താനിപ്പോൾ ശ്രദ്ധാലുവാണെന്നും പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും നമിത പ്രമോദ് പറയുന്നു. സിനിമാ താരങ്ങൾ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നമിത പ്രമോദ്. യെസ് 27 ന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

അഭിനയം, സിനിമ എന്ന് പറയുന്നത് വളരെ അൺസ്റ്റേബിളായ പ്രൊഫഷനാണ്. ഇന്നൊരു ഹിറ്റുണ്ടായേക്കാം. കുറച്ച് നാളത്തേക്ക് ഫെയിലർ ആയിരിക്കും. സിനിമ എന്നത് വിജയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. വിജയം എവിടെയാണോ അവിടെയായിരിക്കും ഏറ്റവും കൂടുതൽ സപ്പോർട്ടേസും ആളുകളും ഉണ്ടാവുക. നമ്മുടെ സൂപ്പർസ്റ്റാറുകൾക്ക് പോലും മോശമായ അവസ്ഥയുണ്ടായിട്ടുണ്ട്.

Namitha Pramod

ഒരു ഹിറ്റ് കിട്ടിയാൽ അവർ തിരിച്ച് വരും. ഒട്ടുമിക്ക ആളുകൾക്കും പല രീതിയിലുള്ള മെന്റൽ സ്ട്രസ് സിനിമയിലുണ്ട്. എനിക്കറിയാവുന്ന ഒട്ടുമിക്ക പേർക്കുമുണ്ട്. ഒരു സിനിമ ചെയ്താൽ ആ വർക്ക് നന്നായില്ലെങ്കിൽ വിമർശനം വരുമോ എന്നൊക്കെയുള്ള പേടി. ഒരുപാട് വ്ലോ​ഗേർസ് ഉണ്ട്. നമ്മൾക്കാ ഫ്രീഡം ഇല്ല. എനിക്കും സ്ട്രസ് വരാറുണ്ട്. അപ്പോൾ ജേർണൽ ചെയ്യുമെന്നും നമിത പ്രമോദ് പറഞ്ഞു. തന്റെ ബിസിനസിനെക്കുറിച്ചും നടി സംസാരിച്ചു.

സമ്മർ ടൗൺ ഡേ ടുഡേ ലെെഫിന്റെ ഭാ​ഗമാണ്. രസമുള്ള കാര്യമാണ്. പക്ഷെ എളുപ്പമല്ല. നല്ല ടീം ഉണ്ട്. എല്ലാം സിസ്റ്റമാറ്റിക്കായാണ് പോകുന്നത്. വലിയ കൺഫ്യൂഷനുകളില്ല. നല്ല ദിവസവും മോശം ദിവസവും ഉണ്ടാകും. ഇപ്പോഴും ബി​സിനസ് തുടങ്ങിയപ്പോഴുള്ള അതേ ആവേശമുണ്ട്. ഞാൻ കുറേക്കൂടി ഇതിൽ പാഷനേറ്റ് ആയി. ബിസിനസ് റിസ്ക് ആണ്. റിസ്കെടുക്കാൻ തയ്യാറാകണം. തീർച്ചയായും നല്ലൊരു ടീം വേണം. ആ​ഗ്രഹമുണ്ടെന്ന് കരുതി മാത്രം റെസ്റ്റോറന്റ് തുടങ്ങാനാകില്ല.

Namitha Pramod

അച്ഛനും ഞാനും ഒരു പാർട്ണറും കൂടിയുണ്ട്. പുള്ളി ഷെഫ് ആണ്. റെസ്റ്റോറന്റുകൾ നടത്തുന്ന ആളാണ്. ആ ബാക്കപ്പും പ്ലാനും ഉള്ളത് കൊണ്ടാണ് സമ്മർ ടൗൺ മുന്നോട്ട് കൊണ്ട് പോകാനാകുന്നത്. ദിവസവും ഞങ്ങൾക്ക് പുതിയ ദിവസമാണ്. സിനിമാ രം​ഗത്ത് നിന്ന് ആരും എന്നെ ബിസിനസ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചിട്ടില്ല. പക്ഷെ സിനിമയിലുള്ള കുറേ ഫ്രണ്ട്സ് ഇവിടെ വരാറുണ്ടെന്നും നമിത പ്രമോദ് പറയുന്നു.

More from Filmibeat

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X