ആ ബിസിനസ് പൂട്ടി, നഷ്ടം വന്നു, വെറുതെ കാശ് ചെലവിട്ടിട്ട് കാര്യമില്ല; തുറന്ന് പറഞ്ഞ് നമിത പ്രമോദ്

അഭിനയ രം​ഗത്ത് സജീവമല്ല നടി നമിത പ്രമോദ്. വല്ലപ്പോഴുമേ നമിതയെ സിനിമകളിൽ കാണാറുള്ളൂ. കുറച്ച് വർഷങ്ങളായി ബിസിനസിലേക്കാണ് നമിത പ്രമോദിന്റെ ശ്രദ്ധ. സമ്മർ ടൗൺ എന്ന കഫേ നമിത നടത്തുന്നുണ്ട്. ഇതിനിടെ ഒരു ടീ ഷർട്ട് ബ്രാൻഡും തുടങ്ങി. ലോഞ്ചിം​ഗ് വാർത്താ പ്രാധാന്യം നേടിയെങ്കിലും ഈ ക്ലോത്തിം​ഗ് ബ്രാൻഡ് ശ്രദ്ധ നേടിയില്ല. ഈ ബിസിനസ് പൂട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നമിത പ്രമോദിപ്പോൾ. നഷ്ടം വന്നപ്പോൾ താൻ ആ സംരംഭം നിർത്തുകയായിരുന്നെന്ന് നമിത പറയുന്നു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

ഞാൻ ക്ലോത്തിം​ഗ് ബിസിനസ് തുടങ്ങിയിരുന്നു. ‌ടീ ഷർട്ടുകളായിരുന്നു. പക്ഷെ അത് വർക്കൗട്ടായില്ല. അപ്പോൾ ഞാനത് ക്ലോസ് ചെയ്തു. ഒരു ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെങ്കിൽ നല്ല ഭാവി കാണുന്നില്ലെങ്കിൽ വീണ്ടും ആ ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്യാതെ ക്ലോസ് ചെയ്യുന്നതാണ് നല്ലത്. വെറുതെ കാശ് ചെലവിട്ട് കൂടുതൽ മോശമാക്കാതെ എവിടെ കയ്യിൽ നിന്ന് പാളി എന്ന് തോന്നുന്നോ അവിടെ വെച്ച് ക്ലോസ് ചെയ്യുക. എന്നിട്ട് അടുത്തത് ചിന്തിക്കാമല്ലോ എന്ന് നമിത പ്രമോദ് ചൂണ്ടിക്കാട്ടുന്നു.

Namitha Pramod

പെപ്രിക്ക എന്നായിരുന്നു ടീ ഷർട്ട് ബ്രാൻഡിന്റെ പേര്. ഓവറായുള്ള പ്രൊഡക്ഷൻ തിരിച്ചടിച്ചു. തുടക്കത്തിൽ തന്നെ ഒരുപാട് സ്റ്റോക്കുകൾ ഉണ്ടായിരുന്നു. മെൻസ് വിയറിന് കുറച്ച് ചലഞ്ചിം​ഗ് ആയ ഘട്ടമാണിത്. ഞാനതിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. പ്ലാനിം​ഗ് ഇല്ലാത്തത് കൊണ്ട് ബ്രാൻഡിനെയും ബാധിച്ചെന്നും നമിത പ്രമോദ് പറയുന്നു. സമ്മർ ടൗൺ എന്ന കഫേ തുട‌ങ്ങിയതിനെക്കുറിച്ചും നമിത സംസാരിച്ചു. ഭക്ഷണം കഴിക്കാനും ആസ്വദിക്കാനും എനിക്കിഷ്ടമാണ്. ഞങ്ങൾക്ക് ഇങ്ങനെയൊരു ബിസിനസിനുള്ള റിസോഴ്സസ് ഉണ്ടായിരുന്നു. അപ്പോൾ കുറച്ച് കൂടെ എളുപ്പമായിരുന്നെന്നും നമിത പറഞ്ഞു.

Read more about: namitha pramod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X