For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാനാ​ഗ്രഹിച്ചത് ഒരു അനിയനെ ആയിരുന്നു; നീ ജനിച്ചപ്പോൾ നിരാശപ്പെട്ടു'; അനിയത്തിയോട് നമിത

  |

  ടെലിവിഷനിൽ നിന്നും സിനിമാ രം​ഗത്തെത്തി വിജയം കൈവരിച്ച ഒരുപിടി നടിമാർ മലയാള സിനിമയിൽ ഉണ്ട്. ഇവരിൽ നായികാ നിരയിലെത്തിയ നടിയാണ് നമിത പ്രമോദ്. പുതിയ തീരങ്ങൾ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, അടി കപ്യാരേ കൂട്ടമണി, വിക്രമാദിത്യൻ, സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാര സംഭവം തുടങ്ങി നിരവധി സിനിമകളിൽ നായിക ആയി നമിത പ്രമോദ് എത്തി.

  ഏറെ നാൾ സിനിമകളിൽ കാണാതിരുന്ന നടി അടുത്തിടെ ഈശോ എന്ന സിനിമയിലൂടെ ആണ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ സിനിമ പക്ഷെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഈശോയ്ക്ക് പുറമെ ഒരുപിടി സിനിമകൾ നമിതയുടേതായി ഇനിയും പുറത്തിറങ്ങാൻ ഉണ്ട്.

  Also Read: നഷ്ടപ്പെടുമ്പോഴാണ് ഒന്നിന്റെ വില മനസിലാവുക, ആ സമയം ഞാനത് മിസ് ചെയ്തു; അഭിനയം നിർത്തി പോയതിനെ കുറിച്ച് ലെന

  സിനിമകളിൽ അധികം കാണാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നമിത പ്രമോദ്. നമിത പങ്കുവെക്കുന്ന ചിത്രങ്ങളിൽ മിക്കതും ശ്രദ്ധിക്കപ്പെടാറുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം നമിത പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നമിത തന്റെ സഹോദരിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടിട്ട പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. യുകെയിൽ പഠിക്കാൻ പോയ അനിയത്തിക്ക് അകിത പ്രമോദിനാണ് നമിത പിറന്നാൾ ആശംസകൾ അറിയിച്ചത്.

  'അമ്മ ​ഗർഭിണി ആയപ്പോൾ ഞാനൊരു അനിയനെ ആണ് പ്രതീക്ഷിച്ചത്. നാല് വയസ്സുള്ള ഞാൻ എപ്പോഴും ഒരു അനിയൻ ജനിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. പക്ഷെ പ്രതീക്ഷിച്ചതിന് വിപരീതമായി സംഭവിച്ചപ്പോൾ ഞാൻ വളരെ നിരാശപ്പെട്ടു. നിന്റെ വിലയെന്തെന്ന് നീ പിച്ച വെക്കുന്നത് വരെ എനിക്ക് മനസ്സിലായില്ല. അതിന് ശേഷം നമ്മളുടെ ബന്ധം വളർന്ന് കൊണ്ടിരുന്നു'

  'ജീവിതത്തിലെ സന്തോഷകരവും കഠിനകരവുമായ സാഹചര്യങ്ങളിൽ നമ്മൾ ഒരുമിച്ച് നിന്നു. ടിവി റിമോട്ടിനും ചിക്കൻ ലെ​ഗ് പീസിനും സോഷ്യൽ മീഡിയയിൽ യുകെയിലെ ചിത്രങ്ങൾ പങ്കുവെക്കാനും നമ്മൾ വഴക്കിട്ടു. അച്ഛനും അമ്മയും നമ്മളെ എന്തെങ്കിലും കള്ളത്തരത്തിന് പിടികൂടുമ്പോൾ നമ്മൾ പരസ്പരം സഹായിച്ചു'

  Also Read: ശബ്ദം കേട്ട് ആളെ കണ്ടുപിടിക്കാൻ പറയൽ; എന്ത് കാര്യമാണ് അതുകൊണ്ട്?; തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

  'നീ ഇന്ത്യ വിട്ട ശേഷം എന്റെ അലമാര കാലിയാണ്. നീ എന്റെ വളയും ലിപ്സ്റ്റിക്കും ഉപയോ​ഗിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. നിന്റെ ഷോർട്സുകൾ ഞാൻ ധരിക്കുമ്പോൾ നീ ദേഷ്യപ്പെടുമായിരുന്നു, ഞാനോർക്കുന്ന നാൾ മുതൽ നീ യുകെയിലേക്ക് പോവുന്നത് സ്വപ്നം കാണുകയായിരുന്നു'

  'ആ​ഗ്രഹിച്ച ജീവിതം എന്റെ ബേബി തെരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്. നീ എനിക്ക് അറിയാവുന്നവരിൽ കരുണയുള്ളവളും നിസ്വാർത്ഥയുമാണ്. നീ എന്റെ മകളാണ്, എന്റെ സഹോദരി ആണ്, എന്റെ നല്ല സുഹൃത്താണ്, എന്റെ ലോകവുമാണ്. നീ ഇന്ത്യ വിട്ട ശേഷം ചിക്കൻ ലെ​ഗ് പീസിന് വേണ്ടി ഒരു തർക്കവും ഇല്ല. ഞാൻ നിന്റെ ഷോർട്സുകളും റെസ്റ്റ് റൂമും ഉപയോ​ഗിക്കുന്നു,' നമിത പ്രമോദ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

  നമിതയുടെ പോസ്റ്റിന് കമന്റുമായ അനിയത്തി അകിത പ്രമോദും എത്തി. ദയവ് എന്റെ റെസ്റ്റ്റൂമും ഷോർട്സുകളും ഉപയോ​ഗിക്കരുത് എന്നാണ് അകിത നൽകിയ മറുപടി. അകിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും നമിത പങ്കുവെച്ചിട്ടുണ്ട്. നമിതയുടെ അനിയത്തിക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

  Read more about: namitha pramod
  English summary
  Namitha Pramod Pens A Sweet Note For Her Sister Birthday, Actress Hilariously Trolled By Akhita Pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X