Just In
- 2 hrs ago
നോബിക്ക് മാത്രം മോഹൻലാലിന്റെ ഒരു ഉപദേശം, പുതിയ ക്യാപ്റ്റനായി താരം
- 2 hrs ago
സങ്കടത്തോടെ ഹൗസിൽ നിന്ന് പടിയിറങ്ങി മിഷേൽ, അവസാനമായി മോഹൻലാലിനോട് ഒരു അഭ്യർത്ഥന....
- 3 hrs ago
ബിഗ് ബോസ് ഹൗസിലെ പ്രണയം തുറന്ന് സമ്മതിച്ച് സൂര്യ, പേര് വെളിപ്പെടുത്തുമെന്ന് മോഹൻലാൽ
- 4 hrs ago
5 മണിക്ക് ശിവാജി ഗണേശൻ സമയം നൽകി, എന്നാൽ ബിജു മേനോൻ എത്തിയത് 7 മണിക്ക്, അന്ന് സംഭവിച്ചത്
Don't Miss!
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- News
കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറത്തിറക്കി
- Sports
പട നയിച്ച് പീറ്റേഴ്സന്, വെടിക്കെട്ട് പ്രകടനം- ഇംഗ്ലണ്ട് ലെജന്റ്സിന് അനായാസ വിജയം
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മലയാളത്തില്‍ നടിമാര്‍ക്ക് നിലനില്‍പ്പ് പ്രയാസം; മൂന്ന് ടേണിങ്ങ് പോയിന്റുകളെ കുറിച്ച് നമിത പ്രമോദ്
മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലെത്തിയ താരമാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിൽ ചുവട് വെച്ച താരം പിന്നീട് നായികയായി ചുവട് ഉറപ്പിക്കുകയായിരുന്നു. 2012 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ പുതിയ തീരത്തിലൂടെയാണ് നമിത നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൗണ്ട് തോമ, പുള്ളിപ്പുലിയും ആട്ടിൻ കുട്ടികളും, വിക്രമാദിത്യൻ, ലോ പോയിന്റ്, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങിയ വിജയ ചിത്രങ്ങളിൽ നായികയായി തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.
മലയാളത്തിൽ മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമകളുടേയും പ്രിയങ്കരിയായി നടി മാറുകയായിരുന്നു താരം. ഇപ്പോഴിതാ സിനിമയിലെ തന്റെ ടേണിങ്ങ് പോയിന്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയില്‍ തനിക്ക് മൂന്ന് ടേണിങ് പോയന്റുകളാണ് ഉണ്ടായിട്ടുള്ളതെന്ന് സിനിമാ ജീവിതത്തിലെ അനുഭവങ്ങൾ വെളിപ്പെടുത്തി കൊണ്ട് പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ...

എന്റെ സിനിമാജീവിതത്തില്‍ മൂന്ന് ടേണിങ്ങ് പോയിന്റുകള്‍ ഉണ്ടായിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ആദ്യ ടേണിങ്ങ് പോയിന്റ് തന്റെ ആദ്യ സിനിമയായ ട്രാഫിക്ക് ആണെന്നും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് രണ്ടാം ടേണിങ്ങ് പോയിന്റെന്നും നടി പറഞ്ഞു. മൂന്നാമത്തെ ടേണിങ്ങ് പോയിന്റ് പരാജയമാണെന്നും നടി കൂട്ടിച്ചേർത്തു.

നിലവില്‍ ജീവിതത്തിലെ ജയങ്ങളും പരാജയങ്ങളും ഒരുപോലെ കാണാന്‍ ശ്രമിക്കുന്നുണ്ട്. വിജയം വരുമ്പോള്‍ ഒരു പാട് സന്തോഷിക്കരുതെന്ന് പഠിച്ചു. ട്രാഫിക്കെന്ന നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അഭിനേതാക്കളാണെങ്കിലും, അണിയറ പ്രവര്‍ത്തകരാണെങ്കിലും ക്രിയേറ്റീവായവരായിരുന്നു ട്രാഫിക്കിലുണ്ടായിരുന്നതെന്നും നമിത പറഞ്ഞു.ട്രാഫിക് കഴിഞ്ഞപ്പോള്‍ പഠനം തുടരണമെന്ന് കരുതിയതാണ്. എന്നാല്‍ അപ്പോഴേക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ നിന്ന് ഓഫര്‍ വന്നു. സിനിമയുമായി എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ലാല്‍ ജോസിനെയാണ് വിളിക്കാറെന്നും നമിത അഭിമുഖത്തില്‍ പറഞ്ഞു.‘അല്‍ മല്ലു' ആണ് നമിതയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

പൊതുവെ നായികമാര്‍ക്ക് മലയാള സിനിമ നിലനിര്‍ത്തി കൊണ്ട് പോവുക പ്രയാസമാണ്. എപ്പോഴും പുതുമുഖങ്ങള്‍ വന്ന് കൊണ്ടിരിക്കും. നടി എന്നതിനേക്കാള്‍ വ്യക്തിപരമായി താന്‍ സംതൃപ്തയാണ്. അഭിനയം ആദ്യം ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ്. ഇനി സിനിമ കിട്ടുമോ എന്നൊന്നും അറിയില്ല. സിനിമയുടെ വിജയത്തില്‍ സന്തോഷിക്കുകയും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുകയും ചെയ്യും. പക്ഷെ അത് വല്ലാതെ കൊണ്ട് നടക്കാറില്ല താരം കൂട്ടിച്ചേർത്തു.

വിവാഹത്തിന് ശേഷം അഭിനയിക്കില്ലെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.അതേസമയം ഉടൻ വിവാഹം ഉണ്ടാകില്ലെന്നും നടി പറഞ്ഞിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണമെന്നും നമിത പറഞ്ഞു.