മമ്മൂട്ടിയ്ക്ക് ശേഷം നമിത പ്രമോദിനാണ് ചാന്‍സ്! ഷാജി പാടൂരിന്റെ അടുത്ത ചിത്രം നമിതയ്‌ക്കൊപ്പം
കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനി തിരക്കഥ ഒരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളിലും ബോക്‌സോഫീസിലും സാമ്പത്തിക വിജയം നേടി കൊടുത്തിരുന്നു. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറായി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു.
മമ്മൂട്ടി ചിത്രത്തിന് ശേഷം ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. നമിത പ്രമോദാണ് ഈ ചിത്രത്തില്‍ നായികയായിട്ടെത്തുന്നത്. 'നിര്‍ഭയ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സൃമ്തി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് നിര്‍ഭയ നിര്‍മ്മിക്കുന്നത്.

പ്രവീണ്‍ നാരയണന്‍ കഥയും തിരക്കഥയും രചിക്കുന്ന നിര്‍ഭയ ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെയും നൈതികതയെയുമാണ് ആസ്പദമാക്കുന്നത്. NO ACCIDENT IS ACCIDENTAL എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം ഒരു സര്‍വൈല്‍ ത്രില്ലറാണെന്നാണ് സൂചന. നമിത ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു വേഷമായിരിക്കും ചിത്രത്തിലേത്.
മാര്‍ഗംകളി എന്ന ചിത്രമാണ് നമിതയുടേതായി ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ഇനി ദിലീപിന്റെ നായികയായി അഭിനയിച്ച പ്രൊഫസര്‍ ഡിങ്കന്‍ വരാനിരിക്കുകയാണ്. ഇതിനൊപ്പം അല്‍ മല്ലു എന്നൊരു ചിത്രം കൂടി വരാനിരിക്കുകയാണ്. അതിന് മുന്‍പ് നിര്‍ഭയയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications











