മീനാക്ഷി സ്വന്തം സഹോദരിയെപ്പോലെ, പക്ഷെ സൗഹൃദങ്ങളിൽ ഒരു പരിധിയുണ്ട്: നമിത പ്രമോദ്
ദിലീപിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായെത്തിയ നടിമാരിൽ ഒരാളാണ് നമിത പ്രമോദ്. എന്നാൽ നടന്റെ മൂത്ത മകൾ മീനാക്ഷിയുടെ ഏതാണ്ട് അതെ പ്രായക്കാരിയാണ് താരം. അത് കൊണ്ട് തന്നെ, ഒരു പ്രൊഫഷണൽ ബന്ധത്തിന് അപ്പുറത്തേക്ക്, മീനൂട്ടി എന്ന് വിളിപ്പേരുള്ള താര പുത്രിയുമായി വളരെ ആഴത്തിലുള്ള സൗഹൃദവും നമിത പ്രമോദിന് ഉണ്ട്. ഇടയ്ക്കിടെ മീനാക്ഷി ദിലീപിന് ഒപ്പമുള്ള ചിത്രങ്ങളും, സ്റ്റോറികളും നമിതയും, അനിയത്തി അഖിതയും ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കു വയ്ക്കാറുണ്ട്.
കുറച്ചു കാലം മുൻപ് പ്രശസ്ത മലയാളം യൂട്യൂബ് ചാനലായ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, മീനാക്ഷി ദിലീപുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ് മനസ്സ് തുറന്നിരുന്നു. വെറും ഒരു സുഹൃത്ത് മാത്രമല്ല, തന്റെ സഹോദരിയുടെ സ്ഥാനത്താണ് താൻ താര പുത്രിയെ കാണുന്നത് എന്നാണ് പ്രശസ്ത നടി വെളിപ്പെടുത്തിയത്. എന്നാൽ, എല്ലാ സൗഹൃദങ്ങളിലും എന്ന പോലെ ഈ ബന്ധത്തിലും താൻ ഒരു പരിധി സൂക്ഷിച്ചിട്ടുണ്ടെന്നും നമിത പറഞ്ഞു.

"മീനാക്ഷിയെ അവളുടെ വീട്ടിൽ എല്ലാവരും വിളിക്കുന്നത് പോലെ ഞാനും 'മീനൂട്ടി' എന്ന് തന്നെയാണ് വിളിക്കാറുള്ളത്. മീനൂട്ടി എനിക്ക് എന്റെ സ്വന്തം സഹോദരിയെ പോലെയുള്ള ഒരാളാണ്. എന്റെ ജീവിതത്തിൽ അത്രയും അടുത്തു നിൽക്കുന്ന ഒരാളാണ് അവൾ. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ ഏറ്റവും നല്ല വശം എന്താണെന്നു വച്ചാൽ, ഞങ്ങളുടെ ബന്ധത്തിൽ എപ്പോഴും ഒരു ബൗണ്ടറി (അതിർവരമ്പ്) ഉണ്ട്," നമിത പ്രമോദ് ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
"അത് ഞാൻ എന്റെ എല്ലാ സൗഹൃദങ്ങളിലും, എല്ലാ ഫ്രണ്ട്സുമായിട്ടും വച്ചിട്ടുണ്ട്. അപ്പോൾ പലരും ചോദിക്കുന്ന കാര്യമാണ്, നമ്മൾ പേർസണൽ കാര്യങ്ങൾ ഒരുപാട് സംസാരിക്കാറുണ്ടോ, ചർച്ച ചെയ്യാറുണ്ടോ, എന്നൊക്കെ. ആളുകൾ ചിലപ്പോൾ വിചാരിക്കുന്നുണ്ടാവും, ഫ്രണ്ട്സിന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാം നമുക്കറിയാം, അല്ലെങ്കിൽ എല്ലാം നമ്മൾ പരസ്പരം തുറന്ന് പറയാറുണ്ട്, എന്ന്. പക്ഷെ അങ്ങനെയല്ല. എല്ലാവരുമായിട്ടും, വളരെ ആരോഗ്യകരമായ ഒരു ചെറിയ പരിധി ഞാൻ സൂക്ഷിക്കാറുണ്ട്," പ്രശസ്ത താരം വിശദീകരിച്ചു.

"എന്റെ കുടുംബത്തിൽ ഉള്ളവരുമായിട്ടും, ഒപ്പം മറ്റുള്ള എല്ലാവരുമായിട്ടും ആ ഒരു ബൗണ്ടറി ഉണ്ട്. ഇപ്പോൾ എന്റെ ഫ്രണ്ട്സുമായിട്ട് ഒരു ബൗണ്ടറി ഉണ്ട്, എല്ലാവർക്കും കൊടുക്കുന്ന ഒരു സ്പേസ് ഉണ്ട്. അങ്ങനെയുള്ള, വളരെ മനോഹരമായിട്ടുള്ള ഒരു ഫ്രണ്ട്ഷിപ്പ് ആണ് ഞാനും മീനൂട്ടിയും തമ്മിൽ ഉള്ളത്," നമിത പ്രമോദ് പറഞ്ഞു നിർത്തി. പ്രശസ്ത നടിയുടെ വെളിപ്പെടുത്തലിൽ നിന്നും, അടുത്ത സുഹൃത്തുക്കളാണെങ്കിലും കൂടിയും മീനാക്ഷി ദിലീപിന്റെ വ്യക്തിജീവിതത്തിൽ ഒരു കൃത്യമായ അകലം പാലിച്ചു മാത്രമേ നമിത ഇടപെടാറുള്ളു എന്നത് വ്യക്തമാണ്.
ദിലീപിനൊപ്പം സൗണ്ട് തോമ, വില്ലാളി വീരൻ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാര സംഭവം, തുടങ്ങിയ ചിത്രങ്ങളിൽ നമിത പ്രമോദ് നായികയായി അഭിനയിച്ചിരുന്നു. നടന്റെ സ്വപ്ന സംരംഭമായ പ്രൊഫസർ ഡിങ്കൻ എന്ന സിനിമയിലും നായികയാകാൻ ഇരുന്നത് നമിതയാണ്. എന്നാൽ ആ പ്രൊജക്റ്റ് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സിനിമയിൽ മാത്രമല്ല, ഇന്ന് ബിസിനസ്സ് മേഖലയിലും കൂടി സജീവമാണ് പ്രശസ്ത നടി. നമിത പ്രമോദിന്റെ അവസാനമായി തീയറ്ററിൽ എത്തിയ സിനിമ, നടി സൗബിൻ ഷാഹിറിനൊപ്പം അഭിനയിച്ച മച്ചാന്റെ മാലാഖയാണ്.


Click it and Unblock the Notifications











