ആ ബൗണ്ടറി കാത്തു സൂക്ഷിക്കുന്നു, എല്ലാം എനിക്കറിയാം എന്നായിരിക്കും കരുതുന്നത്; ആ മനസറിഞ്ഞ നമിത പ്രമോദ്

മുൻനിര നായിക നടിമാരേക്കാൾ ജനശ്രദ്ധയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിക്ക് ഇന്ന് ലഭിക്കുന്നത്. ലെെം ലെെറ്റിലേക്ക് വരുന്നതിനോട് വലിയ താൽപര്യമില്ലാത്തയാളാണ് മീനാക്ഷി. എന്നാൽ മീനാക്ഷിയെ പോലെ വാർത്താ പ്രാധാന്യം നേടുന്ന താരപുത്രി ഇന്ന് മോളിവുഡിൽ ഇല്ല. മീനാക്ഷി സിനിമാ രം​ഗത്തേക്ക് വരണമെന്നും അമ്മയെ പോലെ മികച്ച അഭിനേത്രിയായി മാറണമെന്നും ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. സിനിമാ ലോകത്ത് മീനാക്ഷിക്ക് അധികം സുഹൃത്തുക്കളില്ല. അആതേസമയം നടി നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്.

ദിലീപിനൊപ്പം ഒന്നിലേറെ സിനിമകളിൽ നമിത പ്രമോദ് നായികയായി അഭിനയിച്ചിട്ടുണ്ട്. ഈ പരിചയമാണ് മീനാക്ഷിയുമായുള്ള സൗഹൃദത്തിലേക്ക് നയിക്കുന്നത്. ഇടയ്ക്ക് ഒന്നിച്ച് കൂടുമ്പോൾ മീനാക്ഷിക്കൊപ്പമുള്ള ഫോട്ടോകൾ നമിത പ്രമോദ് പങ്കുവെക്കാറുണ്ട്. മീനാക്ഷിക്കൊപ്പമുള്ള നമിത പ്രമോദിന്റെ പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മീനാക്ഷിയെക്കുറിച്ച് നമിത പ്രമോദ് സംസാരിച്ചിട്ടുണ്ട്.

Namitha Pramod  Meenakshi Dileep

മീനൂട്ടി എനിക്കെന്റെ സഹോദരിയെ പോലെ അത്ര അടുത്ത് നിൽക്കുന്ന ആളാണ്. പക്ഷെ ഞങ്ങളുടെ ഏറ്റവും വലിയ ഗുണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന് എപ്പോഴും ഒരു ബൗണ്ടറിയുണ്ട്. അത് ഞാനെന്റെ എല്ലാ ഫ്രണ്ട്സുമായും വെച്ചിട്ടുണ്ട്. പേഴ്സണൽ കാര്യങ്ങൾ ഒരുപാട് ഡിസ്കസ് ചെയ്യാറുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എല്ലാം നമുക്ക് അറിയാമെന്ന് ആളുകൾ കരുതുന്നുണ്ടാകും. എനിക്ക് വളരെ ഹെൽത്തിയായ ഒരു വര എല്ലാ ഫ്രണ്ട്സുമായിട്ടുണ്ട്. ഞാൻ ബഹുമാനിക്കുന്ന ബൗണ്ട‌റിയുണ്ട്. എല്ലാവർക്കും കൊടുക്കുന്ന ബൗണ്ടറി.

അങ്ങനെ വളരെ ബ്യൂട്ടിഫുളായിട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞാനും മീനൂട്ടിയുമായുള്ളത്, നമിത പ്രമോദ് പറഞ്ഞതിങ്ങനെ.വളരെ ഫ്രണ്ട്ലിയായ ആളാണ് മീനാക്ഷി. പക്ഷെ പുറത്തുള്ളവരോട് അധികം സംസാരിക്കില്ലെന്നും നമിത പ്രമോദ് ഒരിക്കൽ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തിന്റെ സ്വകാര്യ വിഷയങ്ങൾ ചർച്ചയാകുന്നതിൽ മീനാക്ഷി ദിലീപിന് ബുദ്ധിമുട്ടാണ്. മിക്കപ്പോഴും തന്റെ കമന്റ് ബോക്സ് മീനാക്ഷി ഓഫ് ചെയ്യാറാണ് പതിവ്. മീനാക്ഷിയെ മനസിലാക്കുന്ന സുഹൃത്താണ് നമിതയെന്ന് ആരാധകർ പറയുന്നു.
ജീവിതത്തിൽ മീനാക്ഷി നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് പിതാവ് ദിലീപ് ഈയടുത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ കേസ് വന്ന സമയത്ത് മകൾ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നെന്ന് ദിലീപ് അന്ന് ചൂണ്ടിക്കാട്ടി.

Namitha Pramod  Meenakshi Dileep

ഇത്രയും വിഷയങ്ങൾ വന്നപ്പോൾ മകൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എന്റെ പ്രശ്നങ്ങൾ തീർന്നിട്ടില്ല. അവളിപ്പോൾ പഠിച്ച് ഡോക്ടറായി ജോലി ചെയ്യുന്നു. എന്റെ ഏറ്റവും വലിയ ബലമാണവൾ. അത്രയും സപ്പോർട്ട് ചെയ്യുക, എല്ലാത്തിനും നമ്മുടെ കൂടെ നിൽക്കുന്നയാളാണ് മകളെന്നും അന്ന് ദിലീപ് പറഞ്ഞു.

മീനാക്ഷിയുമായി സൗഹൃദത്തിലായതിനെക്കുറിച്ച് ഒരിക്കൽ നമിത സംസാരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു യുഎസ് ട്രിപ്പിന് പോയിരുന്നു. ഞങ്ങൾ അന്നങ്ങനെ കമ്പനിയില്ല. കണ്ടപ്പോൾ തന്നെ വിചാരിച്ചത് ജാഡയാണെന്നാണ്. അവൾ പൊതുവെ ഒന്നും മിണ്ടില്ല. സൗണ്ട് തോമ എന്ന സിനിമ ചെയ്യുമ്പോൾ ഒരു പ്രാവശ്യം അവൾ ലൊക്കേഷനിൽ വന്നിരുന്നു. ഞാനന്ന് ലെവൻതിലാണ്. എക്സാമിന് പഠിച്ച് കൊണ്ടിരിക്കുകയാണ്.

ഇവൾ ഇടംകണ്ണിട്ട് എന്നെ നോക്കുന്നുണ്ട്. ഞാനും നോക്കുന്നുണ്ട്. എന്ത് ജാഡയെന്ന് കരുതി. അത് കഴിഞ്ഞാണ് യുഎസ് ട്രിപ്പിന് കാണുന്നത്. അപ്പോഴും ആദ്യം ഇങ്ങനെ തന്നെ. ഫ്ലെെറ്റിൽ ഞങ്ങൾ അടുത്തടുത്തായിരുന്നു. ജാ‍ഡയായത് കൊണ്ട് ഞാൻ മെെൻഡ് ചെയ്തില്ല. കിടന്നുറങ്ങി. ഞങ്ങൾക്ക് രണ്ട് പേർക്കും ഹോട്ട് ചോക്ലേറ്റ് ഓർഡർ ചെയ്യണം. ഫെെറ്റ് അറ്റൻഡന്റ് ഭയങ്കര സുന്ദരൻ. അപ്പോൾ ഒരു അണ്ടർസ്റ്റാൻഡിം​ഗിൽ പോകാമെന്ന് ഞങ്ങൾക്ക് തോന്നി. വീണ്ടും വീണ്ടും ഓർഡർ ചെയ്തു. അപ്പോൾ ഞങ്ങൾ സംസാരിച്ച് തുടങ്ങി. അന്ന് തുടങ്ങിയ സൗഹൃദമാണ് മീനാക്ഷിയുമായെന്ന് നമിത പ്രമോദ് പറഞ്ഞു.

More from Filmibeat

Read more about: namitha pramod meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X