മീനാക്ഷിയ്ക്ക് ഉമ്മ കൊടുക്കാന്‍ നോക്കുന്ന നടി! വാള്‍പേപ്പറിലെ ചിത്രം വെളിപ്പെടുത്തി നടി നമിത പ്രമോദ്
ചെറിയ പ്രായത്തില്‍ അഭിനേത്രിയായ നടി നമിത പ്രമോദ് ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ സ്വന്തമായൊരു റസ്‌റ്റോറന്റ് തുടങ്ങുകയും ബിസിനസ് മേഖലയിലേക്ക് കൂടി നടി ചുവടുറപ്പിക്കുകയും ചെയ്തു.
ഇപ്പോഴിതാ ആരാധകരുമായി നമിത നടത്തിയ സംവാദമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ക്യൂ ആന്‍ഡ് ഏ സെക്ഷന്‍ നടത്തിയിരിക്കുകയാണ് നമിത. എന്ത് വേണമെങ്കിലും തന്നോട് ചോദിക്കാമെന്ന് പറഞ്ഞതോടെ നമിതയെ ഇഷ്ടമാണെന്നും കമ്മിറ്റഡ് ആണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് വന്നിരിക്കുന്നത്. അതിലേറ്റവും ശ്രദ്ധേയം നടിയുടെ വാള്‍പേപ്പറിലെ ആളെയാണ്.

ഇത്തവണ രസകര നിരവധി ചോദ്യങ്ങളായിരുന്നു ആരാധകര്‍ നടിയോട് ചോദിച്ചിരുന്നത്. നമിതയുടെ പുതിയ സിനിമകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് വരാനിരിക്കുന്ന സിനിമകളുടെ പേരുകള്‍ നടി പറഞ്ഞിരിക്കുകയാണ്. 'കപ്പ്, ഇരവ്, എതിരെ, നടന്‍ സൗബിന്‍ ഷാഹീറിനൊപ്പം അഭിനയിക്കുന്ന സിനിമ', ഇതിനൊപ്പം വേറെ കുറേ ചിത്രങ്ങളും വരാനുണ്ടെന്നും നടി പറയുന്നു.
നമിതയുടെ ഫോണിലെ വാള്‍പേപ്പര്‍ ഏതാണെന്നുള്ള ചോദ്യത്തിന് സ്‌ക്രീന്‍ഷോട്ട് സഹിതം ചിത്രമെന്താണെന്ന് നടി കാണിച്ചിരിക്കുകയാണ്. നടന്‍ ദിലീപിന്റെ മകളും നമിതയുടെ ആത്മാര്‍ഥ സുഹൃത്തുമായ മീനാക്ഷി ദിലീപാണ് ഫോട്ടോയിലുള്ളത്. ഇരുവരും വിദേശത്തേക്കോ മറ്റോ നടത്തിയ യാത്രയ്ക്കിടയില്‍ നിന്നുള്ള ചിത്രമാണ് നമിത വാള്‍പേപ്പറാക്കിയിരിക്കുന്നത്. ചിത്രത്തില്‍ നടി മീനാക്ഷിയെ ചുംബിക്കാനായി നോക്കുന്നതാണ് കാണിച്ചിരിക്കുന്നത്.
നടി, റസറ്റോറന്റ് മുതലാൡഎന്നിങ്ങനെ പല മേഖലകളില്‍ കഴിവ് തെളിയിച്ച് നില്‍ക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് നമിതയുടെ മറുപടി ഇങ്ങനെയാണ്... 'എനിക്കതിനെല്ലാം നന്ദിയുണ്ട്. എല്ലായിപ്പോഴും ആ യാത്ര എളുപ്പമുള്ളതായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഇപ്പോഴും സ്ട്രഗിളുകള്‍ നിറഞ്ഞത് തന്നെയാണ്.

അവിടെ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമൊക്കെ ഉണ്ടാവും. ഇന്നെനിക്ക് സ്വന്തമായി ഉള്ളതിനൊക്കെ വേണ്ടി ഞാനൊത്തിരി കഷ്ടപ്പെട്ടിരുന്നുവെന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസിലാവും. ഒന്നും നിസാരമല്ല. അടുത്ത ദിവസം എന്താണെന്ന് ഒരു ഐഡിയയുമില്ലാത്ത സമയത്ത് ഞാന്‍ എന്റെ സ്വപ്‌നങ്ങളെ മുറുകെ പിടിക്കുകയാണ് ചെയ്യാറുള്ളതെന്നും,' നടി പറയുന്നു.
എല്ലാ കാലത്തും തനിക്ക് ക്രഷ് തോന്നിയിട്ടുള്ള നടന്‍ ഹൃത്വിക് റോഷനാണെന്നാണ് നമിത പ്രമോദ് പറയുന്നത്.
പുതിയ തലമുറയ്ക്ക് വേണ്ടി ഉപദേശം കൊടുക്കാനൊക്കെ ചിലര്‍ നടിയോട് പറഞ്ഞിരുന്നു. എന്നാല്‍ എന്റെ ഉപദേശമൊന്നും ആരും എന്റെ അടുത്ത് നിന്ന് കേള്‍ക്കേണ്ടതില്ല. ഞാന്‍ പോവുന്നതൊക്കെ എന്റെ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതിലൂടെയാണ്. മാത്രമല്ല എന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുള്ള ഉപദേശങ്ങള്‍ പോലും ഞാന്‍ മുഴുവനും കേട്ടിട്ടില്ല. ഞാനെന്റെ തെറ്റുകളില്‍ നിന്നാണ് പഠിച്ചത്. ഇപ്പോഴും ഞാന്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നുണ്ടെന്നും അതിലൂടെ ഓരോന്നും പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അഭിമാനത്തോട് കൂടി പറയുകയാണെന്നും നമിത പറയുന്നു.


Click it and Unblock the Notifications











