നമിതയെ കെട്ടിപ്പിടിച്ച് മീനാക്ഷി ദിലീപ്, ആ സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് നടി
ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നമിത പ്രമോദ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യൻ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു നമിത. സിനിമയിലേത് പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് നമിത പ്രമോദ്. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ തന്റെ സ്വകാര്യ വിശേഷങ്ങളും സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നമിത പങ്കുവെച്ച ചിത്രങ്ങളാണ്. നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. ആയിഷയുടെ അടുത്ത സുഹൃത്താണ് നമിത. നടി പങ്കുവെച്ച ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണ് ഉടക്കിയത് മീനാക്ഷി ദിലീപിലായിരുന്നു. അച്ഛൻ ദിലീപിനും കാവ്യമാധവനും ഒപ്പം മീനാക്ഷിയും ചടങ്ങിന് എത്തിയിരുന്നു. നമിതയും ആയിഷയും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ചിത്രങ്ങൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ നിശ്ചയത്തിന്റെ നിരവധി ചിത്രങ്ങൾ നമിത പങ്കുവെച്ചിട്ടുണ്ട്. മീനാക്ഷിയും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത വെളളിത്തിരയിൽ എത്തിയത്. പിന്നീട് നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ നായികയായി തിളങ്ങുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചിത്രങ്ങളിലും നടി സജീവമാണ്. അല്‍മല്ലു ആണ് നമിതയുടേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ ഒരുക്കുന്ന ഗാന്ധി സ്ക്വയറാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. അമർ അക്ബർ ആന്റണിക്ക് ശേഷം ജയസൂര്യ, നമിത പ്രമോദ്, നദിർഷ എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. ജാഫര്‍ ഇടുക്കിയും സലിം കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുനീഷ് വാരനാട് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ്-അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി. ഡിസംബര്‍ ആദ്യം വാരത്തോടെ ചിത്രീകരണം ആരംഭിക്കും. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.


Click it and Unblock the Notifications