കാവ്യ മാധവനാണ് അതേക്കുറിച്ച് പറഞ്ഞുതന്നത്! നമിത പ്രമോദിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു!
Recommended Video
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചതാണ് നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയതാരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അധികം വൈകാതെ തന്നെ നായികാവേഷങ്ങളും താരത്തിന് ലഭിച്ചിരുന്നു. യുവതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഇതിനോടകം കന്നെ താരത്തിന് ലഭിച്ചിരുന്നു. ദിലീപിനൊപ്പമായാണ് താരം കൂടുതലും അഭിനയിച്ചിട്ടുള്ളത്. ദിലീപിന്‍രെ കുടുംബവുമായും അടുത്ത സൗഹൃദത്തിലാണ് നമിത പ്രമോദ്.
മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളിലൊരാളാണ് നമിത പ്രമോദ്. നാദിര്‍ഷയുടെ മക്കളും താനും മീനാക്ഷിയുമുള്ള ഗ്രൂപ്പുണ്ട് വാട്‌സാപിലെന്നും നമിത പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. തൂവാനത്തുമ്പികളിലെ സുമലതയുമായി സാമ്യമുണ്ടെന്ന കാര്യത്തെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് താരം പറയുന്നു. അവരെ നേരില്‍ കാണാനാഗ്രഹമുണ്ടെങ്കിലും അതിനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും നമിത വ്യക്തമാക്കിയിരുന്നു. മലയാളി താരങ്ങളുമായി അടുത്ത ബന്ധമുള്ള അവര്‍ ആരോടൊക്കെയോ തന്നെക്കുറിച്ച് അന്വേഷിച്ചതായി അറിഞ്ഞിരുന്നു.

ഇടയ്ക്ക് ലുലു മാളിലേക്ക് പോവുമ്പോള്‍ പര്‍ദ്ദ ഇട്ട് പോവാറുണ്ടെന്ന് താരം പറയുന്നു. ഒരുമാസം മുന്‍പ് താന്‍ ഇക്കാര്യം ചെയ്തിരുന്നുവെന്നായിരുന്നു നമിത പറഞ്ഞത്. മെട്രോയിലൊക്കെ പോയി കറങ്ങി നടക്കാറുണ്ട്. ഭക്ഷണം കഴിക്കാന്‍ മാത്രം കുറച്ച് പാടാണ്. പിസയൊന്നും ആസ്വദിച്ച് കഴിക്കാനാവില്ലെന്നും നമിത പറയുന്നു. മുന്‍പൊരിക്കല്‍ അമ്മയ്‌ക്കൊപ്പം പോയപ്പോള്‍ പര്‍ദ്ദക്കുള്ളില്‍ താനാണെന്ന് ഒരാള്‍ കണ്ടുപിടിച്ച സംഭവത്തെക്കുറിച്ചും നമിത പറഞ്ഞിരുന്നു. താന്‍ അമ്മേയെന്ന് വിളിച്ചപ്പോഴായിരുന്നു തിരിച്ചറിഞ്ഞത്. കാവ്യ മാധവനായിരുന്നു പര്‍ദ്ദയണിഞ്ഞ് പുറത്തേക്ക് പോവുന്നതിനെക്കുറിച്ചുള്ള ഐഡിയ പറഞ്ഞുതന്നതെന്നും നമിത പറഞ്ഞിരുന്നു.

ദിലീപിന്‍റെ മകളായ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരികളിലൊരാളാണ് നമിത. നമിത തന്നെയായിരുന്നു ഈ സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു പേരിലാണ് മീനാക്ഷിയുള്ളതെന്നും താരം പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസ് ചെയ്യുകയാണ് താരപുത്രി. ഇടയ്ക്ക് ടിക് ടോക് വീഡിയോയിലും മറ്റും എത്തിയപ്പോള്‍ ഈ താരപുത്രിയും സിനിമയിലേക്ക് എത്തുമെന്നുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. പിന്നീട് ദിലീപാണ് മകളുടെ താല്‍പര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയത്.

തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ സ്വന്തം താരങ്ങളിലൊരാളായി മാറിയ വിജയ് ദേവരകൊണ്ടയുടെ കടുത്ത ആരാധികയാണ് താനെന്ന് നമിത പ്രമോദ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മീനൂട്ടി അദ്ദേഹത്തിന്‍രെ സ്റ്റാറ്റസ് ഇട്ടപ്പോള്‍ വഴക്ക് ഉണ്ടാക്കിയിരുന്നു. അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് സഹിക്കില്ലെന്നും നമിത പറഞ്ഞിരുന്നു. സാനിയ ഇയ്യപ്പന്‍, സനുഷ തുടങ്ങിയവരും നേരത്തെ വിജയ് ദേവരകൊണ്ടയോടുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

നമിത പ്രമോദ് , ഹണി റോസ് തുടങ്ങിയവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയില്‍ വേദിയില്‍ വീഴുന്ന മോഹന്‍ലാലിന്‍റെ വീഡിയോയും ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. അമ്മമഴവില്ല് ഷോയ്ക്കിടയിലായിരുന്നു ഈ സംഭവം. ഡാന്‍സിനിടയില്‍ താന്‍ അദ്ദേഹത്തെ ചെറുതായി തള്ളുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ അതിന് മുന്‍പേ അദ്ദേഹം വീഴുകയായിരുന്നു. താനാകെ ഞെട്ടിയിരുന്നുവെങ്കിലും അതറിയിക്കാതെ അദ്ദേഹം വീണ്ടും ഡാന്‍സ് ചെയ്യുകയായിരുന്നു. താന്‍ കാരണമാണോ അദ്ദേഹം വീണതെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും പിന്നീട് ആ ഡാന്‍സ് വീണ്ടും കണ്ടപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് മനസ്സിലായത്. ഹണി റോസും വേദിയില്‍ വീണിരുന്നു. അതിന് പിന്നാലെയായാണ് ലാലേട്ടനും വീണതെന്നും നമിത പറയുന്നു.

വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു നേരത്തെ നമിത പറഞ്ഞത്. ഇപ്പോഴും താന്‍ ആ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് താരം പറയുന്നു. ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതോടെ പലരും തന്നെ അഭിനന്ദിച്ചിരുന്നുവെന്നും താരം നമിത പറയുന്നു. നടന്‍മാരും ഇത് മികച്ച തീരുമാനമാണെന്ന് പറഞ്ഞിരുന്നു. വിവാഹ ശേഷം അമ്മയെപ്പോലെയാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമിത പറഞ്ഞിരുന്നു.

നാലഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാവുമെന്നും കുടുംബ ജീവിതം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും നമിത പറയുന്നു. ജീവിതത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരാള്‍ വന്നാല്‍ മാത്രമേ വിവാഹമുണ്ടാവൂ. സ്‌കിന്‍ വെളുപ്പിക്കാനുള്ള ക്രീമുകളും കെമിക്കലുമൊന്നും താനുപയോഗിച്ചിട്ടില്ലെന്നും നമിത പറയുന്നു. അതൊക്കെ ഉപയോഗിക്കുന്നവരുണ്ട്. മലയാളത്തിലെ പല അഭിനേതാക്കളും അതുപയോഗിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് തനിക്കറിയാമെന്നും നമിത പറഞ്ഞിരുന്നു.


Click it and Unblock the Notifications