പൃഥ്വിരാജിനെ കണ്ടപ്പോള്‍ ആദ്യം പറഞ്ഞത് അക്കാര്യം! നിവിനും ദുല്‍ഖറും ഇങ്ങനെയെന്നും നമിത പ്രമോദ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നമിത പ്രമോദ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയതാണ് നമിത. ട്രാഫിക് എന്ന ചിത്രത്തില്‍ റഹ്മാന്റെയും ലെനയുടേയും മകളായി അഭിനയിച്ചായിരുന്നു നമിത സിനിമയില്‍ അരങ്ങേറിയത്. നിവിന്‍ പോളി നായകനായെത്തിയ പുതിയ തീരത്തിലൂടെയായിരുന്നു നായികയായുള്ള അരങ്ങേറ്റം. ദിലീപ്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം നായികയായി അഭിനയിക്കാനുള്ള അവസരം കം തന്നെ താരത്തിന് ലഭിച്ചിരുന്നു.

പൃഥ്വിരാജെന്ന അഭിനേതാവിനെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നമിത പറയുന്നു. കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം പ്രിയ താരത്തെക്കുറിച്ച് വാചാലയായത്. നമ്മള്‍ പഠിച്ചിരുന്ന സമയത്ത് പുള്ളിക്കാരന്‍ വന്നതേയുള്ളൂ. ആ സമയത്ത് അദ്ദേഹം ചോക്ലേറ്റ് ഹീറോയായിരുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചായിരുന്നു അവതാരക ചോദിച്ചത്. പൃഥ്വിരാജ് സംപിളായ മനുഷ്യനാണ്. അദ്ദേഹത്തെ കണ്ടപ്പോള്‍ത്തന്നെ രാജുവേട്ടന്റെ വലിയ ഫാനാണെന്ന് പറഞ്ഞിരുന്നു. ഇന്ദ്രേട്ടന് ഏത് റോള്‍ കൊടുത്താലും സ്വയം മോള്‍ഡ് ചെയ്ത് അഭിനയിച്ചോും. ചെറിയ കാര്യങ്ങള്‍ വരെ അദ്ദേഹം നോക്കാറുണ്ട്.

ക്യാരക്ടര്‍ നന്നാക്കാനായി ഒരുപാട് കഷ്ടപ്പെടുന്നയാളാണ് ജയസൂര്യ. ഒരുപാട് ഇന്‍പുട്ട്‌സൊക്കെ കൊടുക്കും. ഇവര്‍ മൂന്ന് പേരും നമുക്ക് ചാലഞ്ചിങ്ങായിട്ട് തോന്നും. നിവിന്‍ പോളിയെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. പുതിയ തീരങ്ങള്‍ ചെയ്യുമ്പോള്‍ നിവിന്‍ ചേട്ടനായിരുന്നു ഹീറോ. അന്നും ഇന്നും വല്യ വ്യത്യാസം തോന്നിയിട്ടില്ല. എന്റടുത്ത് എപ്പോഴും ഒരുപോലെയാണ്. കുറച്ച് റിസര്‍വേഡ് ആണ്. നല്ലൊരു വ്യക്തിയാണ്. ദുല്‍ഖറിനെ ആദിയെന്ന് തന്നെയാണ് വിളിക്കാറുള്ളത്. വളരെ എനര്‍ജറ്റിക്കായ സറ്റൈല്‍ ഐക്കണാണ്.

Namitha Pramod

Recommended Video

സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam

ഒട്ടും ജാഡയില്ലാത്തയാളാണ് വിനീത് ശ്രീനിവാസന്‍. ഓരോ ഷോട്ട് എടുത്ത് കഴിഞ്ഞും അദ്ദേഹം നമ്മളുടെ അടുത്ത് ചോദിക്കും, കുഴപ്പമില്ലല്ലോയെന്ന്. അങ്ങനെ ചോദിക്കുന്നയാളാണ്. ഭയങ്കര ഡൗണ്‍ റ്റു എര്‍ത്താണ്. ഒരുപാട് കഴിവുകളുണ്ട് അദ്ദേഹത്തിന്. ആരോഗ്യപരമായ വിമര്‍ശനങ്ങളെ എന്നും സ്വീകരിക്കാറുണ്ട്. വെറുതെയുള്ള വിമര്‍ശനങ്ങളാണെങ്കില്‍ താനത് സ്വീകരിക്കാറില്ലെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്ന് തോന്നാറുണ്ട്. നെഗറ്റിവിറ്റി വല്ലാതെ കൂടുമ്പോഴാണ് ഇങ്ങനെ തോന്നാറുള്ളത്. നമ്മളുടെ ഉപയോഗത്തിന് അനുസരിച്ചിരിക്കും. എന്റെ കല്യാണം ആയെന്ന് പറഞ്ഞുള്ള റിപ്പോര്‍ട്ടുകളൊക്കെ കണ്ടിരുന്നു. ഇടയ്ക്ക് വരക്കാറുണ്ട്. സിനിമയിലലെത്തിയതിന് ശേഷം ഇടയ്ക്ക് വരച്ചിരുന്നു. ഇടയ്ക്ക് എഴുതാറുണ്ടെന്നും നമിത പ്രമോദ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X