Don't Miss!
- News
കണ്ണുംപൂട്ടി ഒരു ടിക്കറ്റെടുത്തു; നമ്പറുകളും തോന്നിയപോലെ, യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍
- Lifestyle
ഉരുളക്കിഴങ്ങ് നല്ല പതം പോലെ വേവിച്ചെടുക്കണോ, സെക്കന്റുകള്‍ മതി
- Automobiles
ഇനി പെട്രോൾ അടിച്ച് ക്യാഷ് കളയണ്ട...1 ലക്ഷം രൂപയുണ്ടെങ്കില്‍ ആക്ടിവ ഇലക്ട്രിക് ആക്കാം
- Sports
ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു
- Technology
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
'ദിലീപേട്ടൻ സിനിമകളിൽ കാണുന്നത് പോലെ അല്ല'; നടനെക്കുറിച്ച് നമിത പ്രമോദ്
രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് നടി നമിത പ്രമോദ്. ജയസൂര്യ നായകനായെത്തിയ ഈശോ ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. നാദിർഷ സംവിധാനം ചെയ്ത ചിത്രം സോണിലിവിലാണ് സ്ട്രീം ചെയ്യപ്പെടുന്നത്. ടെലിവിഷൻ രംഗത്ത് നിന്നുമെത്തി സിനിമയിലെ നായിക നിരയിലേക്കെത്തിയ അപൂർവം നടിമാരിൽ ഒരാളാണ് നമിത പ്രമോദ്.
അന്തരിച്ച രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. സിനിമയിലെ ചെറിയൊരു കഥാപാത്രം ആയിരുന്നു നമിത ചെയ്തത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായിക ആയെത്തി.
Also Read: 'രജിനികാന്ത് സിംപിൾ ആണെന്ന് കരുതുന്നവർ മകളെ കാണണം'; ഭാര്യയെക്കുറിച്ച് ധനുഷ് പറഞ്ഞത്

സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരം സംഭവം, അടി കപ്യാരേ കൂട്ടമണി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങി നിരവധി സിനിമകളിൽ നമിത പ്രമോദ് നായിക ആയെത്തി. മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്ക് ഉൾപ്പെടെ ഒരുപിടി മറുഭാഷാ സിനിമകളിലും അഭിനയിച്ചു.
സൗണ്ട് തോമ, കമ്മാര സംഭവം, ചന്ദ്രേട്ടൻ എവിടെയോ എന്നീ ചിത്രങ്ങളിൽ ദിലീപും നമിത പ്രമോദും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് നമിതയ്ക്കുള്ളത്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി ആണ് നമിത പ്രമോദ്.

ഇപ്പോഴിതാ ദിലീപിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നമിത പ്രമോദ്. സിനിമകളിൽ കോമഡിയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ദിലീപ് സീരിയസ് ആണെന്ന് നമിത പറയുന്നു. 'ദിലീപേട്ടൻ സിനിമയിൽ കോമഡി ആണെങ്കിലും വ്യക്തി ജീവിതത്തിൽ കുറച്ച് കൂടി സീരിയസ് ആയ ആളാണ്. സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്താണെങ്കിലും എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താൽ നന്നാവും ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ്,' നമിത പറഞ്ഞു.
മിർച്ചി മലയാളത്തോടാണ് പ്രതികരണം. ദിലീപിന്റെ ഭാര്യ കാവ്യയുമായും നല്ല സൗഹൃദമാണ് നമിത പ്രമോദിനുള്ളത്. മീനാക്ഷി ദിലീപുമായുള്ള സൗഹൃദം തുടങ്ങിയതിനെ പറ്റിയും നമിത മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

മീനാക്ഷി തനിക്ക് സഹോദരിയെ പോലെയാണ്. സൗണ്ട് തോമയുടെ ഷൂട്ടിംഗ് സമയത്ത് സെറ്റിൽ വെച്ച് കണ്ടപ്പോൾ ഭയങ്കര ജാഡയുള്ള ആളാണെന്നാണ് കരുതിയത്. പിന്നീടൊരിക്കൽ ഒരുമിച്ചുള്ള വിമാന യാത്രയിൽ വെച്ചാണ് സൗഹൃദം തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞിരുന്നു. മീനാക്ഷിക്ക് പുറമെ സംവിധായകൻ നാദിർഷയുടെ മക്കളുമായും നമിതയ്ക്ക് നല്ല സൗഹൃദം ഉണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് നമിത പ്രമോദിനെ വീണ്ടും സിനിമകളിൽ കാണുന്നത്. നല്ല സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ഇപ്പോൾ
ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തേടി വരുന്നുണ്ടെന്നും നമിത പ്രമോദ് വ്യക്തമാക്കി. ഈശോയിൽ ഒരു അഡ്വക്കേറ്റിന്റെ വേഷത്തിലാണ് നമിത പ്രമോദ് അഭിനയിക്കുന്നത്.
-
സമാന്തയുടെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപ്പോയി? രോഗം മോശമാകുന്നു! ചിത്രം കണ്ട് ആരാധകര്‍ ആശങ്കയില്‍
-
കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യ
-
'ജീവിതത്തിൽ തോറ്റു പോകാതെ എന്നെ പിടിച്ചു നിർത്തിയ നിമിഷങ്ങൾ!'; മക്കൾക്കൊപ്പമുള്ള വീഡിയോയുമായി അമ്പിളി ദേവി