അന്ന് ഗർഭിണിയാണെന്ന് അറിഞ്ഞില്ല, നഷ്ടപ്പെട്ടു; ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചപ്പോൾ താങ്ങാനായില്ല; നമിത
ഗ്ലാമറസ് വേഷങ്ങളിലൂടെ തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് വൻ ജനപ്രീതി നേടിയ നടിയാണ് നമിത. ഗ്ലാമർ ക്യൂനായി അറിയപ്പെട്ട നമിതയ്ക്ക് ഈ പ്രതിഛായ കരിയറിൽ വിനയായിട്ടുമുണ്ട്. മികച്ച കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചില്ലെന്ന വിഷമം നടി നേരത്തെ പങ്കുവെച്ചിട്ടുണ്ട്. സിനിമാ രംഗത്ത് നമിതയിന്ന് സജീവമല്ല. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണ് താരം. ബിസിനസുകാരൻ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്. 2017 ലായിരുന്നു വിവാഹം.
2022 ൽ ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. 41ാം വയസിലാണ് നമിത അമ്മയായത്. ഇപ്പോഴിതാ ഗർഭ കാലത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് നമിത. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. ഗർഭിണിയായ കാര്യം ഞാൻ ആദ്യം അച്ഛനോടാണ് പറഞ്ഞത്. പിരീയഡ്സ് മിസ് ആയി. പ്രെഗ്നെൻസി ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ്. ഞാൻ ഞെട്ടി. ആ സമയത്ത് ഞാൻ സൂറത്തിലാണുള്ളത്.

അച്ഛൻ പൂജയെല്ലാം കഴിഞ്ഞ് പ്രാതൽ കഴിക്കുന്നു. ഞാൻ താഴെ വന്ന് അച്ഛാ, നിങ്ങൾ അപ്പൂപ്പനാകാൻ പോകുന്നു എന്ന് പറഞ്ഞു. ആണോ ആർക്കെന്ന് അദ്ദേഹം. താൻ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ അച്ഛൻ ആഹ്ലാദിച്ചെന്നും നമിത ഓർത്തു. ഭർത്താവിനെ കോൾ ചെയ്ത് പറഞ്ഞു. അടുത്ത ദിവസം തന്നെ ഫ്ലെെറ്റ് പിടിച്ച് അദ്ദേഹം തനിക്കരികിൽ എത്തിയെന്ന് നമിത പറയുന്നു. മൂന്ന് മാസത്തിന് ശേഷം ഇരട്ടക്കുട്ടികളാണെന്ന് സ്ഥീരീകരിച്ചു. ഫുൾ ബെഡ് റെസ്റ്റായിരുന്നു. എപ്പോഴും വീടിന്റെ മുകൾ നിലയിലായിരുന്നു.
എിക്ക് ബോറടിക്കും. നടക്കാൻ പോലും പറ്റില്ല. എന്ത് വേണമെന്ന് പറയൂ, ഞാൻ എടുത്തിട്ട് വരാമെന്ന് ഭർത്താവ് പറഞ്ഞു. ഏഴ് മാസം വരെയും വയറ് അത്രയും പുറത്തേക്ക് വന്നില്ല. എന്നാൽ ഏഴ് മാസത്തിന് ശേഷം വല്ലാതെ വയർ വന്നു. എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. വയർ കുറച്ച് നേരം പിടിച്ച് തരൂയെന്ന് ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം വയർ പിടിച്ച് തന്നു. ഇത്തരത്തിലുള്ള ചെറിയ സന്തോഷകരമായ കാര്യങ്ങൾ ഗർഭകാലത്ത് നടന്നെന്ന് നമിത പറയുന്നു. ഇതിന് മുമ്പും ഞാൻ ഗർഭിണിയായിരുന്നു. നാല് മാസത്തോടടുത്തപ്പോൾ മിസ് ക്യാരേജ് ആയിരുന്നു.

അന്ന് ആദ്യത്തെ രണ്ട് മാസം ഗർഭിണിയാണെന്ന് എനിക്കറിയില്ലായിരുന്നു. ഹെവി വർക്കൗട്ടുകൾ ചെയ്തു. ഗർഭിണിയാണെന്ന് മനസിലാക്കുമ്പോഴേക്കും മിസ് ക്യാരേജ് നടന്നെന്ന് നമിത പറയുന്നു. ആ സമയത്ത് തനിക്ക് ഡിപ്രഷൻ വന്നെന്നും നമിത ഓർത്തു. ഗ്ലാമർ വേഷങ്ങൾ മാത്രം ചെയ്തതിനെക്കുറിച്ച് നേരത്തെ നമിത സംസാരിച്ചിട്ടുണ്ട്. ഗ്ലാമർ ക്യൂനെന്നാൽ ഗ്ലാമറിന് മാത്രം ഉള്ളതാണ്.
അഭിനയം വരില്ലെന്ന് പലരും കരുതുന്നു. സിനിമകളിൽ ഗ്ലാമറിന് വേണ്ടി മാത്രമാണ് പലപ്പോഴും തന്നെ ഉപയോഗിച്ചതെന്നും നമിത തുറന്ന് പറഞ്ഞു. ഇനി അഭിനയിക്കുകയാണെങ്കിൽ മികച്ച കഥാപാത്രങ്ങൾ ലഭിക്കണം. ഗ്ലാമർ നടിയായി മാത്രം അഭിനയിക്കാൻ താൽപര്യമില്ലെന്നും നമിത വ്യക്തമാക്കി.


Click it and Unblock the Notifications











