ഞങ്ങളെപ്പോലെ, ഭാവനയെക്കുറിച്ച് രേണുക മേനോന്‍, പൃഥ്വിരാജിനെ ഒടുവിലായി വിളിച്ചത് അന്നായിരുന്നു

നമ്മളെന്ന സിനിമ കണ്ടവരാരും രേണുക മേനോനെ മറക്കാനിടയില്ല. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. 200 ലധികം ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ചിത്രത്തിലുണ്ടായിരുന്നു. കോളേജ് കുട്ടികളായിരുന്നു അവരെല്ലാം. അവര്‍ക്കൊപ്പമായിരുന്നു ഞങ്ങള്‍ കുറേ പുതുമുഖങ്ങള്‍. ഒന്നരമാസത്തോളം ചിത്രീകരണമുണ്ടായിരുന്നു

സിനിമയുടെ ചിത്രീകരണം. അതിനിടയില്‍ ഒരിക്കല്‍പ്പോലും കമല്‍ സാറിനെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എത്ര ടേക്ക് പോയാവും ദേഷ്യപ്പെടാറുണ്ടായിരുന്നില്ല. സുഹാസിനിക്കൊപ്പം ഓഫീസില്‍ പോയിരുന്ന സംസാരിക്കുന്ന രംഗങ്ങളില്‍ ഇത്തിരി ടെന്‍ഷനുണ്ടായിരുന്നു. നല്ലതായിരുന്നു നമുക്ക് കുറച്ചൂടെ നന്നാക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും രേണുക മേനോന്‍ പറയുന്നു.

മക്കള്‍ക്കൊപ്പം

മക്കള്‍ക്കൊപ്പം

ലോക് ഡൗണായതോടെ സ്വന്തമായി സമയം കിട്ടുനില്ല. കുക്കിങ്ങും ക്ലീനിങ്ങുമൊക്കെയായി തിരക്കിലാണ്. ഇവിടെ ചെറിയ ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് പുറമെ ഡാന്‍സ് ക്ലാസുമായും സജീവമാണ് രേണുക. സ്വാതിയും അനിഖയും സ്‌കൂള്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.

സിദ്ധാര്‍ത്ഥിനെക്കുറിച്ച്

സിദ്ധാര്‍ത്ഥിനെക്കുറിച്ച്

സിദ്ധാര്‍ത്ഥുമായുള്ള സൗഹൃദത്തെക്കുറിച്ചും രേണുക പറഞ്ഞിരുന്നു. ഞങ്ങള്‍ സ്ഥിരം അടിയായിരുന്നു. ഞങ്ങള്‍ മുന്നാളാണോയെന്നറിയില്ല. സിദ്ധു എപ്പോഴും കോമഡിയാണ്. ഇങ്ങനെ ചൊറിഞ്ഞുകൊണ്ടിരിക്കും. വീട്ടില്‍ ബ്രദറും അതേ പോലെ ചെയ്യുമായിരുന്നു. എന്നെ കളിയാക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. ദുബായില്‍ ഒരു ഷോയില്‍ പോയിരുന്നു. അന്നായിരുന്നു ഞങ്ങള്‍ വിഷമിച്ചത്. നീ ജാഡയാണെന്നായിരുന്നു കരുതിയത്. ഇത്രയും പാവമാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത് എന്ന് പറഞ്ഞ് പിരി്ഞ്ഞതാണ്. പിന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

ഭാവനയെക്കുറിച്ച്

ഭാവനയെക്കുറിച്ച്

ഭാവനയുമായി അധികം കോമ്പിനേഷന്‍ സീനുകളില്ലായിരുന്നു. നമ്മളെ പോലെ തന്നെ ഒന്നും അറിയാത്തൊരു കുട്ടിയായിരുന്നു. പ്രമോഷനൊക്കെ പോവുമ്പോള്‍ ഒരുമിച്ചായിരുന്നു. കോണ്ടാക്‌റ്റൊക്കെ വെക്കാന്‍ ഞാന്‍ നല്ല വീക്കായിരുന്നു. അതോണ്ടാണ് സിദ്ധുവും ഭാവനയുമൊന്നുമായി ബന്ധം ഇല്ലാത്തതെന്നും രേണുക മേനോന്‍ പറയുന്നു.

ജിഷ്ണു പറഞ്ഞത്

ജിഷ്ണു പറഞ്ഞത്

ജിഷ്ണുവിന്റെ കൂടെ രണ്ട് സിനിമ ചെയ്തിട്ടുണ്ട്. മെചേര്‍ഡായിട്ടുള്ള ക്യാരക്ടറാണ്. നല്ല ഭക്ഷണം കഴിച്ച് ജിമ്മിലൊക്കെ പോവുന്നയാളായിരുന്നു. ജിഷ്ണുവിന് അസുഖമുണ്ടെന്ന് കേട്ടപ്പോള്‍ വല്ലാത്ത സങ്കടമായിരുന്നു. രണ്ടാമത്തെ മോളെ പ്രസവിച്ച സമയത്തായിരുന്നു ജിഷ്ണു മരിച്ചത്. വല്ലാത്തൊരു സങ്കടമായിരുന്നു അതറിഞ്ഞപ്പോള്‍. ഞാന്‍ ചെറിയൊരു മൂശേട്ടയായിരുന്നു, സെല്‍ഫ് കണ്‍ട്രോള്‍ കുറവായിരുന്നു. നീ ഇങ്ങനെയല്ല ഹാന്‍ഡില്‍ ചെയ്യേണ്ടതെന്ന് ജിഷ്ണു പറയാറുണ്ടായിരുന്നു.

പൃഥ്വിരാജിനെക്കുറിച്ച്

പൃഥ്വിരാജിനെക്കുറിച്ച്

പൃഥ്വിരാജിനൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മായാമോഹിതചന്ദ്രനില്‍ പൃഥ്വിക്കും റോളുണ്ടായിരുന്നു. അതിഥി വേഷമായിരുന്നു. അന്നാണ് ആദ്യമായി രാജുവിനെ കണ്ടത്. കൊച്ചുകുട്ടിയെ പോലെയായാണ് തോന്നിയത്. മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപന്മെന്ന ചിത്രത്തിലായിരുന്നു പിന്നീട് രാജുവിനെ കണ്ടത്. അപ്പോഴക്കും ശരിക്കും ആള് മാറിയിരുന്നു. സെറ്റില്‍ പോയാല്‍ അധികമങ്ങനെ ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല. വര്‍ഗത്തിന്റെ സമയത്തായിരുന്നു രാജുവിനോട് സംസാരിച്ചത്. വര്‍ഗം കണ്ടതിന് ശേഷം അഭിനന്ദിക്കാനായി വിളിച്ചിരുന്നു. അന്നാണ് ഒടുവിലായി രാജുവിനോട് സംസാരിച്ചത്.

ആര്യ പറഞ്ഞത്

ആര്യ പറഞ്ഞത്

തമിഴകത്തിന്റെ സ്വന്തം താരമായ ആര്യയ്‌ക്കൊപ്പവും രേണുക അഭിനയിച്ചിരുന്നു. സിദ്ധുവിനെപ്പോലെ തന്നെ എപ്പോഴും ചൊറിഞ്ഞ് സംസാരിക്കുമായിരുന്നു ആര്യ. ഞങ്ങള്‍ സെറ്റില്‍ മലയാളം പറയുമായിരുന്നു. അന്ന് ഭയങ്കര എനര്‍ജനറ്റിക്കായിരുന്നു. 20 വയസ്സാണെങ്കിലും 40 വയസ്സിന്റെ മനസ്സാണ് ഇവള്‍ക്കെന്ന് ആര്യ അമ്മയോട് പറയുമായിരുന്നു.

Recommended Video

നമ്മളിലെ ഹൃദയം കിഴടക്കിയ ആ രാക്ഷസി ഇന്ന് അവിടെ ആരുമറിയാതെ | filmibeat Malayalam
സുരേഷ് ഗോപിയുടെ കൂടെ

സുരേഷ് ഗോപിയുടെ കൂടെ

സുരേഷ് ഗോപിക്കൊപ്പവും രേണുക അഭിനയിച്ചിരുന്നു. ഒരുപാട് സീനിയറാണെങ്കിലും ഭയങ്കര ഹമ്പിളാണ് അദ്ദേഹം. ഒരുപാട് സംസാരിക്കും. ആള്‍ ജനുവിനാണെന്നും രേണുക പറയുന്നു. കാറില്‍ പോവുന്നൊരു രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. എവിടെപ്പോവുമ്പോഴും ആള്‍ക്കാര്‍ കൂടുന്ന അവസ്ഥയായിരുന്നു. ഒരു ഉമ്മ വന്നിട്ട് കൗതുകത്തോടെ ഇത് സുരേഷ് ഗോപിയാണെന്ന് പറഞ്ഞു. കാര്യങ്ങളെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X