ഇപ്പോൾ ഹാപ്പിയാണ്, ഇനി സിനിമയിലേയ്ക്ക് മടങ്ങി വരില്ല, കാരണം തുറന്ന് പറഞ്ഞ് രേണുക മേനോൻ

എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി... കമൽ സംവിധാനം ചെയ്ത് ചിത്രമായ നമ്മളിലെ പ്രേക്ഷകർ മറക്കാത്ത ഗാനമാണിത്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഈ പാട്ട് പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. പാട്ട് മാത്രമല്ല ചിത്രത്തിൽ അപർണ്ണ എന്ന അപ്പുവായി പ്രത്യക്ഷപ്പെട്ട രേണുക മേനോനേയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ രേണുകയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കവെയാണ് രേണുക അഭിനയത്തോട് വിട പറയുന്നത്.വിവാഹത്തിന് ശേഷം പൂർണ്ണമായും സിനിമ ഒഴിവാക്കുകയായിരുന്നു. അമേരിക്കയിലേയ്ക്ക് ചേക്കേറിയ താരത്തിന്റെ വിശേഷങ്ങൾ അധികം പ്രേക്ഷകർ കേട്ടിരുന്നില്ല. ഇപ്പോഴിത രേണുക വീണ്ടും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയാണ്. രണ്ടാം വരവിന കുറിച്ചുളള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കര്യം തുറന്നത് പറഞ്ഞത്.. കൂടാതെ തന്റെ പുതിയ ഉതതരവാദിത്വത്തെ കുറിച്ചും നടി പറയുന്നുണ്ട്.

സിനിമയിലേയ്ക്കുളള  തിരിച്ച വരവ്

സിനിമയിലേക്ക് ഇനി തിരിച്ചു വരുമോ എന്ന് പലരും എന്നോട് ചോദിച്ചു. അവരോടൊക്കെ ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതിന്റെ കാരണം ഞാനൊരു മികച്ച നടിയാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. ഒരു ആവറേജ് ആക്ടർ മാത്രമാണ്. നിങ്ങൾക്ക് സിനിമയോട് ഒരു പാഷൻ വേണം അല്ലെങ്കിൽ മിസ് ചെയ്യണം.ഞാൻ എന്റെ ഈ ലൈഫിൽ ഹാപ്പിയാണ്. ഒന്നും നഷ്ടപ്പെട്ടതായി ഇതുവരെ എനിക്ക് തോന്നിയിട്ടില്ല.. മുൻപ് സിനിമയിൽ നിന്ന് നല്ല ഓഫറുകൾ വന്നിരുന്നു. ഷോകളിൽ അവതാരക വിധി കർത്താവ് ഇങ്ങനെയുള്ള ഓഫറുകൾ വന്നിരുന്നു. ഒന്നും ഞാൻ സ്വീകരിച്ചിരുന്നില്ല-രേണുക പറഞ്ഞു.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
  സിനിമ ബന്ധങ്ങൾ

സിനിമ സൗഹൃദങ്ങൾ തീരെയില്ല.അങ്ങനെ ആരേയും വിളിക്കാറുമില്ല. സിനിമ കഴിഞ്ഞ് വന്നാൽ പിന്നീട് വീടാണ് ലോകം. പരിചയങ്ങൾ പുതുക്കുന്ന കാര്യത്തിൽ പണ്ടേ ഞാൻ മോശമാണ്. ഇപ്പോൾ നമ്പറൊക്കെ മാറിയത് കൊണ്ട് ആരും ഇങ്ങനെ വിളിക്കാറുമില്ല. സിനിമയ്ക്ക് പുറത്തുള്ള ബന്ധങ്ങളാണ് ഏറെ കൂടുതലും.. സിനിമ ലോകത്ത് നിന്ന് ഇപ്പോഴും കോൺടാക്ടുള്ളത് നടി മായ വിശ്വനാഥും പിന്നീട് തമിഴ്നാട്ടിലെ ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസുമായാണ്. അന്നും ഇന്നും സിനിമയോട് അത്രവലിയ ക്രെയ്സ് ഇല്ല.

 സൂരജുമായുള്ള  വിവാഹം

നമ്മളിന് ശേഷം തെലുങ്കിൽ നിന്ന് ഓഫർ വന്നു. റാമോജി റാവു പ്രൊഡക്ഷൻസ് ആയതുകൊണ്ട് അവസരം കളയരുതെന്ന് കമൽ സാറാണ് പറഞ്ഞത്. ഒരു സിനിമ എന്ന് പറഞ്ഞാണ് കരിയർ ആരംഭിക്കുന്നത്. നാല് വർഷം കൊണ്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ 15 ഓളം ചിത്രങ്ങൾ ചെയ്തു. 21 വയസ്സായപ്പോൾ വിദേശത്ത് പോയി പഠിക്കണം എന്നായി ആഗ്രഹം. ഇതിനിടെ വീട്ടിൽ വിവാഹാലോചനയും തുടങ്ങിയിരുന്നു . വിവാഹമാകാൻ ഒന്ന് രണ്ട് കൊല്ലമാകുമെന്ന് കരുതി ഇരുന്നപ്പോഴാണ് സൂരജ്മായുളള വിവാഹം ഒത്ത് വരുന്നത്. തിരുവനന്തപുരത്താണ് നാട്. കാലിഫോർണിയയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. വിവാഹം തീരുമാനിച്ചപ്പോൾ ഇവിടെ പോയി പഠിക്കാലോ എന്നാണ് വീട്ടുകാർ പറഞ്ഞത്.

നൃത്താധ്യാപിക


വിവാഹശേഷം അമേരിക്കയിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഒരു കോട്ടയംകാരനായ ഫാദറാണ് അവിടെയുള്ള കുട്ടികളെ ഡാൻസ് പഠിപ്പിച്ചുകൂടെ എന്ന് ചോദിച്ചത്. ഫാദറിന് പാട്ടും ഡാൻസുമൊക്കെ വലിയ ഇഷ്ടമാണ്. പള്ളിയുടെ ഹാളിൽ തന്നെ നൃത്തം പഠിപ്പിക്കാനുള്ള സൗകര്യം അദ്ദേഹം ഒരുക്കി തന്നു. കുട്ടികൾ കൂടിയപ്പോൾ പള്ളിയിൽ നിന്ന് മാറി വീടിന് അടുത്തേയ്ക്ക് ക്ലാസ് തുടങ്ങുകയായിരുന്നു.

More from Filmibeat

Read more about: renuka menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X