പ്രണയം പുറത്തറിയിക്കരുതെന്ന് കര്‍ശന നിര്‍ദേശം! മഹേഷ് ബാബുവിനെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തല്‍!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. തെലുങ്കിലെ നമ്പര്‍വണ്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. അഭിനയത്തിനും അപ്പുറത്ത് അദ്ദേഹത്തിന്‍രെ പെരുമാറ്റവും ലാളിത്യവുമൊക്കെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. തുടരെത്തുടരെയുള്ള ബ്ലോക്ക് ബസ്റ്ററുകളിലൂടെയാണ് അദ്ദേഹം തന്നിലെ നടനെ പുറത്തെടുത്തത്. സിനിമയിലെ തുടക്കകാലത്ത് തന്നെ അദ്ദേഹം നമത്ര ശിരോദ്കറുമായി പ്രണയത്തിലായിരുന്നു. വംശിയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രണയവും ഡേറ്റിങ്ങുമൊക്കെ ആരംഭിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തെക്കുറിച്ച് അന്ന് ആര്‍ക്കുമറിയില്ലായിരുന്നുവെന്ന് നമത്ര പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
ഡേറ്റിങ്ങിനിടയില്‍ കര്‍ശന നിര്‍ദേശങ്ങളായിരുന്നു അദ്ദേഹം തനിക്ക് മുന്നില്‍ വെച്ചതെന്ന് താരപത്‌നി പറയുന്നു. കരിയറിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും അത് സെറ്റാവുന്നത് വരെ പ്രണയത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കരുതെന്ന് അദ്ദേഹം പറഞ്ഞതായി അവര്‍ പറയുന്നു. വിവാഹത്തിന് മുന്‍പ് 4 വര്‍ഷത്തോളം പ്രണയിച്ചിരുന്നുവെങ്കിലും അക്കാര്യത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞത് വിവാഹ ശേഷമാണ്. പാപ്പരാസികള്‍ തങ്ങള്‍ക്ക് ചുറ്റും കറങ്ങുമ്പോഴും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ കഴിവ് തെളിയിച്ചതിന് ശേഷം മതി പ്രണയത്തെക്കുറിച്ച് രക്ഷിതാക്കള്‍ അറിയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വിവാഹത്തിന് ശേഷം നമ്രത അഭിനയിക്കുന്നതിനോടോ ജോലിക്ക് പോവുന്നതിനോടോ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. വര്‍ക്കിങ് വൈഫിനെയല്ല തനിക്ക് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍രെ നിലപാട്. മകനായ ഗൗതം ആവശ്യപ്പെടുന്നതെല്ലാം മഹേഷ് അപ്പോള്‍ത്തന്നെ വാങ്ങിച്ചുനല്‍കാറുണ്ടെന്നും ആ ശീലത്തോട് തനിക്ക് യോജിപ്പില്ലെന്നും എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications











