ഭര്‍ത്താവുമായി പ്രണയത്തിലായ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തി താരപത്‌നി! വിവാഹം മികച്ച കാര്യം

ലോക്ഡൗണ്‍ കാലത്ത് നിരവധി സൂപ്പര്‍താരങ്ങളുടെ പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെ പുറത്ത് വന്നിരുന്നു. ഒപ്പം താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാറുമുണ്ടായിരുന്നു. കൂട്ടത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവും ഉണ്ടായിരുന്നു. ലൈവ് വീഡിയോയുമായി എത്തിയ സമയത്ത് തന്റെ കുടുംബ വിശേഷങ്ങളും മഹേഷ് ബാബു പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവായ മഹേഷ് ബാബുവിനെ കുറിച്ച് ഭാര്യ നര്‍മത ഷിരോദ്കര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്തായിരുന്നു തങ്ങള്‍ വിട്ട് പിരിയാനാവാത്തവിധം പ്രണയത്തിലായെന്ന കാര്യം അറിഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ പഴയ വീഡിയോസും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നര്‍മത പറഞ്ഞിരിക്കുന്നത്.

namratha-about-her-husband-mahesh-babu

ആരാധകരില്‍ ഒരാളാണ് നര്‍മതയുടെ പ്രണയത്തെ കുറിച്ചും ഭര്‍ത്താവ് മഹേഷ് ബാബുവിനെ കുറിച്ചുമൊക്കെ ചോദിച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു അത് സംഭവിച്ചത്. ന്യൂസിലാന്‍ഡില്‍ നിന്നും 52 ദിവസത്തോളം നീണ്ട ഓട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്താണ് അത് നടക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണിതെന്ന് അന്നേരമാണ് താന്‍ തിരിച്ചറിയുന്നത്.

Recommended Video

വിലക്ക് ഭീഷണിക്കെതിരെ പരസ്യമായ് വെല്ലുവിളിച്ച്‌ സംവിധായകർ | FIlmiBeat Malayalam

മഹേഷ് ബാബുവിനെ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ നടന്ന ഏറ്റവും നല്ല കാര്യം. തന്റെ രണ്ട് മക്കളാണ് ജീവിതത്തിലെ മികച്ച ദിവസങ്ങള്‍ നല്‍കിയത്. അടുത്തിടെ മക്കളുടെ രസകരമായ വീഡിയോസ് നര്‍മിത പങ്കുവെച്ചിരുന്നു. മക്കള്‍ അച്ഛനൊപ്പം കളിക്കുന്നതുമടക്കം നിരവധി വീഡിയോസ് ആയിരുന്നു നര്‍മത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. ഇതിന് താഴെ ആരാധകരും കമന്റുകളുമായി എത്തിയിരുന്നു.

namratha-about-her-husband-mahesh-babu

ഇതിന് തൊട്ട് മുന്‍പ് ഭാര്യയെ കുറിച്ച് മഹേഷ് ബാബു പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ക്രഷ് ഉണ്ടായിട്ടുണ്ടോ എന്നുള്ള ആരാധകന്‍ ചോദ്യത്തിനായിരുന്നു മഹേഷ് ബാബു ഉത്തരം പറഞ്ഞത്. തനിക്ക് 26 വയസുള്ളപ്പോഴായിരുന്നു ആദ്യം ക്രഷ് തോന്നിയത്. പിന്നീട് ഞാന്‍ അവളെ തന്നെ വിവാഹം ചെയ്തു. അവളുടെ പേര് നര്‍മിത ഷിരോദ്കര്‍ ആണെന്നും താരം പറഞ്ഞു.

നല്ലൊരു നടനായും എന്റെ മക്കളുടെ അതിശയനായ പിതാവ് ആയിട്ടും ഭാര്യയ്ക്ക് മികച്ചൊരു ഭര്‍ത്താവ് ആയിട്ടും ഓര്‍മ്മിക്കപ്പെടാനാണ് എന്നും ആഗ്രഹിക്കുന്നത്. ജീവിതകാലത്തുള്ള ഏറ്റവും മികച്ച അനുഭവങ്ങളായിരുന്നു ലോക്ഡൗണ്‍ കാലത്ത് ലഭിച്ചത്. ജോലി തിരക്കുകളില്‍ ആയതിനാല്‍ ലോക്ഡൗണ്‍ നാളില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ തനിക്ക് സാധിച്ചെന്നും മഹേഷ് ബാബു പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X