നഞ്ചിയമ്മയുടെ പാട്ടിൽ വികാരാധീനനായി സുരേഷ് ഗോപി, ഓർമ വരുന്നത് ആ അമ്മയുടെ മുഖവും ഗ്രാമവും
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ കേരളക്കര ഏറ്റെടുത്ത ഗായികയാണ് അട്ടപ്പാടി സ്വദേശി നഞ്ചിയമ്മ,. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ ചിത്രത്തിലെ ഗാനം സൂപ്പർ ഹിറ്റാവുകയായിരുന്നു. ഇപ്പോഴിത സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോയായ നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയിൽ നഞ്ചിയമ്മ എത്തിയിരിക്കുകയാണ്.

നഞ്ചിയമ്മ ആലപിച്ച ദൈവമകളെ എന്ന ഗാനം കേൾക്കുമ്പോൾ തന്റെ മനസ്സിൽ എത്തുന്നത് മറ്റൊരു അമ്മയുടെ മുഖമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.നാൻ പെറ്റ മകനെ" എന്ന് വിളിക്കുന്ന അഭിമന്യുവിന്റെ അമ്മയെ ഓർത്ത് പോകും. ആ അമ്മയുടെ മുഖവും, ആ ഗ്രാമവും ഒരു നിമിഷം മനസിലൂടെ പോകും. അഭിമന്യുവിന്റെ അമ്മയ്ക്കും കുടുംബത്തിനും ഓരായിരം പ്രാർഥനകൾ നേരുന്നതായും സുരേഷ് ഗോപി പറഞ്ഞു. നഞ്ചിയമ്മ ആലപിച്ച പാട്ട് കേട്ട് സുരേഷ് ഗോപിയുടേയും പ്രേക്ഷകരുടേയും കണ്ണ് നിറയുകയായിരുന്നു.
സങ്കടം അടക്കി പിടിച്ച് ഏറെ വിതുമ്പലോടെയായിരുന്നു നഞ്ചിയമ്മ പാട്ട് ആലപിച്ചത്. പാടിക്കഴിഞ്ഞപ്പോൾ സുരേഷ് ഗോപി ഇവരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയായിരുന്നു. അത്രവേഗം മലയാളി ജനതയ്ക്ക് മറക്കാൻ ആകാത്ത മുഖമാണ് അഭിമന്യൂവിന്റെ അമ്മയുടേത്.


Click it and Unblock the Notifications