മാനുഷിക പരി​ഗണന കാണിക്കാമായിരുന്നു, അഹാന പ്രൊമോഷനുമായി സഹകരിക്കുന്നില്ല; നടിക്കെതിരെ ആരോപണം

നടി അഹാന കൃഷ്ണനെതിരെ ആരോപണവുമായി നാൻസി റാണി സിനിമയുടെ ടീം. അഹാന നായികയായെത്തുന്ന ഈ സിനിമയുടെ പ്രൊമോഷന് നടി എത്തുന്നില്ലെന്ന് മേക്കേർസിലൊരാളായ നെെന പറയുന്നു. നാൻസി റാണിയു‌ടെ സംവിധായകൻ ജോസഫ് മനു ജെയിംസ് 2023 ൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതാണ്. ജോസഫ് മനു ജെയിംസിന്റെ ഭാര്യയാണ് നെെന. മനു ജെയിംസിന്റെ മരണത്തിന് ശേഷമാണ് നൈന നാൻസി റാണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ഏറ്റെടുക്കുന്നത്. അഹാന പ്രൊമോഷന് വരാത്തതിനെ നൈന വിമർശിക്കുന്നുണ്ട്.

മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാകില്ല. മൂന്ന് വർഷം കഴിഞ്ഞു. മാനുഷിക പരി​ഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കണമെന്നും നെെന പറഞ്ഞു. ഒരുപാട് പ്രശ്നങ്ങൾ സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടിട്ടുണ്ട്. ഇപ്പോൾ അത് പറയാത്തതാണ് നല്ലത്. പ്രധാന കഥാപാത്രം ചെയ്താൾ പ്രൊമോഷനും മാർക്കറ്റിം​ഗിനും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം. കുറേ സ്ട്ര​ഗിൾസ് ഫേസ് ചെയ്യുന്നുണ്ട്. അഹാനയെ പ്രൊമോഷന് ഞാൻ വിളിച്ചിരുന്നു, പിആർഒ വിളിച്ചു. നമ്മൾ എല്ലാവരും കോൺടാക്ട് ചെയ്തതാണ്. ഈയ‌ടുത്ത് അഹാനയെ കോൺടാക്ട് ചെയ്തി‌ട്ടില്ല.

Ahaana Krishna

അഹാനയുമായുള്ള ഫെെനാൻഷ്യൽ സെറ്റിൽമെന്റെല്ലാം തീർന്നതായിരുന്നു. എ​ഗ്രിമെന്റിൽ സംഭവങ്ങളെല്ലാം ഉള്ളതാണ്. നിർബന്ധിച്ച് പ്രൊമോഷന് കൊണ്ട് വരാത്തതാണ് നല്ലതെന്നും നെെന പറയുന്നു. നഷ്ടം വന്നാൽ സഹിക്കാം. പരമാവധി നമ്മൾ റിക്വസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എങ്ങനെ റിക്വസ്റ്റ് ചെയ്യുകയെന്ന് അറിയില്ല. എന്തെങ്കിലുമുണ്ടെങ്കിൽ അപ്പോളജി ചെയ്യണമെങ്കിൽ അത് വരെയും ചെയ്തെന്നും നെെന യു ടോക്ക് എന്റർടെയിൻമെന്റ്സിനോട് പ്രതികരിച്ചു.

സിനിമാ നിർമാണ രം​ഗത്ത് സ്ത്രീയെന്ന നിലയിൽ തനിക്ക് പ്രശ്നങ്ങൾ നേരിട്ടുണ്ടെന്നും നെെന തുറന്ന് പറയുന്നുണ്ട്. പേരെടുത്ത് പറയുന്നില്ല. സാന്ദ്ര തോമസ് മാം പറഞ്ഞത് ഞാൻ ലെെവിൽ കേട്ടിരുന്നു. ഞാനും ഫേസ് ചെയ്തതാണ്, എന്നെങ്കിലും തനിക്കും ഇത് പോലെ പറയാൻ പറ്റുമായിരിക്കുമെന്ന് പപ്പയോട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ അവസരം മുതലാക്കുന്നില്ലെന്നും നെെന വ്യക്താമാക്കി. ഏപ്രിൽ 18 നാണ് നാൻസി റാണി തിയറ്ററുകളിലെത്തുന്നത്.

Ahaana Krishna

നടി അനശ്വര രാജൻ പ്രൊമോഷനെത്തുന്നില്ലെന്ന് സംവിധായകൻ ദീപു കരുണാകരൻ ആരോപിച്ചതിന് പിന്നാലെയാണ് അഹാനയ്ക്കെതിരെയും ആരോപണം വരുന്നത്. മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രൊമോഷനുമായാണ് അനശ്വര സഹകരിക്കാത്തത്. ഇതിനെതിരെ മാധ്യമങ്ങളിൽ ദീപു കരുണാകരൻ സംസാരിച്ചു. പ്രതിഫലം എണ്ണിപ്പറഞ്ഞ് വാങ്ങി ഷൂട്ടിനെത്തിയ അനശ്വര രാജൻ പക്ഷെ പ്രൊമോഷന് തയ്യാറായില്ല.

സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് ദീപു കരുണാകരൻ ആരോപിച്ചു. നെെനയുടെ ആരോപണത്തോട് അഹാന ഇതുവരെ പ്രതികരിച്ചിട്ടില്ല. അടിയാണ് ഇതിന് മുമ്പിറങ്ങിയ അഹാനയുടെ സിനിമ. ഷെെൻ ടോം ചാക്കോയായിരുന്നു ചിത്രത്തിലെ നായകൻ. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കരിയറിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അഹാന ചെയ്തിട്ടുള്ളൂ.

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ. തനിക്ക് സിനിമയിൽ അവസരങ്ങൾ കുറവാണെന്ന് അഹാന കൃഷ്ണ തുറന്ന് പറഞ്ഞിട്ടുണ്ട്. 2014 ൽ ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂ‌ടെയാണ് അഹാന അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. തുടരെ അവസരങ്ങൾ ഇനി ലഭിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്ന് ഒരിക്കൽ അഹാന ചൂണ്ടിക്കാട്ടുകയുണ്ടായി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X