For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സിനിമയാണ് വലുത്, മാറ്റമില്ല; മുന്നറിയിപ്പ് നൽകി തെലുങ്ക് നടൻ ബാലയ്യ

  |

  തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് നടൻ നന്ദമുറി ബാലകൃഷ്ണ. 62 കാരനായ ഇദ്ദേഹം ബാലയ്യ എന്ന പേരിൽ ആരാധകരാൽ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ആന്ധ്രാപേരേദശിസെ പ്രശ്സത നടനും മുൻ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച നടൻ എൻടി രാമറാവുവിന്റെ ( എൻ‌ടിആർ) ആറാമത്തെ മകനാണ് ഇദ്ദേഹം. സിനിമാ നടൻ, നിർമാതാവ് എന്നതിനൊപ്പം രാഷ്ട്രീയത്തിലും ഇദ്ദേഹം സാന്നിധ്യമാണ്. 40 ലേറെ വർഷങ്ങളായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ ബലയ്യ 100 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  തെലുങ്കിലെ സൂപ്പർ താരമായ ബാലയ്യ ഇടയ്ക്കിടെ വിവാദങ്ങളിൽ പെടാറുണ്ട്. 2004 ലുണ്ടായ സംഭവം ആയിരുന്നു ഇതിലേറെ ചർച്ചയായത്. ആ വർഷം ജൂബിലി ഹിൽസിലെ ബലയ്യയുടെ വീട്ടിൽ വെടിവെപ്പ് നടന്ന് ബെല്ലംകൊണ്ട സുരേഷ് എന്ന നിർമാതാവിനായിരുന്നു വെടിയേറ്റത്. തർക്കത്തിനിടെ ബാലയ്യയാണ് വെടിവെച്ചതെന്ന് വാ​ദവും ഉയർന്നു.

  ബാലയ്യക്കെതിരെ സാക്ഷി മാെഴികളും ഉണ്ടായി. എന്നാൽ പിന്നീട് ഈ കേസ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ രം​ഗത്തെത്തി. വിവാദങ്ങൾക്കൊടുവിൽ ബാലയ്യ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് നടന് ജാമ്യം ലഭിക്കുകയായിരുന്നു. ‌‌‌

  Also Read: ആളുമാറിയാണ് ഞാന്‍ തല്ലിയതെന്ന് കേട്ടു, അടി കിട്ടിയിട്ടും അയാള്‍ കൂസലില്ലാതെ ചിരിച്ചു! സാനിയ നടന്നത് പറയുന്നു

  പഴയ വിവാ​ദങ്ങളെല്ലാം കെട്ടടങ്ങി ഇപ്പോൾ സിനിമകളുടെ തിരക്കിലാണ് നടൻ. ഇപ്പോഴിതാ നടന്റെ സിനിമയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. നടന്റെ പുതിയ സിനിമയായ എൻബികെ 107 എന്ന സിനിമ അണിയറയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

  എന്നാൽ റിലീസുമായി ബന്ധപ്പെട്ട് നിർമാണ കമ്പനി ചെറിയ പ്രതിസന്ധിയിലാണിപ്പോൾ. മൈത്രി മൂവീസ് ആണ് ബാലയ്യയുടെ ഈ സിനിമ നിർമ്മിക്കുന്നത്. ഇതേ കമ്പനി തന്നെയാണ് നടൻ ചിരഞ്ജീവിയുടെ വാൽ‌തെെർ വീരയ്യ എന്ന സിനിമയും നിർമ്മിച്ചിരിക്കുന്നത്.

  തങ്ങളുടെ സിനിമയുടെ റിലീസ് അടുത്ത വർഷം മകര സംക്രാന്തിക്ക് റിലീസ് ചെയ്യണമെന്നാണ് രണ്ട് താരങ്ങളും താൽപര്യപ്പെടുന്നത്. എന്നാൽ രണ്ട് സൂപ്പർസ്റ്റാർ സിനിമകളിൽ ഒരു സമയത്ത് റിലീസ് ചെയ്യുന്നത് തങ്ങൾക്ക് നഷ്ടമാണുണ്ടാക്കുകയെന്ന് മൈത്രി മൂവീസ് കണക്കു കൂട്ടുന്നു. അതിനാൽ ബാലയ്യയുടെ സിനിമ ഡിസംബർ 23 ലേക്ക് മാറ്റാനാണ് നിർമാതാക്കൾ താൽപര്യപ്പെടുന്നത്.

  Also Read: 'മീനാക്ഷിയുമായുള്ള സൗഹൃദത്തിന് ഒരു അതിർവരമ്പുണ്ട്; എല്ലാം തുറന്ന് പറയാറുണ്ടോ എന്ന് ചോദിക്കാറുണ്ട്'

  ട്രാക്ക് ടോളിവുഡിന്റെ റിപ്പോർട്ട് പ്രകാരം ബാലയ്യയുടെ അടുത്ത വൃത്തങ്ങൾ ഈ തീരുമാനത്തോട് യോജിക്കുന്നില്ല. പ്രധാനപ്പെട്ട ദിവസത്തിലെ റിലീസ് മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം. ചിരഞ്ജീവിയുടെ സിനിമയേക്കാൾ ഹൈപ്പ് ബാലയ്യയുടെ സിനിമയ്ക്കാണെന്നും ഇവർ അവകാശപ്പെടുന്നു.

  സിനിമയുടെ റിലീസ് ഡേറ്റ് മാറ്റാൻ പറ്റില്ലെന്ന ഉറച്ച തീരുമാനത്തിൽ ആണത്രെ ബാലയ്യ. മൈത്രി മൂവീസിന് നടൻ ശക്തമായി ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ടത്രെ.
  ‌‌
  അതേസമയം ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ എന്ന സിനിമ ഹിറ്റായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏത് താരത്തിന്റെ സിനിമയുടെ റിലീസ് മാറ്റുമെന്ന ആശയക്കുഴപ്പത്തിലാണത്രെ മൈത്രി മൂവീസ്.

  തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണെങ്കിലും ബലയ്യ കേരളത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾക്കിരയാവാറുണ്ട്. മുമ്പൊരിക്കൽ അങ്കിൾ എന്ന് വിളിച്ചതിന് നടൻ ​ദേഷ്യപ്പെട്ട വീഡിയോ കേരളത്തിൽ വലിയ തോതിൽ വൈറലായിരുന്നു.

  Read more about: chiranjeevi
  English summary
  Nandamuri Balakrishna Denied To Change Release Date Of His New Movie Due To This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X