നന്ദനത്തിന് ശേഷം മലയാളത്തിലേക്ക് വരാത്തത് മനഃപൂര്‍വ്വമാണ്; ആദ്യ കാല അനുഭവങ്ങള്‍ പറഞ്ഞ് നടന്‍ അരവിന്ദ് ആകാശ്

ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രമേ കണ്ടിട്ടുള്ളു... നടി നവ്യ നായര്‍ നന്ദനം സിനിമയിലൂടെ ഹിറ്റാക്കിയ ഡയലോഗാണിത്. നവ്യ നായരെ പോലെ പൃഥ്വിരാജും അരവിന്ദ് ആകാശുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഗുരുവായൂരപ്പനായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് അരവിന്ദ്. പിന്നീട് മറ്റ് ഭാഷ ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച താരം മലയാളത്തിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരുന്നില്ല.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

മലയാളത്തില്‍ ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുപോലെ മറ്റ് ഭാഷകളിലും. എന്നാല്‍ ഇപ്പോള്‍ മാറി നില്‍ക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ മനഃപൂര്‍വ്വമാണെന്നാണ് അരവിന്ദ് പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ആദ്യ സിനിമയെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ താരം പങ്കുവെച്ചത്.

 നന്ദനത്തെ കുറിച്ച് അരവിന്ദ് ആകാശ്

'നന്ദനത്തിലൂടെയാണ് മലയാളത്തിലേക്കുള്ള എന്‍ട്രി. മനസില്‍ മിഥുന മഴ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് അഭിനയിച്ചത് വല്ലാത്തൊരു ഓര്‍മ്മയായിരുന്നു. ഓഡിയോ കാസറ്റ് ടേപ്പ് റിക്കോര്‍ഡിലിട്ട് അങ്ങനെയാണ് അന്ന് പാട്ട് വരുന്നത്. എനിക്ക് മലയാള ഭാഷ അറിയില്ലായിരുന്നു. അതൊരു ചലഞ്ചായി തോന്നി. മലയാളം അറിയാത്ത ഞാന്‍ ഡാന്‍സ് കളിക്കുമ്പോള്‍ ലിറിക്‌സും നോക്കണം, എക്പ്രഷന്‍ നോക്കണം, ഡാന്‍സും ചെയ്യണം. ചെരുപ്പൊന്നും ഇടാതെയാണല്ലോ ഡാന്‍സ് കളിക്കുന്നത്. അപ്പോള്‍ ആ ബുദ്ധിമുട്ടുകളെല്ലാം നമ്മള്‍ ഏറ്റെടുക്കണം.

 നന്ദനത്തെ കുറിച്ച് അരവിന്ദ് ആകാശ്

അങ്ങനെ ലൊക്കേഷനില്‍ പറഞ്ഞ് ഞാനൊരു ടേപ്പ് റെക്കോര്‍ഡര്‍ വാങ്ങി അതില്‍ ഈ പാട്ടിന്റെ ഓഡിയോ കാസറ്റിട്ട് രാത്രി മുഴുവന്‍ കേള്‍ക്കും. ഭാഷ അറിയില്ലെങ്കിലും വരികള്‍ പഠിച്ചെടുക്കാന്‍ ശ്രമിച്ചു. ഒരു രാത്രിയില്‍ മാത്രം ഇരുപത്തിയഞ്ച് മുതല്‍ മുപ്പത് തവണയെങ്കിലും ആ പാട്ട് ഞാന്‍ കേട്ടിട്ടുണ്ടാവും. അടുത്ത ദിവസം ഞാന്‍ ഷൂട്ടിങ്ങിന് പോകും. ഏതൊക്കെ സമയത്ത് പാട്ട് ഉണ്ട്, എവിടെയാണ് മ്യൂസിക് തുടങ്ങുന്നതൊക്കെ ഞാന്‍ പഠിച്ചു. ലൊക്കേഷനില്‍ നാലഞ്ച് തവണ റിഹോഴ്‌സല്‍ ഉണ്ടാവും. അവിടെ നിന്നും അതിന്റെ അര്‍ഥം ചോദിച്ച് പഠിക്കും.

നന്ദനത്തെ കുറിച്ച് അരവിന്ദ് ആകാശ്

എന്നെ പോലെ സാധാരണക്കാരനായൊരു പയ്യന്‍ കൃൃഷ്ണനായി അഭിനയിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. മറ്റ് ഭാഷകളില്‍ പലരും ദൈവം കഥാപാത്രം ചെയ്ത പോലൊരു വേഷം എന്ന് മാത്രമേ കരുതിയിരുന്നുള്ളു. ഗുരുവായൂരപ്പന്‍ എത്രത്തോളം പ്രശ്തനാണെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. ഒരു നര്‍ത്തകനില്‍ നിന്നും നടനായി സ്‌ക്രീനിന് മുന്നിലെത്തുകയാണ്. ആദ്യം ചെയ്യുന്ന സിനിമയായിരുന്നു. എല്ലാവരോടും പ്രത്യേകിച്ച് കേരളത്തിലെ സിനിമാപ്രേക്ഷകരോട് നന്ദി പറയുകയാണ്.

 നന്ദനത്തെ കുറിച്ച് അരവിന്ദ് ആകാശ്

മലയാളത്തില്‍ നിന്നും മനഃപൂര്‍വ്വമായി ബ്രേക്ക് എടുത്തതാണ്. പ്രേക്ഷകര്‍ക്ക് കുറേ പ്രതീക്ഷകളുണ്ട്. അതിന് ശേഷം മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല. മലയാളത്തിലേക്ക് തിരികെ വരണമെങ്കില്‍ എനിക്ക് നല്ലൊരു സ്‌ക്രീപ്റ്റ് കിട്ടിയിട്ടില്ല. എന്നെങ്കിലും അത് വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും.

More from Filmibeat

Read more about: aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X