വിജയ് ലഹരിയിൽ, തൃഷ പങ്കുവെച്ച ഫോട്ടോയിലെ അക്കാര്യം ആരും ശ്രദ്ധിച്ചില്ല, കണ്ണുകൾ കള്ളം പറയില്ല; സംവിധായകൻ

By Desk

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായ ഫോട്ടോയായിരുന്നു നടി തൃഷ പങ്കുവെച്ച വിജയ്ക്കൊപ്പമുള്ള കപ്പിൾ ഫോട്ടോ. സോഫയിൽ തൃഷയുടെ വളർത്ത് നായയെ ഓമനിച്ചിരിക്കുന്ന വിജയിയാണ് ചിത്രത്തിലുള്ളത്. ഇരുവരേയും നോക്കി പുഞ്ചിരി തൂകി സമീപത്തായി തൃഷയും ഇരിക്കുന്നുണ്ട്. ഏറ്റവും മികച്ചയാൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് തൃഷ ചിത്രം പങ്കുവെച്ച് കുറിച്ചത്.

തൃഷയും വിജയിയും പ്രണയത്തിലാണെന്ന ​ഗോസിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്ത് വന്നത് എന്നത‍ുകൊണ്ട് തന്നെ അതിവേ​ഗത്തിൽ വൈറലായിരുന്നു. തൃഷയെ കാണാൻ വിജയ് എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വൈറൽ ഫോട്ടോയെ കുറിച്ച് സംവിധായകൻ നന്ദവനം നന്ദകുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Vijay Trisha
Photo Credit: Trisha / instagram

വൈറൽ ചിത്രം സൂം ചെയ്ത് നോക്കിയാൽ ലഹരിയിൽ മുങ്ങി ബോധം മറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്ന വിജയിയെ കാണാമെന്നാണ് നന്ദവനം നന്ദകുമാർ പറഞ്ഞത്. പക്ഷെ ആരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാവരും നടൻ ശ്രീകാന്ത് ലഹരി ഉപയോ​ഗിച്ചതിന് പിന്നാലെയാണെന്നും നന്ദകുമാർ പറയുന്നു. തൃഷ പങ്കുവെച്ച ഫോട്ടോയിലെ ഒരു രഹസ്യം ഞാൻ ശ്രദ്ധിച്ചു.

മറ്റുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചോ ഇല്ലയോയെന്ന് അറിയില്ല. നായക്കുട്ടിയെ എടുത്ത് വെച്ച് വിജയ് ഓമനിക്കുന്ന ഫോട്ടോ സൂം ചെയ്ത് നോക്കിയാൽ വിജയ് ബോധാവസ്ഥയിൽ അല്ല എന്തോ കഴിച്ചിട്ടുണ്ട് ലഹരിയിലാണെന്നത് വ്യക്തമാണ്. നമ്മുടെ ശരീരത്തിലെ മാറ്റങ്ങൾ കണ്ണിലൂടെ മനസിലാക്കാൻ കഴിയും.

സത്യവും നുണയും വരെ ഒരു മനുഷ്യന്റെ കണ്ണിലൂടെ നമുക്ക് കണ്ടുപിടിക്കാൻ കഴിയും. രാഷ്ട്രീയ നേതാക്കന്മാരിൽ ഭൂരിഭാ​ഗവും പൊതുവേദിയിൽ സംസാരിക്കുമ്പോൾ കണ്ണട ധരിക്കും. വിജയിയും വൈകാതെ പൊതുവേദികളിൽ കൂളിങ് ​ഗ്ലാസ് ധരിച്ച് പ്രത്യക്ഷപ്പെടും. ശ്രീകാന്ത് അബോധാവസ്ഥയിലാണെന്നത് മാത്രമാണ് എല്ലാവരുടേയും വിഷയം. വിജയ് ബോധം മറയുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നത് ആരും ശ്രദ്ധിച്ചില്ല.

ജനങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനുള്ള ഐഡിയകൾ ആളുകളെ വെച്ച് വിജയ് പ്ലാൻ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. അതിന്റെ ആവശ്യമില്ല. വോട്ട് ചെയ്യാൻ തീരുമാനിച്ച നാല് പേരോടെ സത്യസന്ധമായി പെരുമറിയാൽ തന്നെ അവരെ ചുറ്റി പറ്റി ജീവിക്കുന്ന നാൽപ്പത് പേർ വോട്ട് ചെയ്യുമെന്നും നന്ദകുമാർ പറഞ്ഞു. വൈറൽ ഫോട്ടോയിൽ തൃഷ ഫ്രഷ് ലുക്കിലാണുള്ളത്.

Vijay Trisha
Photo Credit: Trisha / instagram

സ്വന്തം ശരീരത്തെ കുറിച്ചും എന്തൊക്കെ സാധനങ്ങൾ എങ്ങനെ ഉപയോ​ഗിക്കണം എത്ര ഉപയോ​ഗിക്കണം എന്നതിലും നടിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചശേഷം വിരലിട്ട് കഴിച്ച ഭക്ഷണം ഛർദ്ദിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ തൃഷ അബോധാവസ്ഥയിലല്ല. ബോഡി ഷെയ്പ്പ് നിലനിർത്താൻ പ്രയത്നിക്കുന്നയാളാണ് നടിയെന്നും നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് തൃഷ വിജയിക്ക് പിറന്നാൾ ആശംസിച്ച പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങിയത്.

ഈ ജനറേഷനിലെ എംജിആറും ജയലളിതയും ആകാനുള്ള ശ്രമമാണോ ഇരുവരുടേതും എന്നാണ് പ്രേക്ഷകരുടെ ചോ​ദ്യങ്ങൾ. വിജയിയുടെ ദാമ്പത്യ ജീവിതം തകർന്നുവെന്നും സം​ഗീത വിജയുമായി ബന്ധം പുലർത്തുന്നില്ലെന്നും ​ഗോസിപ്പുകളുണ്ട്. വിജയിക്കൊപ്പം അടുത്ത കാലത്തൊന്നും ഭാര്യയും മക്കളും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

നാൽപ്പതുകാരിയായ തൃഷ അവിവാഹിതയാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു വ്യവസായിയുമായി തൃഷയുടെ വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. പിന്നാലെ ഇരുവരും വേർപിരിഞ്ഞു. തെലുങ്ക് നടൻ റാണാ ദ​ഗുബാട്ടിയുമായും തൃഷ ഒരു സമയത്ത് പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു. പക്ഷെ ഇന്നും സൗഹ‍ൃദം നിലനിർത്തുന്നുണ്ട്. അടുത്തിടെ കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനും തൃഷയും വിജയിയും ഒരുമിച്ചാണ് ​ഗോവയ്ക്ക് യാത്ര ചെയ്തത്. അന്ന് ആ ഫോട്ടോകൾ വൈറലായിരുന്നു.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X